ഏത് നിമിഷവും പ്രസവം ഉണ്ടായേക്കും; അതിനുള്ള മുന്നൊരുക്കത്തിലാണെന്ന് കുടുംബവിളക്ക് താരം ആതിര മാധവ്

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുടുംബവിളക്ക് താരം ആതിര മാധവ്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് താനൊരു അമ്മയാവാന്‍ പോവുകയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തിയേക്കും എന്ന കാര്യം നടി വെളിപ്പെടുത്തിയത്. ഏത് നിമിഷവും പ്രസവം ഉണ്ടായേക്കും എന്ന അവസ്ഥയിലാണ് താനിപ്പോള്‍ എന്നാണ് നടി പറയുന്നത്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തി കഴിഞ്ഞുവെന്നും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ ആതിര വ്യക്തമാക്കി. മാത്രമല്ല താന്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണത്തെ കുറിച്ചും നടി പറഞ്ഞു.

ഗര്‍ഭകാലത്തുള്ള തന്റെ കൊതി എന്താണെന്ന് പറഞ്ഞ് ആതിര

'ഗര്‍ഭകാലത്തുള്ള തന്റെ കൊതി എന്താണെന്ന് പങ്കുവെച്ച് കൊണ്ടാണ് ആതിര എത്തിയത്. ചിക്കനും നെയ്‌ചോറുമാണ് താന്‍ കഴിക്കാന്‍ ഏറെ ആഗ്രഹിച്ച ഭക്ഷണമെന്നാണ് നടി പറഞ്ഞത്. എന്നാല്‍ താനത് സ്വന്തം ഉണ്ടാക്കി കഴിക്കണമെന്നാണ് ആഗ്രഹിച്ചത്. വീട്ടുകാരോടും അങ്ങനെ പറഞ്ഞെങ്കിലും അതുണ്ടാക്കാനുള്ള സമയം കിട്ടിയില്ല. ഒടുവില്‍ അങ്ങനൊരു ദിവസം വന്നെത്തി എന്നും പറഞ്ഞാണ് പുതിയ വീഡിയോയുമായി ആതിര എത്തിയത്. നെയ്‌ചോര്‍ ഉണ്ടാക്കുന്നതിന്റെ റെസിപ്പിയും ചിക്കന്‍ കറിയുണ്ടാക്കുന്നത് എങ്ങനെയാണെന്നുമൊക്കെ നടി കാണിച്ചിരുന്നു. പാചകത്തിനിടെ തക്കാളി എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞുവാവ തന്നെ ചവിട്ടിയെന്നും ആതിര സൂചിപ്പിച്ചു.

ഏത് സമയത്തും പ്രസവം ഉണ്ടായേക്കും എന്ന അവസ്ഥയാണ്

ആതിരയ്ക്ക് എത്ര മാസമായി എന്ന് ഒത്തിരി പേര്‍ കമന്റ് ബോക്‌സിലൂടെ ചോദിക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടിയും നടി നല്‍കി. 'ഇപ്പോള്‍ ഒന്‍പതാം മാസമെത്തി. മുപ്പത്തിയേഴാം ആഴ്ചയാണ്. എപ്പോള്‍ വേണമെങ്കിലും ഡെലിവറി കാണുമായിരിക്കും. അതിന് വേണ്ടി തയ്യാറായിട്ടാണ് ഞാന്‍ ഇരിക്കുന്നതെന്ന് ആതിര സൂചിപ്പിച്ചു. മാത്രമല്ല ഗര്‍ഭിണിമാര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങളും നടി മുന്നോട്ട് വെച്ചു. ഒന്ന് എന്ത് കൊതി ഉണ്ടെങ്കിലും അത് കഴിക്കണം. ഒന്നും മാറ്റി വെക്കരുത്. രണ്ട് വെറുതേ ഇരിക്കരുത്. എന്തെങ്കിലും പണി എടുത്തോണ്ട് നടക്കണം. അല്ലെങ്കില്‍ മടി പിടിക്കും.

ആൺ കുഞ്ഞായിരിക്കുമെന്ന് ചിലരുടെ പ്രവചനം

മോളുടെ കുഞ്ഞ് ആണ്‍കുട്ടിയാണ്. മുഖം കണ്ടിട്ടുള്ള ലക്ഷണമാണ്. എന്തായാലും സുഖപ്രസവം ആകട്ടെ എന്നാണ് ഒരു ആരാധിക നടിയോട് കമന്റിലൂടെ പറയുന്നത്. ഇപ്പോള്‍ ആതിര സുന്ദരിയായിട്ടുണ്ട്. മോളോ മോനോ ആരായാലും നല്ലൊരു ആരോഗ്യമുള്ള കുഞ്ഞായിരിക്കും. പ്രസവശേഷം ആതിര വേഗം തന്നെ അഭിനയത്തിലേക്ക് മടങ്ങി വരണം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

Recommended Video

മമ്മൂക്ക സെറ്റിൽ ഫുൾ Chill ആണ് , സുദേവ് നായർ പറയുന്നു | FIlmiBeat Malayalam
സീരിയലിലേക്ക് തിരിച്ച് വരണമെന്ന് ആരാധകരുടെ ആവശ്യം

കുടുംബവിളക്ക് സീരിയലിലെ അനന്യ എന്ന ഡോക്ടര്‍ കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെടുന്നത്. സുമിത്രയുടെ മരുമകളായി ആദ്യം ബോള്‍ഡ് ക്യാരക്ടര്‍ ആയിരുന്നു. പിന്നീട് അതിന് മാറ്റം വന്നെങ്കിലും നല്ലൊരു കഥാപാത്രമായി മാറി. പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത് കൊണ്ടിരിക്കവേയാണ് താന്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടി രംഗത്ത് വന്നത്. കുഞ്ഞ് വന്നതിന് ശേഷം താന്‍ അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് ആതിര മുന്‍പ് പറഞ്ഞിരുന്നു. അതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X