കുടുംബവിളക്കിലെ പുതിയ അതിഥി ഈ നടിയാണ്; കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പഴയ അനന്യ

കുടുംബവിളക്ക് പ്രേക്ഷകര്‍ക്ക് സന്തോഷവും വേദനയും നിറഞ്ഞൊരു എപ്പിസോഡ് ആയിരിക്കും ഇന്നത്തേത്. സീരിയലില്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവ് പിന്മാറിയെന്നത് നേരത്തെ പുറത്ത് വന്നിരുന്നു. ആതിര ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു തല്‍കാലത്തേക്ക് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കുന്നത്. യൂട്യൂബ് ചാനലിലൂടെ സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ആതിര കഴിഞ്ഞ കുറച്ച് ആഴ്ചകളായി പങ്കുവെച്ചിരുന്നു.

ഡിസംബര്‍ ഇരുപത്തിമൂന്നിന് സംപ്രേക്ഷണം ചെയ്യുന്ന 4890ാം എപ്പിസോഡ് മുതല്‍ പുതിയ അനന്യ ആയിരിക്കും സീരിയലില്‍ ഉണ്ടാവുക. പുതിയ എപ്പിസോഡ് ആരംഭിച്ച് പ്രധാനപ്പെട്ടൊരു രംഗത്തിന് തൊട്ട് മുന്‍പാണ് ആതിരയും അശ്വതിയും പ്രത്യക്ഷപ്പെടുക. ഇതോടെ അനന്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സീരിയലില്‍ നിന്നും പുറത്ത് വന്ന വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നതും.

പുതിയ അനന്യയെ പരിചയപ്പെടുത്തി ആതിര മാധവ്

'ഞാന്‍ നിങ്ങളുടെ അനന്യ, കണ്ടില്ലേ, ഗര്‍ഭിണിയാണ്. ആറ് മാസമായി. ഇനി നിങ്ങളുടെ സ്വീകരണമുറിയില്‍ അനന്യയായി ഞാന്‍ ഉണ്ടാവില്ലട്ടോ. ഈ കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. എനിക്കറിയാം, നിങ്ങളും പുതിയ അനന്യയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ അല്ലേ. നിങ്ങളുടെ മുന്നില്‍ ഇതാ പുതിയ അനന്യ. ഇനി സ്വീകരണ മുറിയില്‍ നിങ്ങളെ പോലൊരു പ്രേക്ഷകയായി ഞാനുമുണ്ടാവും. നമ്മുടെ അനന്യ കുട്ടിയെ കാണാന്‍. സ്വീകരിച്ചോണേ.. എന്നും പറഞ്ഞാണ് ആതിര പ്രൊമോയില്‍ പ്രത്യക്ഷപ്പെടുന്നത്.

കുഞ്ഞുവാവയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ആതിര മാധവ്

കുടുംബവിളക്കിലേക്ക് പുതിയതായി എത്തുന്ന അനന്യയെ പരിചയപ്പെടുത്തി കൊണ്ടാണ് നടി വന്നത്. സീരിയലിന്റെ ഷൂട്ടിങ്ങ് നിര്‍ത്തി നേരത്തെ പോയിരുന്നെങ്കിലും ഈ പ്രൊമോയ്ക്ക് വേണ്ടി രണ്ടാമതും വന്നതായിരുന്നു. ഒരു ക്യാരക്ടറില്‍ നിന്നും താരങ്ങള്‍ പിന്മാറുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തില്‍ നിന്നും നടി അമൃത നായര്‍ പിന്മാറുന്നത്. അമൃത പോയതിന് ശേഷം ശ്രീലക്ഷ്മി എന്നൊരു നടിയാണ് ശീതളായി അഭിനയിക്കാന്‍ എത്തിയത്.

കുടുംബവിളക്കിലെ പുതിയ അനന്യ നടി അശ്വതിയാണ്

നിലവില്‍ അശ്വതി എന്ന നടിയാണ് അനന്യ ആവാന്‍ എത്തുക. ആതിര മാധവ് പോയെങ്കിലും പുതിയ അനന്യയെ എല്ലാവര്‍ക്കും ഇഷ്ടമാവുമെന്നാണ് പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്. ഇന്‍ട്രോ കഴിഞ്ഞതിന് ശേഷം സീരിയലിന്റെ എപ്പിസോഡില്‍ പുതിയ അനന്യ ഉണ്ടായിരുന്നു. അനിരുദ്ധും അനന്യയും തമ്മിലുള്ള കോംപിനേഷന്‍ സീനിലാണ് അശ്വതി ആദ്യമായി അഭിനയിക്കുന്നത്. ദമ്പതിമാര്‍ എന്ന നിലയില്‍ അനന്യയും അനിരുദ്ധും പെര്‍ഫെകട്് മാച്ച് എന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
കഥയിൽ മാറ്റം വരുത്തി കുടുംബവിളക്ക് താരങ്ങൾ

മാത്രമല്ല അനന്യയുടെ ശബ്ദത്തിന് മാറ്റമില്ല എന്നതും ശ്രദ്ധേയമാണ്. പഴയ അനന്യയുടെ ഫീല്‍ നിലനിര്‍ത്താന്‍ ശബ്ദം കൊണ്ടും ഡയലോഗുകള്‍ കൊണ്ടും സാധിക്കുമെന്നാണ് കരുതുന്നത്. അതേ സമയം സീരിയല്‍ വളരെ മനോഹരമായ കഥഗതിയലൂടെയാണ് പോവുന്നത്. ഇത്രയും നാള്‍ അമ്മയെ തെറ്റിദ്ധരിച്ച് നടന്ന മകന്‍ എന്ന ലേബലില്‍ നിന്നും അനിരുദ്ധ് മാറിയതാണ് പുതിയ വിശേഷം. സീനിയര്‍ ഡോക്ടറായ ഇന്ദ്രജയുടെ ചൂഷണത്തില്‍ നിന്നും അനിയെ രക്ഷിച്ചത് സുമിത്രയായിരുന്നു. ഇതോടെ കിടിലനൊരു അമ്മയും മകനും കോംബോ സീരിയലിന് ലഭിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X