വിവാഹശേഷം മറ്റൊരു സന്തോഷം കൂടി; കുടുംബ വിളക്ക് സീരിയലിലെ അനന്യ എന്താ ഇവിടെ? ചോദ്യവുമായി ആരാധകരും

2020 അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ട വാര്‍ത്തകളിലൊന്ന് സീരിയല്‍ നടിമാരുടെ വിവാഹമാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് നടി ആതിര മാധവ് കൂടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഭര്‍ത്താവ് രാജീവിനൊപ്പം ഹണിമൂണ്‍ യാത്രകള്‍ നടത്തിയ ആതിരയുടെ ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹശേഷം മറ്റൊരു സന്തോഷം കൂടി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

സീരിയലുകളില്‍ തിളങ്ങി നിന്ന ആതിര ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് ആതിര വേദിയിലെത്തിയത്. അവിടെ നിന്നുള്ള ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിന് സഹായിച്ചവര്‍ക്കുള്ള നന്ദിയും നടി ക്യാപ്ഷനില്‍ സൂചിപ്പിച്ചിരുന്നു.

athira-athira

കുടുംബ വിളക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിയയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെടുന്നത്. നടിയും മോഡലുമൊക്കെയായി തിളങ്ങിയ നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെയോ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

എന്‍ജിനീയറായ രാജീവ് ആണ് ആതിരയുടെ ഭര്‍ത്താവ്. വിവാഹശേഷമുള്ള ആദ്യ ദീപാവലിയും ക്രിസ്തുമസും ന്യൂയറുമെല്ലാം താരജോഡികള്‍ ഒന്നിച്ച് ആഘോഷമാക്കിയിരുന്നു. ഹണിമൂണിനിടെ മൂന്നാറിലെത്തിയപ്പോള്‍ സഹതാരത്തെ കൂടി കണ്ടതിനെ കുറിച്ചുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കൊവിഡ് പ്രോട്ടോകോളില്‍ ഇളവുകള്‍ വന്നതോടെ വീണ്ടും തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് ആതിര.

സീരിയലില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും കുടുംബ വിളക്കിലേക്ക് തേടി വന്ന അവസരം വേണ്ടെന്ന് വെച്ചില്ലെന്ന് ആതിര മുന്‍പ് പറഞ്ഞിരുന്നു. ഒരു തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോള്‍ ഏറ്റെടുക്കാം, വിട്ടു കളയേണ്ടന്ന് തോന്നുകയായിരുന്നു. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X