'ബേബീസ് ലോഡിങ്', സൗഹൃദം പുതുക്കി ന്യൂജെൻ അമ്മമാർ, വൈറലായി കുടുംബവിളക്ക് താരങ്ങളുടെ ചിത്രങ്ങൾ!
സീരിയൽ താരങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കും. വളരെ കുറച്ച് നാളുകൾ മാത്രമാണ് സീരിയലിന്റെ ഭാഗമാകുന്നത് എങ്കിൽ കൂടിയും പ്രേക്ഷകർക്ക് നടന്മാരും നടിമാരും സുപരിചിതരായിരിക്കും. ഇപ്പോൾ മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. സീരിയലിലെ അഭിനേതാക്കൾക്കെല്ലാം നിരവധി ആരാധകരുമുണ്ട്. സീരിയലിന് പുറത്തും താരങ്ങളെ സോഷ്യൽമീഡിയ വഴി നിരവധി പേരാണ് ഫോളോ ചെയ്യുന്നത്. താരങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്.
സിനിമാ താരം മീര വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. തുടക്കത്തിൽ പിന്നോട്ടായിരുന്നുവെങ്കിലും ഇപ്പോൾ വളരെ അധികം ജനപ്രീതി സമ്പാദിക്കാൻ സീരിയലിന് കഴിയുന്നുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് കുടുംബവിളക്ക് പരമ്പര സഞ്ചരിക്കുന്നത്. പല കോണിൽനിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയ പരമ്പര വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി റേറ്റിംഗിൽ ഒന്നാമതും രണ്ടാമതുമായിട്ടാണുള്ളത്. സുമിത്ര-സിദ്ധാർഥ് എന്നിവരുടെ വിവാഹമോചനവും സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്.

സിദ്ധാർഥിൽ നിന്നും വിവാഹമോചനം കിട്ടിയ സുമിത്രയ്ക്ക് പിന്നീടങ്ങോട്ട് രാശിയോടെയുള്ള മുന്നേറ്റമായിരുന്നു. എന്നാൽ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാർത്ഥിന് മോശം സമയം ആരംഭിച്ചു. പരമ്പരയുടെ ഏറ്റവും പുതിയ വിശേഷം കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ പിറന്നാളാണ്. വീട്ടിലെ തന്റെ ആദ്യത്തെ പിറന്നാൾ ആഘോഷമാണെന്ന് സുമിത്ര തന്നെ പറയുന്നുണ്ട്. അതുതന്നെയാണ് ആഘോഷത്തിന്റെ ഏറ്റവും വലിയ ഘടകവും. ആദ്യമായി ഒരു പിറന്നാൾ ആഘോഷിക്കപ്പെടുമ്പോഴുള്ള എല്ലാവിധ ഒരുക്കങ്ങളുമായാണ് ഇവിടേയും പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. എല്ലാ ബന്ധുമിത്രാധികളേയും ക്ഷണിച്ചുകൊണ്ടുള്ള ഒരു ഗംഭീര ആഘോഷം തന്നെയാണ് വീട്ടിൽ നടക്കാൻ പോകുന്നത്. സുമിത്രയുടെ ആദ്യ ഭർത്താവായ സിദ്ധാർഥിനേയും പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ആഘോഷം മുടങ്ങുന്ന ലക്ഷണമാണ്. ഉടൻ വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ സുമിത്രയുടെ മകൻ അനിരുദ്ധ് തിരിച്ച് വന്നിട്ടില്ല. അവൻ വരുന്നതും കാത്ത് സുമിത്രയും സീരിയൽ പ്രേക്ഷകരും ഇരിക്കുകയാണ്.

കുടുംബവിളക്കിലെ താരങ്ങളായിരുന്ന ആതിര മാധവും പാർവതി വിജയിയും നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ഫോട്ടോകൾ ഇരുവരും ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. രരണ്ടുപേരും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. പാർവതി വിജയ് കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. പിന്നീട് വിവാഹം നടന്ന ശേഷം താരം സീരിയലിൽ നിന്നും പിന്മാറി. അനിരുദ്ധിന്റെ ഭാര്യ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. പാർവതിക്ക് പിന്നാലെ ആതിരയും ഇപ്പോൾ പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഗർഭിണിയായതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നും ആതിര അറിയിച്ചിരുന്നു. ഗർഭിണി ആയശേഷം ആദ്യമായാണ് പാർവതിയും ആതിരയും കാണുന്നത്. ആസന്തോഷവും ഇരുവരും ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചു. നടി മൃദുല വിജയിയുടെ സഹോദരിയാണ് പാർവതി വിജയ്.
Recommended Video

എന്റെ സ്വീറ്റിയോടൊപ്പമുള്ള മനോഹര നിമിഷങ്ങൾ എന്ന ക്യാപ്ഷനോടെയായാണ് പാർവതി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭർത്താവ് അരുണാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചിരുന്നു. ഒന്നാം വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷത്തെ കുറിച്ച് പറഞ്ഞത്. അഞ്ചാം മാസമാണെന്നും അഭിനയിക്കാൻ പറ്റുന്നിടത്തോളം അഭിനയിക്കുമെന്നും അന്ന് താരം പറഞ്ഞിരുന്നു. കുടുംബവിളക്ക് താരങ്ങളെ ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷത്തിലാണ് ഇരുവരുടേയും ആരാധകരും.


Click it and Unblock the Notifications











