twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയാവാന്‍ പോവുന്നത് കൊണ്ട് ഇത് സ്‌പെഷ്യലാണ്; പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ ആതിര മാധവ്

    |

    ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലൂടെയാണ് നടി ആതിര മാധവ് ജനപ്രീതി നേടി എടുക്കുന്നത്. സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും ഇടവേള എടുക്കുന്നത്. പകരം മറ്റൊരാള്‍ ഈ റോളിലേക്ക് എത്തുകയും ചെയ്തു. ഇപ്പോള്‍ ഗര്‍ഭകാലം വളരെയധികം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ആതിര.

    എട്ടാം മാസത്തില്‍ എത്തി നില്‍ക്കുന്ന നടിയുടെ വളൈക്കാപ്പ് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആതിര. ഒപ്പം ഇത്തവണ അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷവും മറ്റും സൂചിപ്പിച്ചു. ആതിരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

    ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിൻ്റെ സന്തോഷത്തിലാണ്

    'ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നത്. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനും നമ്മളെ പ്രേരിപ്പിക്കുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം. എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ... ഇവിടെയുള്ള എല്ലാ പോരാളികള്‍ക്കും വനിതാദിനാശംസകള്‍'! എന്നുമാണ് ആതിര മാധവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    നിറവയറില്‍ അതീവ സുന്ദരിയായി ഒരുങ്ങി ആതിര മാധവ്

    അതേ സമയം വളൈക്കാപ്പില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ വന്നേക്കും എന്നും ആതിര സൂചിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിറവയറില്‍ അതീവ സുന്ദരിയായി ഒരുങ്ങിയ ആതിരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. പട്ടുസാരി ഉടുത്ത്, മുല്ലപ്പൂവൊക്കെ ചൂടിയും കൈയ്യില്‍ മെഹന്തി അണിഞ്ഞുമൊക്കെ ചടങ്ങ് മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ കൂടെയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

    ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും; തന്റെ പേരിലെ ആരോപണങ്ങളെ കുറിച്ച് സീമശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും; തന്റെ പേരിലെ ആരോപണങ്ങളെ കുറിച്ച് സീമ

    Recommended Video

    ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
     ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചു

    കഴിഞ്ഞ നവംബറില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനൊപ്പമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആതിര പുറംലോകത്തോട് പങ്കുവെച്ചത്. അന്ന് നാലഞ്ച് മാസത്തോളം ഗര്‍ഭിണിയാണെങ്കിലും അഭിനയത്തില്‍ തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വരാന്‍ തുടങ്ങിയതോടെ സീരിയലില്‍ നിന്നും പിന്മാറുകയാണെന്നും നടി പ്രഖ്യാപിച്ചു. ഇനി പ്രസവത്തിന് ശേഷം അഭിനയത്തിലേക്ക് താന്‍ തിരിച്ച് വരിക ചെയ്യുമെന്നും ആതിര സൂചിപ്പിച്ചിരുന്നു. കുടുംബവിളക്കില്‍ ഇനി തുടാരാന്‍ സാധിക്കില്ലെങ്കിലും അവസരം കിട്ടുന്നതിന് അനുസരിച്ച് ഉണ്ടാവുമെന്ന് തന്നെയാണ് നടി പറഞ്ഞത്.

    റിമി ടോമിയുടെ ജീവിതത്തിലും അങ്ങനെ 3 സ്ത്രീകളുണ്ട്; ജീവിതം മാറ്റി മറിച്ചവരെ കുറിച്ച് പറഞ്ഞ് താരം രംഗത്ത്റിമി ടോമിയുടെ ജീവിതത്തിലും അങ്ങനെ 3 സ്ത്രീകളുണ്ട്; ജീവിതം മാറ്റി മറിച്ചവരെ കുറിച്ച് പറഞ്ഞ് താരം രംഗത്ത്

    English summary
    Kudumbavilakku Fame Athira Madhav Shared Her Valakappu Stills, Pens A Beautiful Note On Womens Day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X