ആതിര വീണ്ടും സീരിയലിലേയ്ക്ക് വരികയാണോ; പുതിയ ലുക്കില്‍ മകനോടൊപ്പം കുടുംബവിളക്കിലെ പഴയ അനന്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സീരിയലില്‍ നിന്ന് മാറയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയാണ് ആതിര.

athira

അമ്മയാവാന്‍ തയ്യാറെടുത്തതോടെയാണ് ആതിര സീരിയിലില്‍ നിന്ന് പിന്‍മാറിയത്. എന്നിട്ടും അഞ്ച് മാസം വരെ അഭിനയിച്ചിരുന്നു. പിന്നീട് ശരീരീക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നടി സീരിയല്‍ വിട്ടത്. പുതിയ അനന്യയെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിട്ടാണ് ആതിര സീരിയലില്‍ നിന്ന് മാറുന്നത്. പുതിയ അനന്യയ്ക്കും നല്ല സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും കുഞ്ഞിന്റേയും വിശേഷം നടി പങ്കുവെയ്ക്കാറുണ്ട്. ഗര്‍ഭകാല വിശേഷങ്ങളും മകന്‍ പിറന്ന സന്തോഷവും ഡെലിവറി വീഡിയോയും എല്ലാം പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. ഇതിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. 'റേ' എന്നാണ് കുഞ്ഞിന്റെ പേര്.

ഇപ്പോഴിത മകനോടൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആതിര. കഞ്ഞിനെ കളിപ്പിക്കുന്നതിന്റ വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ആതിരയുടേയും മകന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ശരീരഭാരം കുറച്ച് സ്റ്റൈലീഷ് ലുക്കിലാണ് ആതിര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടിയും മുറിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീഡിയോയ്‌ക്കൊപ്പം ആതിരയുടെ ലേറ്റസ്റ്റ് ലുക്കും വൈറല്‍ ആയിട്ടുണ്ട്.

ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്നും പുതിയൊരാള്‍ കൂടി ജീവിതത്തിലേക്ക് വരാന്‍ പോവുകയാണെന്നും ആതിര അറിയിച്ചത്. അന്ന് ആശസയുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു.

2020 ല്‍ ആണ് ആതിരയും രാജീവും തമ്മില്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മകന്റെ കാര്യങ്ങള്‍ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് നേരത്തെ ആതിര പറഞ്ഞിരുന്നു. പുതിയ വീഡിയോ പുറത്ത് വന്നതോടെ അഭിനയത്തിലേയ്ക്ക് തിരികെ വരുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

More from Filmibeat

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X