മകന്‍ ജനിച്ചതിന് ശേഷമുള്ള പുതിയ സന്തോഷം, ഭര്‍ത്താവിനോടൊപ്പം ആഘോഷമാക്കി കുടുംബവിളക്കിലെ അനന്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. കുടുംബവിളക്ക് പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുളള കഥാപത്രമായിരുന്നു. എന്നാല്‍ പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥപാത്രത്തിന്റെ മരുമകളാണ് അനന്യ. സുമിത്രയുടെ പ്രിയപ്പെട്ട മരുമകളായതോടെയാണ് ആതിര പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

athira madhav

ഇപ്പോള്‍ സീരിയലില്‍ നിന്ന് മാറിയിരിക്കുകയാണ് ആതിര. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് സീരിയല്‍ വിട്ടത്. പറ്റുന്നത് വരെ ആതിര സീരിയലി തുടര്‍ന്നിരുന്നു. ഇപ്പോള്‍ അശ്വതിയാണ് ഡോക്ടര്‍ അനന്യയായി എത്തുന്നത്. ആതിര തന്നെയാണ് പുതിയ അനന്യയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്.

സീരിയലില്‍ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആതിര പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഇന്‍സ്റ്റഗ്രാമിലും സജീവാണ്. ഭര്‍ത്താവിനും കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇത് നിമിഷനേര കൊണ്ടാണ് ഇത് വൈറലാവുന്നത്

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ആതിര പങ്കുവെച്ച ഭര്‍ത്താവ് രാജീവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. മകന്‍ ജനിച്ചതിന് ശേഷമുള്ള രാജീവിന്റെ ആദ്യത്തെ പിറന്നാളായിരുന്നു. ഹാപ്പി ബെര്‍ത്ത് ഡേ മൈ ലവ് എന്ന് കുറിച്ച് കൊണ്ടാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ആതിരയുടേയും രാജീവിന്റേയും പ്രണയ വിവാഹമാണ്. നീണ്ട നാളെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2020 ല്‍ വിവാഹിതാരവുന്നത്. ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുകയാണ് രാജീവ്.

വളരെ അവിചാരിതമായിട്ടാണ് ആതിര കുടുംബവിളക്കില്‍ എത്തുന്നത്. അഭിനയം മനസില്‍ ഉണ്ടായിരുന്നെങ്കിലും സീരിയല്‍ വേണ്ടെന്ന് ആദ്യമേ വിചാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബവിളക്കില്‍ നിന്ന് ആദ്യമെത്തിയ ഓഫര്‍ നിരസിച്ചു. എന്നാല്‍ രണ്ടാമതും അവസരം നടിയെ തേടി എത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് ആതിര സീരിയലിന്റെ ഭാഗമാവുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ച താരം സീരിയലില്‍ നിന്ന് മാറിയതോടെയാണ് നടി അനന്യയാവുന്നത്. സീരിയലില്‍ നിന്ന് മാറിയെങ്കിലും ഇന്നും കുടുംബവിളക്കിലെ പേരിലാണ് ഇന്നും ആതിരയെ അറിയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X