ശ്രീറാം മാത്രമാണ് അഭിമുഖം തരില്ലെന്ന് പറഞ്ഞത്, അതില്‍ തനിക്ക് സങ്കടമില്ല, കാരണം പറഞ്ഞ് ആനന്ദ്...

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായണന്‍. കുടുംബവിളക്ക് പരമ്പരയിലൂടെയൊണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.യഥാര്‍ഥ പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ അനിരുദ്ധ് എന്നാണ് അറിയപ്പെടുന്നത്. തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു ആനന്ദിന്റേത്. എന്നാല്‍ ഇപ്പോള്‍ അമ്മയായ സുമിത്രയെ മനസ്സിലാക്കുന്ന പാവം മകനായി മാറിയിരിക്കുകയാണ്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും ആനന്ദിന് കൈനിറയെ ആരാധകരുണ്ടായിരുന്നു. വേഗം തന്ന അമ്മയെ മനസ്സിലാക്കുന്ന പ്രതീഷിനെ പോലെയുള്ള മകനാവണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആനന്ദ് നാരായണന്‍. ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. തന്റെ വിശേഷങ്ങളോടൊപ്പം തന്നെ മറ്റ് താരങ്ങളുടെ വിശേഷം പങ്കുവെച്ച് കൊണ്ടും നടന്‍ എത്താറുണ്ട്. ആനന്ദ് പങ്കുവെയ്ക്കുന്ന കണ്ടന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടാതെ നടന്റെ അവതരണത്തെ പുകഴ്ത്തിയും പ്രേക്ഷകര്‍ രംഗത്ത് എത്താറുണ്ട്.

ക്യു എ സെക്ഷന്‍

കഴിഞ്ഞ ദിവസം നടന്‍ പങ്കുവെച്ച് ക്യു എ സെക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായിട്ടായിരുന്നു നടന്‍ ഉത്തരം നല്‍കിയത്. ആനന്ദും ഭാര്യ മിനിയും ചേര്‍ന്നാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. നടനെ പോലെ തന്നെ ഭാര്യ മിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് യൂട്യൂബ് ചാനലിലൂടെയാണ് മിനി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

 ഇവരെ കൊണ്ടു വരാന്‍ കഴിയില്ല

ഏഷ്യാനെറ്റിലെ ഒട്ടുമിക്ക താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്താറുണ്ട്. എന്നാല്‍ മീര വാസുദേവ്, ഐശ്വര്യ റംസി, സജിന്‍, ഗോപിക എന്നിവര്‍ ഇതുവരെ എത്തിയിട്ടില്ല. ഇവരെ കൊണ്ട് വരണമെന്ന് പ്രേക്ഷകര്‍ നിരന്തരം അഭ്യര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ മീര വാസുദേവിനേയും ഐശ്വര്യ റംസിയേയും കൊണ്ട് വരാന്‍ കഴിയില്ലെന്ന് നടന്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. മീര ഒഴികെ ഒട്ടുമിക്ക താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയിട്ടുണ്ട്.

മീര വാസുദേവ്

വളരെ അധികം ടി ആര്‍ പി റേറ്റിങുള്ള നടിയാണ് മീര വാസുദേവ്. ഏഷ്യനെറ്റ് പോലൊരു ചാനലിന് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോള്‍ യൂട്യൂബ് അടക്കമുള്ള മറ്റൊരു ചാനലിനും പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖം നല്‍കാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജിലൂടെ അല്ലാതെ കുടുംബ വിളക്കിന് യാതൊരു തരം പ്രമോഷനും നല്‍കാന്‍ മീരയ്ക്ക് അനുവാദം ഇല്ല. അതുകൊണ്ടാണ് മീരവാസുദേവ്ിനെ കൊണ്ട് വരാന്‍ സാധിക്കാത്തത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ആനന്ദ് പറഞ്ഞിരുന്നു.

Recommended Video

Santhosh Varkey Exclusive Interview | FilmiBeat Malayalam
അഭിമുഖം തരാന്‍ വിസമ്മതിച്ച താരം

അഭിമുഖം തരാന്‍ വിസമ്മതിച്ച താരത്തെ കുറിച്ചും ആനന്ദ് ക്യു എ വീഡിയോയില്‍ പറയുന്നുണ്ട്. '' ചേട്ടന്‍ അഭിമുഖം ചെയ്യാന്‍ വിളിച്ചിട്ട് ഏതെങ്കിലും നടന്‍ നോ പറഞ്ഞിട്ടുണ്ടോ'' എന്ന ചോദ്യത്തിനായിരുന്നു മറുപടി. എന്നാല്‍ ഒരേയൊരു താരം മാത്രമേ അങ്ങനെ തന്നോട് പറഞ്ഞിട്ടുള്ളൂവെന്നായിരുന്നു മറുപടി. കസ്തൂരിമാന്‍ സീരിയല്‍ താരം ശ്രീറാം ആയിരുന്നു നോ പറഞ്ഞത്. നടന്‍ വിസമ്മതിക്കാന്‍ ഇടയായ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. ''ചേട്ടാ, ഞാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഒന്നും അഭിമുഖം നല്‍കാറില്ല എന്നായിരുന്നു ശ്രീറാം പറഞ്ഞത്. അതില്‍ തനിയ്ക്ക് യാതൊരു സങ്കടവും തോന്നിയിട്ടില്ല എന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. മികച്ച വ്യൂവേഴ്‌സിനെയാണ് നടന്റെ വീഡിയോ ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X