പ്രേമിച്ച കാലത്ത് ഭാര്യയ്ക്ക് കൊടുത്ത വാക്ക്; യൂട്യൂബിലെ വരുമാനം കൊണ്ട് സര്‍പ്രൈസ് കൊടുത്ത് ആനന്ദ് നാരായണന്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണന്‍. കുടുംബവിളക്ക് സീരിയലിലെ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തിലാണ് നടന്‍ തിളങ്ങി നില്‍ക്കുന്നത്. ഇത് കൂടാതെ നിരവധി സീരിയലുകളില്‍ ആനന്ദ് അഭിനയിച്ചിട്ടുണ്ടെങ്കിലും അനിരുദ്ധിലൂടെയാണ് ജനപ്രീതി ലഭിക്കുന്നത്. ആദ്യം വില്ലന്‍ വേഷമായിരുന്നെങ്കിലും ഇപ്പോള്‍ നല്ലൊരു കഥാപാത്രമായി ഇത് മാറുകയും ചെയ്തു.

സീരിയലിന് പുറമേ യൂട്യൂബ് ചാനലില്‍ സജീവമായിരിക്കുന്ന നടന്‍ നിരന്തരം വീഡിയോസുമായി എത്താറുണ്ട്. തന്റെ സുഹൃത്തുക്കളും സീരിയല്‍ രംഗത്തെ പ്രമുഖരെയും ഒക്കെ ഉള്‍കൊള്ളിച്ച് കൊണ്ടുള്ള രസകരമായ ചാറ്റ് വീഡിയോസാണ് ആനന്ദ് പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ ചാനലില്‍ നിന്നും മോശമില്ലാത്തൊരു പ്രതിഫലം ലഭിച്ചുവെന്നും അതില്‍ നിന്നും ഭാര്യയ്‌ക്കൊരു സമ്മാനം വാങ്ങി കൊടുത്തതിനെ പറ്റിയുമാണ് ആനന്ദ് സംസാരിക്കുന്നത്. രസകരമായ കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാര്യയ്ക്ക് കൊടുത്തൊരു വാക്കാണ് നടന്‍ പാലിച്ചിരിക്കുന്നത് എന്നതാണ്.

 ഭാര്യ മിനിയ്ക്ക് സർപ്രൈസുമായി ആനന്ദ് നാരായണൻ

ഭാര്യ മിനിയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. ഇത് അവരുടെ മുന്നില്‍ നിന്നും ഇന്‍ട്രോ ആയി പറയാന്‍ സാധിക്കാത്തത് കൊണ്ട് മാറി നിന്നാണ് താരം സംസാരിച്ചത്. ഭാര്യയെയും മക്കളെയും ഒരുമിച്ച് കൂട്ടിയാണ് ഫോണ്‍ വാങ്ങിക്കാനായി പോവുന്നത്. ഇന്നൊരു സര്‍പ്രൈസ് ആണെന്ന് ഭാര്യയോടും മക്കളോടും പറഞ്ഞത്. യൂട്യൂബ് വരുമാനത്തില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നും കുറച്ച് എടുത്താണ് താന്‍ ഈ സമ്മാം വാങ്ങിക്കുന്നത്.

പ്രണയിച്ച കാലത്ത് നൽകിയ വാക്ക് പാലിച്ച് ആനന്ദ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും മിനിയും പ്രണയിച്ച്, വിവാഹം തീരുമാനിച്ചതിനും ശേഷമുള്ള കാലത്ത് പരസ്പരം സംസാരിക്കുന്നതിനായി മിനിയ്ക്ക് ഒരു ഫോണ്‍ വാങ്ങി കൊടുത്തിരുന്നു. ആയിരം രൂപയില്‍ താഴെ മാത്രം ചെലവായ ഒരു സാധാരണ ഫോണ്‍ ആയിരുന്നു അത്. അന്ന് ഇന്‍സ്റ്റാഗ്രാമും മറ്റൊന്നും ഇല്ലായിരുന്നെങ്കിലും, ഫേസ്ബുക്ക് ഉണ്ടായിരുന്നു. പക്ഷെ അതിനും പറ്റാത്ത ഒരു ഫോണാണ് ഞാന്‍ വാങ്ങി കൊടുത്തത്. അന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ അതേ പറ്റുമായിരുന്നുള്ളു. അന്ന് ഞാന്‍ കൊടുത്ത വാക്കാണ് എന്റെ കൈയ്യില്‍ കാശ് വരുമ്പോള്‍ നിനക്ക് വില കൂടിയൊരു ഫോണ്‍ വാങ്ങി തരാമെന്ന്.

ഒരുലക്ഷത്തി പതിനായിരം രൂപയാണ് ഫോണിൻ്റെ വില

ഇന്ന് ലോഞ്ച് ആവുന്ന ഫോണ്‍ തന്നെയാണ് ഭാര്യയ്ക്ക് ആനന്ദ് ഗിഫ്റ്റ് ആയി കൊടുത്തത്. സാംസങ് ഗാലക്സി എസ് 22 അള്‍ട്ര മോഡല്‍ ആണിത്. ഒരുലക്ഷത്തി പതിനായിരം രൂപയാണ് ഫോണിൻ്റെ വില. യൂട്യൂബ് വരുമാനത്തില്‍ നിന്നുമാണ് ഈ സമ്മാനം ഭാര്യയ്ക്ക് നല്‍കിയത് എന്ന് ആനന്ദ് പ്രത്യേകം പറയുന്നുണ്ട്. എന്തായാലും പ്രണയിക്കുന്ന കാലത്ത് പറഞ്ഞ വാക്ക് പിള്ളേര്‍ ആയതിന് ശേഷമെങ്കിലും പാലിച്ചതിന് അഭിനന്ദിക്കുകയാണ് ആരാധകര്‍.

Recommended Video

Pada Movie Celebrity Response From Theatre | Shine Tom Chacko | Vinayakan | Filmibeat Malayalam
യൂട്യൂബ് ചാനലിൽ സജീവമായി ആനന്ദ്

സീരിയലിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ ഇടവേളകളിലാണ് യൂട്യൂബ് ചാനലില്‍ ആനന്ദ് സജീവമാവുന്നത്. കുടുംബത്തിനൊപ്പം ആരംഭിച്ച ചാനല്‍ ആണെങ്കിലും പിന്നീട് സീരിയല്‍ രംഗത്തുള്ള താരങ്ങളുടെ കൂടെയാണ് വീഡിയോയുമായി എത്താറുള്ളത്. നടന്റെ പുതിയ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X