For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആതിര കുടുംബവിളക്കിൽ നിന്ന് പിൻമാറുന്നോ, പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി താരം...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് പരമ്പര. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. സീരിയലിനെ പോലെ തന്നെ താരങ്ങൾക്കും മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ആതിര മാധവും അമൃത നായരും. സ്വന്തം പേരിനെക്കാളും ഇവരെ കഥാപാത്രത്തിന്റ പേരായ ശീതളെന്നും അനന്യയെന്നുമാണ് അറിയപ്പെടുന്നത്. അമൃത സീരിയലിൽ നിന്ന് പിൻമാറിയിട്ടുണ്ട്. ആതിര ഇപ്പോഴും സീരിയലിന്റെ ഭാഗമാണ്.

  ആതിര അമ്മയാവാൻ പോവുകയാണ്. വിവാഹവാർഷിക ദിനത്തിലാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ആതിരയ്ക്കും ഭർത്താവിനും ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത ആതിരയെ കാണാൻ അടുത്ത സുഹൃത്തായ അമൃത എത്തിയിരിക്കുകയാണ്. മധുര പലഹാരങ്ങളും കൊണ്ടായിരുന്നു അമൃതയുടെ വരവ് . പ്രതീക്ഷിക്കാതെയായിരുന്നു ആതിരയെ കാണാൻ എത്തിയത്. ഇപ്പോഴിത തങ്ങളുടെ വിശേഷം പങ്കുവെയ്ക്കുകയാണ് താരങ്ങൾ.

  ആതിരയ്ക്ക് മകൻ ആയിരിക്കുമെന്നാണ് അമൃതയുടെ കണ്ടെത്തൽ. തന്റെ മകളെ ആയിരിക്കും ആതിരയുടെ മകൻ വിവാഹം ചെയ്യുന്നതെന്നും അമൃത പറയുന്നുണ്ട്. തുടക്കത്തിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു എന്നും അപ്പോൾ താൻ കൂടെ തന്നെയുണ്ടായിരുന്നു എന്നും അമൃത പറയുന്നു.

  കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ചും ആതിര വീഡിയോയിലൂടെ പറയുന്നുണ്ട്. തന്റെ പുതിയ വിശേഷം പങ്കുവെച്ചതിന് പിന്നാലെ തന്നെ താൻ കുടുംബവിളക്കിൽ നിന്ന് പിൻമാറുന്നുയെന്ന് പ്രചരിച്ചിരുന്നു. അതൊന്നും ശരിയല്ല. താൻ ഒരു സന്തോഷകരമായ വിവരമാണ് പുറത്ത് വിട്ടത്. എന്നാൽ അത് സങ്കടമാണെന്ന തരത്തിലായിരുന്നു ചിലരൊക്കെ വ്യാഖ്യാനിച്ചത്. സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. പറ്റുന്ന സമയം വരെ പോവുമെന്നും ആതിര പറയുന്നു.

  കൂടാതെ അമൃത സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ചും ആതിര പറയുന്നു. താരം പിൻമാറിയിട്ട് മാസങ്ങൾ ആയി എങ്കിലും ഇപ്പോഴാണ് യഥാർത്ഥ കാരണം വെളിപ്പെടുത്തുന്നത്. ആതിരയായിരുന്നു ആ സസ്പെൻസ് പൊളിച്ചത്. സീകേരളത്തിൽ ആരംഭിക്കാൻ പോവുന്ന ഒരു പുതിയ പരിപാടിയ്ക്ക് വേണ്ടിയാണ് ഇവൾ സീരിയലിൽ നിന്ന് മാറിയത്. അതേക്കുറിച്ച് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല, ഇതാദ്യമായാണ് പറയുന്നതെന്നായിരുന്നു അമൃത വീഡിയോയിൽ പറയുന്നു.

  കുഞ്ഞുവാവയുടെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും അറിഞ്ഞു. ചുമ്മാ വന്നിട്ട് ഒരു വീഡിയോ എടുത്ത് പോകാമെന്ന് കരുതിയാണ് വന്നതെന്നും അമൃത പറയുന്നു. കൂടാതെ കുഞ്ഞു വാവ ജനിച്ചതിന് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച് അഭിനയിക്കുമെന്ന് ആതിരയും പറയുന്നു. രാജീവിന് സഹോദരനുണ്ടായിരുന്നുവെങ്കില്‍ താന്‍ ഇവിടെ എങ്ങനെയെങ്കില്‍ കയറിയേനെയെന്നായിരുന്നു അമൃത വീഡിയോയിൽ പറയുന്നു. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ആതിരയ്ക്കും അമൃതയ്ക്കും എല്ലാവിധത്തിലുളള ആശംസകളുമായി ആരാധകർ എത്തുന്നുണ്ട്.

  VIDEO: Dulquer Salmaan, Amal & daughter Maryam overjoyed as Kurup trailer takes over Burj Khalifa

  നടി പാർവതി വിജയ് മാറിയതോടെയാണ് അമൃത നായർ ശീതളായി പരമ്പരയിൽ എത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. താരം തന്നെയാണ് സീരിയലിൽ നിന്ന് പിൻമാറുന്ന വിവരം അറിയിച്ചത്. പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് ഇക്കാര്യം കേട്ടത്. ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് കുടുംബ വിളക്കിൽനിന്നും പിന്മാറുന്ന എന്ന വിവരം നടി അറിയിച്ചത്.
  പരമ്പരയില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായി എന്നും . ഞാനായിട്ട് എടുത്ത തീരുമാനമാണെന്നും അമൃത അന്ന് പറഞ്ഞിരുന്നു. ''പെട്ടെന്ന് തീരുമാനം എടുക്കേണ്ട അവസ്ഥയായിരുന്നു. മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അമൃത പറഞ്ഞു. കുടുംബ വിളക്കിലെ മുഴുവൻ ടീമിനെയും മിസ് ചെയ്യും. ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കില്‍ വന്ന ശേഷമാണ്. ഏഷ്യാനെറ്റ് പോലൊരു വലിയ പ്ലാറ്റ്‌ഫോമില്‍ വർക്ക് ചെയ്യാനായത് വലിയ ഭാഗ്യമായാണ് കാണുന്നത്. കുടുംബ വിളക്ക് ടീമിലെ എല്ലാവരേയും പിരിഞ്ഞ് പോകുന്നതില്‍ ഒരുപാട് വിഷമമുണ്ടെന്നും അമൃത പറഞ്ഞു''.

  English summary
  Kudumbavilakku Fame Athira Madhav Reaction On Quitting From The Serial Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X