For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനോട് കൂടുതല്‍ സ്‌നേഹം തോന്നിയ രണ്ട് ദിവസമാണിത്; പ്രസവത്തെ കുറിച്ചുള്ള അനുഭവം പറഞ്ഞ് ആതിര മാധവ്

  |

  കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആതിര മാധവ് അമ്മയായിരിക്കുകയാണ്. ഏപ്രില്‍ നാലിനാണ് ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ തന്റെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെക്കുന്നത് പതിവായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷം നടി രംഗത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ നാല് ദിവസങ്ങള്‍ക്ക് ശേഷം തന്റെ സന്തോഷം എല്ലാവരോടും കൂടി പറയുകയാണ് നടി.

  യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മകന്റെ മുഖം കാണിച്ചതിന് പുറമേ പ്രസവ സമയത്ത് എല്ലാത്തിനും കൂടെ നിന്നത് ഭര്‍ത്താവാണെന്നും ആതിര പറയുന്നു. രാജീവിനോട് ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയതും ഇപ്പോഴാണെന്നാണ് നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം..

  'ഭയങ്കര സന്തോഷത്തിലാണ്. ഏപ്രില്‍ നാലാം തീയ്യതി രാവിലെ പതിനൊന്ന് മണിയ്ക്ക് എന്റെയും രാജീവിന്റെയും കുഞ്ഞുവാവ ഇങ്ങെത്തി. വാവ സേഫ് ആണ്. ഒരു കുഴപ്പവുമില്ല. കുഞ്ഞിനെ എല്ലാവര്‍ക്കും കാണിച്ച് തരാം എന്ന് പറഞ്ഞാണ് ആതിര പുതിയ വ്‌ളോഗുമായി എത്തിയത്. താനിപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. ഫുള്‍ റെസ്റ്റ് ചെയ്യുന്നു. ഇതിനിടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞിന്റെ ഫോട്ടോ എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതൊന്നും സത്യമല്ലെന്നാണ് ആതിര പറയുന്നത്. ഏപ്രില്‍ രണ്ടാം തീയ്യതി മുതലാണ് പ്രസവവേദന തുടങ്ങുന്നത്. അതോടെ ആശുപത്രിയിലെത്തി. നാലാം തീയ്യതിയാണ് കുഞ്ഞ് ജനിച്ചത്. ആണ്‍കുട്ടിയാണ്'.

  ചെറിയ വേദനകളൊക്കെ വന്നപ്പോള്‍ ഇത്രയുമേ ഉള്ളു എന്നാണ് വിചാരിച്ചത്. അതിങ്ങനെ കൂടി കൂടി വരികയായിരുന്നു. ഇടയ്ക്ക് ആ ചിന്തകളൊക്കെ മാറ്റാന്‍ ബിഗ് ബോസ് ഷോ കാണുകയും ചെയ്തിരുന്നതായി നടി പറയുന്നു. പ്രസവമുറിയിലേക്ക് മാറ്റിയപ്പോള്‍ ഭര്‍ത്താവും അമ്മയും കൂടെ തന്നെ ഉണ്ടായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ട പ്രസവവേദനയ്ക്ക് ശേഷമാണ് കുഞ്ഞുവാവ പുറത്ത് വന്നത്. ഇതാണ് ഞങ്ങളുടെ ബേബി എന്ന് പറഞ്ഞ് ആതിര കുഞ്ഞിനെ പുറംലോകത്തിന് കാണിച്ച് കൊടുത്തിരുന്നു. മകന്റെ പേര് പറയാനൊന്നും ആയിട്ടില്ല വൈകാതെ പറയാമെന്നും നടി സൂചിപ്പിച്ചു.

  ആദ്യം കാണുന്നവർക്ക് എന്നെ ഇഷ്ടപ്പെടില്ല; പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യാൻ പോയപ്പോഴുള്ള കഥ പറഞ്ഞ് നടൻ റോൺസൻ

  ഇക്കഴിഞ്ഞ രണ്ടര ദിവസമാണ് എനിക്കെന്റെ ഭര്‍ത്താവിനോട് ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയ സമയമാണ്. അതെനിക്ക് പറഞ്ഞേ പറ്റുകയുള്ളു എന്ന് ആതിര പറയുന്നു. അതേ സമയം ആളുകള്‍ വിചാരിക്കുക ഇവര്‍ ഇങ്ങനെ ഭയങ്കരമായി സ്‌നേഹം കാണിക്കുന്നത് മാത്രമാണോ എന്ന്. അങ്ങനെ സ്‌നേഹം മാത്രമല്ല, പ്രസവം എന്ന് പറയുന്നത് ഭയങ്കര പ്രൊസസ് ആണ്. എല്ലാ ക്രെഡിറ്റും ഈ സ്ത്രീയ്ക്ക് ആണ്. ഇവളൊരു സോള്‍ജിയറും അതിജീവിതയുമാണ് എന്നും ആതിരയുടെ ഭര്‍ത്താവ് രാജീവ് പറയുന്നു.

  എട്ടാം ക്ലാസ് മുതല്‍ അമ്പലത്തില്‍ പോവും, പൂജാരിയുമായി ഇഷ്ടത്തിലായി; ആ പ്രണയം ഉപേക്ഷിച്ചതിനെ പറ്റി ലക്ഷ്മിപ്രിയ

  പ്രസവസമയത്ത് ഭര്‍ത്താവിനെ കൂടെ നിര്‍ത്താനുള്ള അവസരം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നില്‍ക്കണം. ആ സമയത്ത് ഭര്‍ത്താക്കാന്മാര്‍ നമുക്ക് തരുന്ന സപ്പോര്‍ട്ട് ഭയങ്കര വലുതാണ്. അമ്മയാണ് എനിക്ക് എല്ലാത്തിനും കൂടെ നിന്നത്. പക്ഷേ ആ സമയത്ത് അമ്മ തളര്‍ന്നു. എങ്കിലും കൂടെ നിന്നത് ഭര്‍ത്താവ് രാജീവാണ്. ഇനി കുഞ്ഞിന്റെ പേരും മറ്റുമൊക്കെ താന്‍ പുറകേ പറയാം എന്നും പറഞ്ഞാണ് ആതിര വീഡിയോ അവസാനിപ്പിക്കുന്നത്.

  ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി; അത് മമ്മൂക്ക ആയിരുന്നു, ദേവദത്ത് ഷാജി

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  ആതിരയുടെ വീഡിയോ കാണാം

  English summary
  Kudumbavilakku Fame Athira Madhav Reveals She Feels More Love Towards Husband During Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X