twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മൂന്ന് ദിവസത്തോളം വേദന തിന്നു, കുഞ്ഞിന്റെ പൊസിഷനിൽ പ്രശ്നങ്ങളുണ്ടായിരുന്നു'; ​ആതിര മാധവ് പറയുന്നു!

    |

    ഏപ്രിൽ ആദ്യ വാരത്തിലാണ് സീരിയൽ താരവും അവതാരികയുമായ ആതിര മാധവിന് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ആൺകുഞ്ഞ് ആണ് ആതിരയ്ക്കും ഭർത്താവ് രാജീവിനും പിറന്നിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. അന്ന് തന്നെ ആതിരയുടെ ഉറ്റ സുഹൃത്തും സീരിയൽ താരവുമായ അമൃതയും ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചിരുന്നു.

    'അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നവർ'; പ്രണയം അവസാനിപ്പിച്ച് സിദ്ധാർഥും കിയാര അധ്വാനിയും'അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നവർ'; പ്രണയം അവസാനിപ്പിച്ച് സിദ്ധാർഥും കിയാര അധ്വാനിയും

    'ഞങ്ങളുടെ കുഞ്ഞ്... ആൺകുട്ടിയാണ്... നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി' ആശുപത്രിക്കിടക്കയിൽ മകനെ എടുത്ത് ഭർത്താവിനെ അരികിലിരുത്തിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചു. ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേരാണ് ഇപ്പോഴും ആതിരയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര ശ്രദ്ധ നേടിയത്. 2020 നവംബർ 9ന് ആയിരുന്നു ആതിരയുടെയും രാജീവിന്റെയും വിവാഹം.

    'ആദ്യമായി മദ്യപിച്ചത് ലാലേട്ടൻ ഒഴിച്ച് തന്നപ്പോൾ, അന്ന് പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാൻ'; വിനീത്'ആദ്യമായി മദ്യപിച്ചത് ലാലേട്ടൻ ഒഴിച്ച് തന്നപ്പോൾ, അന്ന് പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാൻ'; വിനീത്

    ​ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ

    ഇപ്പോൾ ​ഗർഭകാലം തനിക്ക് എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുള്ള വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആതിര മാധവ്. 'ഏഷ്യാനെറ്റിലെ കോമഡി മാമാങ്കം പരിപാടിക്കായി ഞാൻ മൂന്ന്, നാല് ദിവസം തകർത്ത് ഡാൻസ് പ്രാക്ടീസായിരുന്നു. ആ പരിപാടി കഴിഞ്ഞ ശേഷമാണ് ​ഗർ‌ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തിയപ്പോൾ ഷൂട്ടിങ് നിർത്തേണ്ട ആ‌വശ്യമില്ലെന്ന് അറിയിച്ചു. അങ്ങനെയാണ് ​ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും ഷൂട്ടിങിന് മുടങ്ങാതെ പോയത്. ശാരീരിക ബു​ദ്ധിമുട്ട് ഇല്ലായിരുന്നുവെങ്കിൽ കൂടിയും നിർത്താതെ ചർദ്ദിയായിരുന്നു. പേസ്റ്റിന്റെ മണം പോലും ശ്വസിക്കാൻ കഴിയുമായിരുന്നില്ല.'

    ഛർദ്ദി വന്നതോടെ വെജിറ്റേറിയനായി

    'നോൺ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ഞാൻ പിന്നീട് ഛർദ്ദി വന്നതോടെ വെജിറ്റേറിയനായി. പല ഭക്ഷണങ്ങളും ഒഴിവാക്കി. എല്ലാം പരീക്ഷിക്കും അതിൽ ബുദ്ധിമുട്ടില്ലാത്തത് കഴിക്കും എന്നതായിരുന്നു എന്റെ രീതി. പലപ്പോഴും ഛർദ്ദി കാരണൻം സെറ്റിൽ തലകറങ്ങി വീണിട്ടുണ്ട്. പലപ്പോഴും രാജീവ് സെറ്റിൽ നിന്ന് എന്നെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ​ഗർഭകാലത്ത് വെറുതെ ഇരിക്കാൻ ശ്രമിച്ചിട്ടില്ല. എന്നെ എപ്പോഴും ഞാൻ സന്തോഷമായി വെക്കാറുണ്ടായിരുന്നു. സെറ്റിൽ തലകറങ്ങി വീണത് കുടുംബവിളക്ക് ടീമിനെ മൊത്തം ഭയപ്പെടുത്തിയ ഒന്നായിരുന്നു. ആറാം മാസത്തിൽ എത്തിയപ്പോഴാണ് അഭിനയം നിർത്തിയത്.'

    മൂന്ന് ദിവസത്തോളം വേദന തിന്നു

    'ഛർദ്ദി കൂടിയപ്പോൾ ക്ഷീണവും വർധിച്ചു. ഒറ്റയ്ക്ക് സെറ്റിൽ പോയിരുന്ന ‍ഞാൻ‌ പിന്നീട് അമ്മയുെട സഹായം തേടാൻ തുടങ്ങി. സീരിയൽ അഭിനയം നിർത്തിയ ശേഷവും ഫോട്ടോഷൂട്ടുകൾ, ഇവന്റുകൾ എന്നിവയെല്ലാം നടത്തി ഞാൻ സജീവമായിരുന്നു. ​ഗർഭകാലത്ത് ഒരു കോംപ്ലിക്കേഷനും ഉണ്ടായിരുന്നില്ല. മൂഡ്സ്വിങ് പോലും എനിക്ക് വളരെ വിരളമായിരുന്നു. മാർച്ച് 31 മുതൽ എനിക്ക് വേദന എടുക്കാൻ തുടങ്ങിയിരുന്നു. ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നെ ഓരോ അരമണിക്കൂറിലും വേദന വന്ന് തുടങ്ങിയതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റായത്. മൂന്ന് ദിവസത്തോളം വേദന തിന്നു.'

    Recommended Video

    ജോൺ പോളിനെ അവസാനമായി കാണാൻ എത്തിയ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ | Filmibeata Malayalam
    വേദന ഞാൻ മറന്നുപോയി

    'കുഞ്ഞിന്റെ തലയുടെ പൊസിഷൻ ശരിയാകാൻ വേണ്ടി ഡോക്ടർമാർ കാത്തിരുന്നു അതുകൊണ്ടാണ് വേദന മൂന്ന് ദിവസത്തോളം സഹിക്കേണ്ടി വന്നത്. ശേഷം അവൻ വന്നു.... കുഞ്ഞിനെ പ്രസവിച്ച് എന്റെ വയറിൽ കിടത്തിയപ്പോൾ ആ മൂന്ന് ദിവസം അനുഭവിച്ച വേദന ഞാൻ മറന്നുപോയി. പിന്നെ കുഞ്ഞായി എന്റെ ലോകം. എല്ലാ അമ്മമാർക്കും അങ്ങനെ തന്നെയായിരിക്കും' ആതിര മാധവ് പറഞ്ഞു. ആതിര മാധവിന്റെ വളൈകാപ്പ് ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അവതാരികയായിട്ടാണ് തുടക്കമെങ്കിലും കുടുംബവിളക്കിലെ കഥാപാത്രമാണ് ആതിരയ്ക്ക് ആരാധകരെ നേടികൊടുത്തത്.

    Read more about: Kudumbavilakku
    English summary
    Kudumbavilakku fame Athira Madhav shared her pregnancy journey experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X