കുടുംബവിളക്കിലെ അച്ഛമ്മയ്ക്കും കിടിലനൊരു പ്രണയകഥയുണ്ട്; ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നടി ദേവി മേനോന്‍

കുടുംബവിളക്ക് സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. എന്നാല്‍ സുമിത്രയുടെ അമ്മായിയമ്മയും സിദ്ധാര്‍ഥിന്റെ അമ്മയുമായ സരസ്വതിയെ പ്രേക്ഷകര്‍ ദേഷ്യത്തോടെ മാത്രമേ കാണാറുള്ളു. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന മരുമകളെ മറന്ന് മകനെ രണ്ടാമതും വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച സരസ്വതിയ്ക്ക് ഒരു പണി കൊടുക്കണമെന്ന് മാത്രമേ ആരാധകര്‍ വിചാരിച്ചിട്ടുള്ളു. ഏറ്റവുമൊടുവില്‍ സീരിയലിലെ കഥാപാത്രം പ്രേക്ഷകരുടെ വെറുപ്പ് നേടി എടുത്തെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ സരസ്വതിയമ്മ അങ്ങനെയല്ല.

നടി ദേവി മേനോന്‍ ആണ് സരസ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടി. സീരിയലില്‍ ഇത്രയും വെറുപ്പിക്കുന്ന വില്ലത്തി വേഷമാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ വളരെ പാവമായിട്ടുള്ള ആളാണ് ദേവിയെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുകയുള്ളു. ഇപ്പോഴിതാ കുടുംബവിളക്കിലെ സഹതാരം ആനന്ദ് നാരായണനൊപ്പം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ വളരെ വേഗമാണ് വൈറലായി മാറിയത്.

ദേവിയോട് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും ഇതുവരെ അധികമാര്‍ക്കും അറിയാത്ത പ്രണയകഥയെ കുറിച്ചാണ് ആനന്ദ് ചോദിച്ചത്. ഇന്‍ ഹരിഹര്‍ നഗറിലെ പോലെ രസകരമായൊരു പ്രണയത്തിനൊടുവിലാണ് താനും ഭര്‍ത്താവും ഒരുമിച്ചതെന്നാണ് നടി പറയുന്നത്. 'എന്റെ ഓഫീസിന് അടുത്ത് ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടുത്തെ ഒരു ചേട്ടന്‍, പേര് രാമചന്ദ്ര നായര്‍. ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴെല്ലാം അദ്ദേഹം എന്നെ വായിനോക്കി നില്‍ക്കുമായിരുന്നു. അങ്ങനെ കുറേയായി. ഒരിക്കല്‍ എന്നോട് വന്ന് ചോദിച്ചു. 'കുട്ടിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു'.

 devi-menon

ഇയാള്‍ ആരാണെന്നോ, എന്താണെന്നോ, ജോലി എന്താണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പുള്ളിക്കാരന്‍ എന്നെ നോക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ലേശം സ്‌റ്റൈലായിട്ടൊക്കെ ഞാന്‍ നടക്കും. പുള്ളി ഇഷ്ടം പറയാന്‍ വന്നപ്പോള്‍ എനിക്ക് അങ്ങനെ ഒന്നുമില്ല. വീട്ടില്‍ സമ്മതിച്ചാല്‍ കുഴപ്പമില്ലെന്ന് അറിയിച്ചു. പിന്നെ പുള്ളിക്കാരന്റെ വീട്ടുകാരൊക്കെ വന്ന് എന്റെ വീട്ടില്‍ ചോദിച്ചു. വിവാഹനിശ്ചയത്തിന് ശേഷം ആറ് മാസം ഞങ്ങള്‍ പ്രണയിച്ച് നടന്നു. അതിന് ശേഷമാണ് വിവാഹം കഴിച്ചതെന്ന് ദേവി മേനോന്‍ പറയുന്നു.

അതേ സമയം സരസ്വതിയമ്മ ഇത്രയും പാവമാണെന്ന് കരുതിയില്ലെന്ന് പറയുകയാണ് ആരാധകര്‍. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. അച്ഛമ്മയില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല. പൊളിയായിട്ടുണ്ട്. അച്ഛമ്മ ഒരു കുശുമ്പി ആയത് കൊണ്ട് ഒരു ഇഷ്ടമേ ഉണ്ടായിരുന്നില്ല. ഇപ്പൊ ഒത്തിരി ഇഷ്ട്ടായി. ചിരിക്കാനൊന്നും അറിയില്ല എന്നാണ് കരുതിയിരുന്നത്. ദേവി ചേച്ചിയെ കൊണ്ട് വന്നതിന് ആനന്ദിനോട് നന്ദി പറയുകയാണ്. അല്ലെങ്കിലും സീരിയലുകളില്‍ കാണുന്ന നെഗറ്റീവ് റോള്‍ ചെയ്യുന്നവരൊക്കെ യഥാര്‍ഥ ജീവിതത്തില്‍ നേരെ ഓപ്പോസിറ്റ് ആവും. ഇപ്പോള്‍ ദേവിയുടെ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ അത് സത്യമാണെന്ന് മനസിലായതായിട്ടും ആരാധകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X