For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിനിഷ്ടം പെൺകുഞ്ഞിനെ', ദൈവം തരുന്നതിനെ കൈനീട്ടി വാങ്ങാൻ ആതിരയെ ആശംസിച്ച് ആരാധകർ

  |

  കുടുംബവിളക്കിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആതിരയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തെത്തുടർന്നാണ് താരം രാജീവ് തമ്പിയുടെ ജീവിതപ്പാതിയായത്. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ നവംബർ 9ന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചപ്പോഴാണ് അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷം ആതിര ആരാധകരുമായി പങ്കുവച്ചത്.

  Also Read: 'ധനുഷിന്റെ വിവാഹമോചനം ഉടനുണ്ടാകുമെന്ന് സെൽവരാഘവന് നേരത്തെ അറിയാമായിരുന്നു'; തെളിവുകൾ ഇതാ!

  ഗർഭകാലത്തിന്റെ ആറാം മാസത്തിൽ മറ്റൊരു തീരുമാനത്തിലേക്ക് കൂടി ആതിര എത്തിയിരുന്നു. തൽക്കാലം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കുകയാണെന്നും കൺമണി ജനിച്ച ശേഷം മടങ്ങി വരാമെന്നുമാണ് ആതിര മാധവ് തീരുമാനിച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കെ അഭിനയിക്കുന്നതിന്റെതായ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്ട്രെയയിനുണ്ടായിയെന്നും ആതിര നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. ബീച്ചിലെ പാറപ്പുറത്തൊക്കെ വലിഞ്ഞ് കയറുന്നതും ബീച്ചിൽ ഇറങ്ങുന്നതുമൊക്കെയായ കുറേ സീൻസ് കുടുംബ വിളക്കിൽ നിന്ന് പിന്മാറും മുമ്പ് ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നു.

  Also Read: 'വിവാഹമോചനം ഒഴിവാക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചു'; ധനുഷ്-ഐശ്വര്യ വേർപിരിയലിൽ പുതിയ വെളിപ്പെടുത്തൽ!

  ആതിര ബി.ടെക്ക് കഴിഞ്ഞ് ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോഴാണ് രാജീവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായപ്പോൾ വീട്ടിൽ സംസാരിച്ചു. രണ്ട് വീട്ടിലും എതിർപ്പുണ്ടായിരുന്നില്ല. ശേഷം ആതിര ജോലി രാജി വച്ച് സീരിയൽ മേഖലയിലേക്ക് വന്നപ്പോൾ ഫുൾ സപ്പോർ‌ട്ട് നൽകിയത് രാജീവ് ആയിരുന്നു. ഇപ്പോൾ ​ഗർഭകാലത്തിന്റെ ഏഴാം മാസത്തിൽ എത്തി നിൽക്കുകയാണ് ആതിര മാധവ്. ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ആതിര മാധവ്. ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ആറ് മാസം കഴിഞ്ഞേ ഇനി രാജീവിന്റെ വീട്ടിലേക്ക് വരികയുള്ളൂ. അതിന് മുൻപായി ഞങ്ങളെല്ലാം ഗംഭീരമായ ആഘോഷം നടത്തിയിരുന്നു. ഇനി 6 മാസം കഴിഞ്ഞല്ലേ വരുള്ളൂയെന്ന് പറഞ്ഞ് സങ്കടത്തിലാണ് പപ്പയും അമ്മയും. അവരിങ്ങനെ പറയുന്നത് കേട്ട് എനിക്കും സങ്കടമാണ്. പപ്പയും അമ്മയും അധികം സംസാരിക്കുന്നത് കാണിച്ചിട്ടില്ല. അതൊക്കെ ഉൾപ്പെടുത്തി വീഡിയോ ചെയ്യുകയാണ്. പുറത്ത് പോയി സാധനങ്ങളൊക്കെ മേടിച്ച് ഇഷ്ടഭക്ഷണങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. ശനി, ഞായർ, തിങ്കൾ, ദിവസങ്ങളിലെ സംഭവങ്ങളാണ് വീ‍ഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്' ആതിര പറയുന്നു.

  'നല്ല ടേസ്റ്റിയായി ഫുഡുണ്ടാക്കുന്ന മരുമകളാണ് ആതിര' അമ്മായിയമ്മ ആതിരയെ കുറിച്ച് പറഞ്ഞു. 'ക്യാമറാമാനായി നിൽക്കുന്നതിനാൽ വല്ലപ്പോഴുമേ രാജീവ് എന്റെ വീഡിയോയിൽ വരാറുള്ളൂ. ഭർത്താവ് സഹായങ്ങളൊന്നും ചെയ്യാറില്ലേയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിക്കാറുണ്ട്. ഇവിടുന്ന് പോവുമ്പോൾ എനിക്ക് മിസ് ചെയ്യാൻ പോവുന്നത് ഇവിടുത്തെ അമ്മിയാണ്. എന്റെ വീട്ടിൽ അമ്മിയില്ല. പറയുന്നത് കേട്ടാൽ തോന്നും എപ്പോഴും ഈ അമ്മിയിലാണ് അരക്കുന്നതെന്ന്. ഞായറാഴ്ച നല്ല തിരക്കിലായതിനാൽ വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് തുടങ്ങുന്നത്. എല്ലാരും അതിന്റെ തിരക്കിലാണ്.' കല്യാണത്തിന്റെ സെറ്റും മുണ്ടുമായിരുന്നു ആതിര ധരിച്ചത്. അടിപൊളിയായിരിക്കണം അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്.

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam

  ഏഴുകൂട്ടം പലഹാരങ്ങൾ ഗർഭിണിക്ക് നൽകുന്നതായിരുന്നു ചടങ്ങ്. പെൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവ് ഗസ് ചെയ്തത്. ആൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവിന്റെ ആന്റി പറഞ്ഞത്. ഏതായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയുടെ സൈഡിലുള്ളവരെല്ലാം ആൺകുഞ്ഞെന്നാണ് പറയുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടമായിരുന്നു. വീട്ടിലെത്തിയതിന് ശേഷമുള്ള സ്വീകരണവും വീഡിയോയിൽ കാണിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ കുടുംബവിളക്ക് റേറ്റിങിൽ മുൻപന്തിയിലാണ്. സുമിത്രയെന്ന സ്ത്രീയുടെ ജീവിതമാണ് സീരിയലിന്റെ പ്രമേയം. ആതിര പോയതിനാൽ പുതിയൊരു നടിയാണ് ഇപ്പോൾ ആതിരയ്ക്ക് പകരം അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  Read more about: Kudumbavilakku
  English summary
  kudumbavilakku fame athira madhav 7th month pregnancy special function video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X