twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നൊഴികെ ശിവദാസ് മേനോന്റെ എല്ലാ ഗുണങ്ങളും ഇഷ്ടമാണ്, സങ്കടമുള്ള കാര്യം അതാണെന്ന് ജെഎഫ് തരകൻ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020ൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

    രൺവീർ ഹിറ്റാക്കിയ കഥാപാത്രം ആദ്യം തേടി എത്തിയത് അജയ് ദേവ് ഗണ്ണിനെ, നടൻ ചിത്രം ഉപേക്ഷിച്ചു, കാരണം....രൺവീർ ഹിറ്റാക്കിയ കഥാപാത്രം ആദ്യം തേടി എത്തിയത് അജയ് ദേവ് ഗണ്ണിനെ, നടൻ ചിത്രം ഉപേക്ഷിച്ചു, കാരണം....

    റേറ്റിംഗിൽ ആദ്യ സ്ഥാനത്തിലായിരുന്നു കുടുംബവിളക്ക്. എന്നാൽ പിന്നീട് ചെറുതായി പരമ്പരയുടെ കാൽ ഇടറുകയായിരുന്നു. ഇപ്പോൾ ഗംഭീര തിരിച്ചു വരവിന്റെ പാതയിലാണ് ‌ സീരിയൽ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. ബിഗ് സ്ക്രീനിലെ പോലെ തന്നെ മിനിസ്ക്രീനിലും മീരയ്ക്ക് തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

    പഴയ മത്സരാർഥികളുമായി ബി ബി ഒടിടി ആരംഭിക്കുന്നു, പുതിയ ബിഗ് ബോസ് വിശേഷം ഇങ്ങനെ, സീസൺ 4 ഉടൻ...പഴയ മത്സരാർഥികളുമായി ബി ബി ഒടിടി ആരംഭിക്കുന്നു, പുതിയ ബിഗ് ബോസ് വിശേഷം ഇങ്ങനെ, സീസൺ 4 ഉടൻ...

    കുടുംബവിളക്ക്

    തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു കുടുംബവിളക്ക്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ സീരിയലിന്റെ കഥാഗതിയും മാറുകയായിരുന്നു. മീരയ്ക്കൊപ്പ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ,നൂപിൻ ജോണി, ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ, ദേവി മേനോൻ എന്നിവരാണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ എല്ലാ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നത്.

    ജെ എഫ് തരകൻ

    ജെ എഫ് തരകൻ അവതരിപ്പിക്കുന് ശിവദാസമേനോൻ ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛച്ചാനാണ്. ഇപ്പോഴിത തന്റെ ഓൺസ്ക്രീൻ ഭാര്യയായ സരസ്വതി അമ്മയെ കുറിച്ച് പറയുകയാണ്. തന്റെ കഥാപാത്രമായ ശിവദാസ് മേനോന്റെ ഒന്നൊഴികെ എല്ലാ സ്വഭാവവും ഇഷ്ടമാണെന്നാണ് താരം പറയുന്നത്. താൻ റിയൽ ലൈഫിൽ അങ്ങനെ അല്ലെന്നും അദ്ദേഹം പറയുന്നു. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ശിവദാസ് മേനോന്‍

    ശിവദാസ് മേനോന്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് വളരെ അധികം ഇഷ്ടമുള്ള കഥാപാത്രമാണ്. വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മറുപടിയും ഉള്ള ആളാണ് ശിവദാസ് മേനോന്‍. നേരിനൊപ്പം നില്‍ക്കുന്ന സത്യസന്ധനായ മനുഷ്യന്‍. ശരികള്‍ മുഖത്ത് നോക്കി പറയുന്നതിന് അയാള്‍ മടിക്കാറില്ല.

     ഇഷ്ടമല്ലാത്തത്

    ശിവദാസ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ഇഷ്ടമാണ്, ഒന്നൊഴികെ. വളരെ സങ്കടമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഇയാള്‍ ഭാര്യയോട് ഒരിക്കല്‍ പോലും ഇത്തിരി സ്‌നേഹം പ്രകടമാക്കുന്നില്ല. സരസ്വതി എന്ന കഥാപാത്രം അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ളതാണ്. എന്നിരുന്നാലും ഭാര്യയല്ലേ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ, ആ സ്‌നേഹവും ബഹുമാനവും അവര്‍ക്ക് ഒരിക്കലും ശിവദാസ് മേനോന്‍ നല്‍കുന്നില്ല

    സ്‌നേഹം കാണിക്കാൻ പറ്റില്ല

    ഇക്കാര്യം ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു, എപ്പോഴെങ്കിലും അവര്‍ക്കിടയിലെ സ്‌നേഹം കാണിക്കണം എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, അവരെ സ്‌നേഹിക്കാന്‍ കൊള്ളില്ല സാറേ എന്നാണ്. ഇത്രയും കുന്നായ്മയുള്ള സ്ത്രീ വേറെയില്ല. നേര്‍വഴിയില്‍ ചിന്തിയ്ക്കുന്ന ശിവദാസ് മേനോന് അവരെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

    Recommended Video

    Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
    റിയൽ ലൈഫിൽ  അങ്ങനെയല്ല

    എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കൊരിക്കലും ശിവദാസ് മേനോനെ പോലെ ആകാന്‍ കഴിയില്ല. പച്ചയായ മനുഷ്യനാണ് ഞാന്‍. ആളുകള്‍ അറിഞ്ഞു കൊണ്ടും അറിയാതെയും തെറ്റുകള്‍ ചെയ്യാറുണ്ട്. പക്ഷെ ഇപ്പോള്‍ ശിവദാസ് മേനോന്‍ ആയി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ തെറ്റുകള്‍ ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു. ദേവി മേനോൻ ആണ് സരസ്വതി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    English summary
    Kudumbavilakku Fame F. J. Tharakan Opens Up About In his Character Shivadas Menon, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X