twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീര വാസുദേവുമായി ഒരു പ്രശ്‌നവുമില്ല,യൂട്യൂബ് ചാനലില്‍ കൊണ്ടുവരാത്ത കാരണം വെളിപ്പെടുത്തി ആനന്ദ്

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗില്‍ ആദ്യം സ്ഥാനം നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

    ശരത്തുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ക്കാന്‍ കാരണം ഇതാണ്, വെളിപ്പെടുത്തി അഞ്ജലിശരത്തുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ക്കാന്‍ കാരണം ഇതാണ്, വെളിപ്പെടുത്തി അഞ്ജലി

    നടി മീര വാസുദേവ് ആണ് പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
    മീരയെ കൂടാതെ കൃഷ്ണ കുമാര്‍ മേനോന്‍, നൂബിന്‍ ജോണി, ആനന്ദ് നാരായണന്‍, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റു താരങ്ങള്‍. എല്ലാ താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നെഗറ്റീവ് വേഷത്തില്‍ എത്തുന്ന കഥാപാത്രങ്ങള്‍ പോലും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ ആനന്ദ്.

    കരയില്‍ നിന്ന് കാണുന്നതല്ല കടല്‍, വല്ലാതെ ഭയപ്പെടുത്തി,അനുഭവം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോകരയില്‍ നിന്ന് കാണുന്നതല്ല കടല്‍, വല്ലാതെ ഭയപ്പെടുത്തി,അനുഭവം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

    കുടുംബവിളക്ക്

    കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആനന്ദ് നാരായണന്‍. ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു ആനന്ദിന്റേത്. പിന്നീട് അമ്മയെ സ്‌നേഹിക്കുന്ന മകനായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ വിശേഷം പങ്കുവെച്ചും താരം എത്താറുണ്ട്. കൂടാതെ മറ്റുള്ള താരങ്ങളുടെ അഭിമുഖമായും എത്താറുണ്ട്. ഏഷ്യാനെറ്റിലെ മിക്ക താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയിട്ടുണ്ട്. എന്നാല്‍ മീര വാസുദേവ് ഇത് വരെ എത്തിയിട്ടില്ല. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.
    ക്യു ആന്റ് എ എന്ന സെഗ്മെന്റിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

    മീര വാസുദേവ്

    വളരെ അധികം ടി ആര്‍ പി റേറ്റിങുള്ള നടിയാണ് മീരചേച്ചി. ഏഷ്യനെറ്റ് പോലൊരു ചാനലിന് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോള്‍ യൂട്യൂബ് അടക്കമുള്ള മറ്റൊരു ചാനലിനും പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖം നല്‍കാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജിലൂടെ അല്ലാതെ കുടുംബ വിളക്കിന് യാതൊരു തര പ്രമോഷനും നല്‍കാന്‍ മീര ചേച്ചിയ്ക്ക് അനുവാദം ഇല്ല. അതുകൊണ്ട് ആണ് ചേച്ചിയെ അഭിമുഖം ചെയ്യാത്തത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും താരം പറയുന്നു.

    ഐശ്വര്യ റംസി

    കൂടാതെ മൗനരംഗം താരം ഐശ്വര്യ റംസിയേയും കൊണ്ടു വരാന്‍ കഴിയില്ലെന്നും ആനന്ദ് പറയുന്നു. കാരണം. സീരിയലില്‍
    ഊമയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. അതിനാല്‍ ആ ഒരു ഇമേജ് ഡാമേജ് ആകാതിരിക്കാന്‍ മറ്റൊരു ചാനലിലും പോയി സംസാരിക്കരുത് എന്ന് അവര്‍ എഗ്രിമെന്റില്‍ എഴുതിയിട്ടുണ്ട്. സ്റ്റാര്‍ മ്യൂസിക് എന്ന ഷോയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പോലും ഐശ്വര്യ സംസാരിച്ചിരുന്നില്ല. ക്യാരക്ടറായിട്ടാണ് നടി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

    ശിവാഞ്ജലി

    സ്വന്തനത്തിലെ ശിവനേയും അഞ്ജലിയായും കൊണ്ടു വരാത്തതിന്റെ കാരണവും ആനന്ദ് പറയുന്നുണ്ട്.ശിവാഞ്ജലി മാരെ കൊണ്ടു വരണമെന്ന് നിരന്തമായി ആരാധകര്‍ അഭ്യര്‍ത്ഥിക്കാറുണ്ട്്. എന്നാല്‍ ശിവാഞ്ജലിമാരെ കൊണ്ടു വരുമെന്നാണ ആനന്ദ് പറയുന്നത്. ഇവരെ കൊണ്ട് വരാന്‍ വേണ്ടി ശ്രമിച്ചിരുന്നു എന്നും. എന്നാല്‍ സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കൊണ്ടാണ് അത് നടക്കാത്തത് എന്നും ആനന്ദ് നാരായണന്‍ വ്യക്തമാക്കി. അതേ സമയം ഇരുവരെയും കൊണ്ടുവരും എന്ന ഉറപ്പും നടന്‍ നല്‍കുന്നുണ്ട്.

    Read more about: Kudumbavilakku meera vasudev
    English summary
    Kudumbavilakku Fame Anand Open Up About Why Meera Vasudev Not Comes In His YouTube Channel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X