'അനന്യയ്ക്ക് കുടുംബവിളക്കിന്റെ യാത്രയയപ്പ്', പോകാൻ മനസ് വരുന്നില്ലെന്ന് ആതിര മാധവ്!

ഏഷ്യാനെറ്റിലെ ജനപ്രിയമായ സീരിയലാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം പറഞ്ഞുപോകുന്ന പരമ്പരയിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകൾ പുതിയ കഥാവഴിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതരത്തിൽ മുന്നേറുകയാണ്. കഥാപാത്രങ്ങളുടെ അഭിനയമികവ് കൊണ്ടും കഥയുടെ കെട്ടുറപ്പുകൊണ്ടും റേറ്റിഗിലും പരമ്പര മുന്നിലാണ്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുകയും സിദ്ധാർത്ഥിന്റെ പുതിയ ഭാര്യയായ വേദിക സുമിത്രയോട് വൈരാ​ഗ്യത്തോടെ പെരുമാറാനും തുടങ്ങിതോടെയാണ് കഥ പുതിയ വഴിയിലേക്ക് മാറിയത്.

Also Read: ‌'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക

രണ്ടാം വിവാഹം സിദ്ധാർഥിനെ സംബന്ധിച്ചിടത്തോളം ജീവിതം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീക്കുന്നതായിരുന്നു. എന്നാൽ സുമിത്ര സിദ്ധാർഥുമായുള്ള വിവാഹ​ മോചന ശേഷമാണ് മക്കൾക്കും മരുമക്കൾക്കും ഒപ്പം ജീവിച്ച് തുടങ്ങിയത്. ഇപ്പോൾ സുമിത്രയുടെ പിറന്നാൾ ആഘോഷങ്ങളിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. മൂത്തമകൻ അനിരുദ്ധിന്റെ മനം മാറ്റവും സുമിത്രയുടെ കുടുംബത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവന്നിട്ടുണ്ട്. സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് നടി മീര വാസുദേവാണ്. കെ.കെ മേനോൻ, തരകൻ, ദേവി മേനോൻ, നൂബിൻ ജോണി, ആതിര മാധവ് തുടങ്ങിയവരാണ് ഇപ്പോൾ സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മക്കൾക്കും മരുമക്കൾക്കുമൊപ്പം സുമിത്ര

ഇപ്പോൾ സുമിത്രയുടെ പിറന്നാൾ ആഘോഷങ്ങളെല്ലാമാണ് സീരിയലിൽ കാണിക്കുന്നത്. സീരിയലിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അനന്യയെ അവതരിപ്പിക്കുന്ന നടി ആതിര മാധവ് ഇപ്പോൾ സീരിയലിൽ‌ നിന്നും പിന്മാറിയിരിക്കുകയാണ്. ​ഗർഭിണിയായതിനാലാണ് താരം സീരിയലിൽ നിന്നും പിന്മാറുന്നത്. പകരം മറ്റൊരു നടി ഇപ്പോൾ ആതിരയ്ക്ക് പകരം സീരിയലിൽ അനന്യയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സുമിത്രയുടെ മരുമകളാണ് ആതിര അവതരിപ്പിച്ചിരുന്ന അനന്യ. മോഡലും നടിയുമായ അശ്വതിയാണ് ഇപ്പോൾ ആതിരയ്ക്ക് പകരം അനന്യയായി അഭിനയിക്കുന്നത്.

അനന്യയാകുന്നത് നടി അശ്വതി

കുടുംബവിളക്കിലെ ഡോ.അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. എഞ്ചിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര മാധവ് അഭിനയരംഗത്ത് എത്തുന്നത്. ആങ്കറിംഗ് ചെയ്‍തായിരുന്നു ആതിര മാധവിന്റെ തുടക്കം. ‌2020 നവംബറിലായിരുന്നു ആതിരയുടെ വിവാഹം. ഇപ്പോൾ താരം അഞ്ച് മാസം ​ഗർഭിണിയാണ്. സ്ഥിരമായി ഷൂട്ടിങും മറ്റുമായി ​ഗർഭാവസ്ഥയിൽ യാത്ര ചെയ്യാൻ സാധിക്കാത്തിനാലാണ് ആതിര കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. പ്രസവം കഴിഞ്ഞാലും സീരിയലിലേക്ക് ഇനി മടങ്ങിവരില്ലെന്നും പുതിയതായി ആതിര പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. മറ്റൊരാൾ അനന്യയായി അഭിനയിക്കാൻ തുടങ്ങിയതിനാൽ പ്രസവം കഴിഞ്ഞ് തിരിച്ച് വരുന്നത് ബുദ്ധിമുട്ട് ഏറിയ കാര്യമാണെന്നും ആതിര മാധവ് പറയുന്നു. ആതീസ് ലിറ്റിൽ വേൾഡ് എന്ന യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് താരം കുടുംബവിളക്കിൽ നിന്നും ഔദ്യോ​ഗികമായി ലഭിച്ച യാത്രയയപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
‌ആതിരയ്ക്ക് യാത്രയയപ്പ് നൽകി കുടുംബവിളക്ക് അണിയറപ്രവർത്തകർ

സീരിയലിൽ അനന്യയുടെ ഭർത്താവായി അഭിനയിക്കുന്ന ആനന്ദ് നാരായണൻ, ശരണ്യ ആനന്ദ്, കെ.കെ മേനോൻ മറ്റ് അഭിനേതാക്കളും സീരിയലിന്റെ അണിയറപ്രവർത്തകരും ആതിരയ്ക്ക് ആശംസകൾ നേർന്നു. പോകാൻ മനസ് വരുന്നില്ലെന്ന് നിറകണ്ണുകളോടെ ആതിര പറയുന്നതും വീഡിയോയിൽ കാണാം. ആതിരയുടെ മനോഹരമായ ചിരിയാണ് ആതിര സീരിയലിൽ നിന്നും പിന്മാറുന്നതോടെ എല്ലാവർക്കും മിസ് ചെയ്യാൻ പോകുന്നതെന്നും അണിയറപ്രവർത്തകർ വീഡിയോയിൽ പറയുന്നുണ്ട്. കുടുംബവിളക്കിലെ അവസാന സീനുകളിലെ ഷൂട്ടിങ് രം​ഗങ്ങളും ആതിര പുതിയ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. കുടുംബവിളക്കിൽ നിന്നും ഔദ്യോ​ഗികമായി പിന്മാറുന്നതിന്റെ വീഡിയോ ആതിര പങ്കുവെച്ചതോടെ നിരവധി പേർ തുടർ‌ന്നുള്ള ജീവിതത്തിന് ആശംസകളുമായി എത്തി. 'ഞങ്ങൾ കാത്തിരിക്കുകയാണ് തിരിച്ചുവരണം, ആതിര ഒരുപാട് മിസ് ചെയ്യും' എന്നിങ്ങനെ നിരവധി കമന്റുകളാണ് ആതിരയുടെ പുതിയ വീഡിയോയ്ക്ക് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X