വസ്ത്രം വരെ സെലക്ട് ചെയ്തു, എന്നാൽ സംഭവിച്ചത്, ആലീസിന്റെ വിവാഹത്തിന് പോകാഞ്ഞതിനെ കുറിച്ച് ആനന്ദ്

ഈ വർഷം(2021ൽ) മിനിസ്ക്രീൻ പ്രേക്ഷകർ ആഘോഷമാക്കി താരവിവാഹമായിരുന്നു ആലീസ് ക്രിസ്റ്റിയുടേതും സജിന്റേതും. വിവിധ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആലീസ്. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ നടി വർക്ക് ചെയ്തിട്ടുണ്ട്. നവംബർ 18 ന് ആയിരുന്നു ഇവരുടെ വിവാഹം. അഭിനയവുമായി സജിന് ഒരു ബന്ധമില്ലെങ്കിലും ആലീസിന്റെ യൂട്യൂബ് ചാനലിലൂടെ സജിൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. വിവാഹത്തിനോടനുബന്ധിച്ചായിരുന്നു ആലീസ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. സേവ് ദ് ഡേറ്റ് ഷൂട്ടും മറ്റ് കല്യാണ ചടങ്ങുകളുടെ തയ്യാറെടുപ്പുകളും മറ്റും പങ്കുവെച്ചിരുന്നു. ഇതെല്ലം ചെറിയ സമയം കൊണ്ട ട്രെൻഡിംഗ് ആവുകയായിരുന്നു . ആലീസും ക്രിസ്റ്റിയും ഒന്നിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹശേഷമുള്ള സന്തോഷങ്ങളും ഇവർ പങ്കുവെയ്ക്കാറുണ്ട്.

ആലീസിന് യൂട്യൂബ് ചാനൻ തുടങ്ങാൻ എല്ലാവിധത്തിലുമുള്ള പിന്തുണ നൽകിയത് കുടുംബവിളക്ക് താരം ആനന്ദ് നാരായണൻ ആയിരുന്നു. ആലീസും ആന്ദിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വിവാഹത്തെ കുറിച്ച് ആദ്യം പറഞ്ഞതും ആനന്ദിനോട് ആയിരുന്നു. എന്നാൽ കല്യാണത്തിന് ആനന്ദും കുടുംബവും പങ്കെടുത്തിരുന്നില്ല. അടുത്ത സുഹൃത്തും സഹോദരി തുല്യയുമായ ആലീസിന്റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആനന്ദ് നാരായണൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

  ആലീസും സജിനും

ആലീസും സജിനും വിവാഹ ശേഷം ആനന്ദിന്റെ വീട്ടിൽ വിരുന്ന് വന്നപ്പോഴാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിനെ കുറിച്ചും വെളിപ്പെടുത്തിയത്. കല്യാണത്തിന് ശേഷമുള്ള ഇവരുടെ ആദ്യത്തെ വിരുന്നായിരുന്നു ഇത്. കുടുംബാംഗങ്ങളുടെ വീട്ടിൽ പോലും പോകാതെയായിരുന്നു ഇരുവരും ഉവിടെ എത്തിയത്. ക്രിസ്തുമസ് ദിനസ്പെഷ്യലായിട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറൽ ആയിട്ടുണ്ട്.

വിവാഹത്തിന്  പങ്കെടുക്കാത്തത്

ഷൂട്ടിംഗ് തിരക്ക് ആയത് കൊണ്ടാണ് വിവാഹത്തിന് പോകാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് ആനന്ദ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. ഡേറ്റ് ഫിക്സ് ചെയ്തപ്പോൾ ആലീസ് തന്നെ വിളിച്ച പറഞ്ഞിരുന്നുവെന്നും ആനന്ദ് പറയുന്നു. വിവാഹത്തിന് പോകാൻ വസ്ത്രം വരെ എടുത്തുവെന്നും എന്നാൽ ഷൂട്ടിംഗ് തിരക്ക് കൊണ്ട് വരാൻ സാധിച്ചില്ലെന്നാണ് ആനന്ദ് പറയുന്നത്. വിവാഹസമയത്തായിരുന്നു സുമിത്രയും മകൻ അനിരുദ്ധും അടുക്കുന്ന സീനുകൾ ചിത്രീകരിച്ചതെന്നും ആനനദ് പറയുന്നു. എന്നാൽ വിവാഹചടങ്ങ് നടക്കുന്നതിന്റെ തൊട്ട് മുൻപ് വരെ ആനന്ദിനെ പ്രതീക്ഷിച്ചുവെന്നും ആലീസും സജിനും കൂട്ടിച്ചേർത്തു

 പിന്തുണ

കൂടാതെ തനിക്ക് യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് എല്ലാ പിന്തുണയും നൽകിയത് ആനന്ദ് ആണെന്നും ആലീസ് പറയുന്നുണ്ട്. യൂട്യൂബ് ചാനലിനെ കുറിച്ച് പറയവെയാണ് ഇക്കാര്യം പങ്കുവെച്ചത്. യൂട്യൂബ് ചാനൽ തുടങ്ങാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പ്രസന്റേഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും അതൊക്കെ മാറ്റി കണ്ടന്റുകളും മറ്റ് നിർദ്ദേശങ്ങളും തന്നത് ആനന്ദ് ആയിരുന്നു എന്നാണ് ആലീസ് പറയുന്നത്. സജിന് ഇപ്പോഴും ക്യാമറയോടുള്ള പേടി മാറിയിട്ടില്ലെന്നും ആലീസ് ഈ അവസരത്തിൽ പറഞ്ഞു.

Recommended Video

Alice Christy Wedding Reception, Watch Video | FilmiBeat Malayalam
ആരാധകർ

കൂടാതെ വിവാഹ ശേഷം സജിന്റെ നാട്ടിലെത്തിയപ്പോഴുണ്ടായ പ്രേക്ഷകരുടെ സ്വീകാര്യതയെ കുറിച്ചും ആലീസ് പറയുന്നു. സജിന്റെ വീട്ടിൽ ആരും അധികം സീരിയൽ കാണില്ലെങ്കിലും നാട്ടുകാരിൽ നിന്നൊക്കെ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സജിൻ വന്നത് ശേഷം തനിക്ക് നല്ല സമയമാണെന്നാണ് ആലീസ് പറയുന്നു. തനിക്ക് രാശി തെളിഞ്ഞ് നിൽക്കുകയാണ്. രണ്ടാമത്തെ സീരിയൽ ലഭിക്കുന്നത് വിവാഹത്തിനോട് അനുബന്ധിച്ചായിരുന്നു. യൂട്യൂബ് ചാനലും മികച്ച രീതിയിൽ മുന്നേറുകയാണെന്നും ആലീസ് പറയുന്നു. സീകേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ സൂര്യ ടിവിയിലെ ഒരു പരമ്പരയുമാണ് നടി ഇപ്പോൾ ചെയ്യുന്നത്. മികച്ച ആരാധകരാണ് നടിക്കുള്ളത്.

More from Filmibeat

Read more about: Kudumbavilakku serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X