ഭാര്യയെ പരസ്യമായി തന്നെ തല്ലി ശിവദാസ മേനോന്‍; കുടുംബവിളക്കില്‍ വിഷമം ഉണ്ടായ കാര്യത്തെ കുറിച്ച് തരകന്‍

ഏറ്റവും ജനപ്രീതി നേടിയെ ടെലിവിഷന്‍ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ അച്ഛച്ചനും അച്ഛമ്മയുമായി അഭിനയിക്കുന്നവരാണ് എഫ് ജെ തരകനും ദേവി മേനോനും. സീരിയലില്‍ ശിവദാസ മേനോന്‍, സരസ്വതി എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങള്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന ടെലിവിഷന്‍ പരമ്പരയില്‍ തരകനും ദേവിയും എത്തിയിരിക്കുകയാണ്.

കുടുംബവിളക്കിന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് തരകന്‍ വന്നത്. തൊട്ടടുത്ത എപ്പിസോഡിലാണ് ദേവിയും എത്തിയത്. സീരിയലില്‍ തനിക്കേറ്റവും വിഷമം നിറഞ്ഞ സീനിനെ പറ്റി പറഞ്ഞ തരകന്‍ സരസ്വതിയമ്മയുടെ മുഖമടച്ച് ഒരു അടി പരസ്യമായി കൊടുക്കുന്നതും പരിപാടിയില്‍ കാണിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

കുടുംബ വിളക്കിലേക്ക് വരാനുള്ള കാരണം പറഞ്ഞ് തരകൻ

അഭിനയത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. രണ്ടു വര്‍ഷമായി സീരിയലില്‍ ഉണ്ട്. ശിവദാസ് മേനോനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരുപാട് അഭിമാനമുണ്ടാക്കുന്ന ഒരു കഥാപാത്രമാണത്. എന്നെ ഇത്രയധികം ആളുകള്‍ തിരിച്ചറിയുന്നതും എനിക്ക് അഭിനയിക്കാന്‍ ഒരു അവസരം തന്നതും ശിവദാസ മേനോന്‍ എന്ന കഥാപാത്രമാണ്. വളരെ നല്ലൊരു മനുഷ്യനാണ്. ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ശരിയായത് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ശിവദാസ മേനോന്‍. അതില്‍ ആരെ ദുഃഖിപ്പിക്കേണ്ടി വന്നാലും കുഴപ്പമില്ല.

സീരിയലിൽ നിന്നും വേദനിപ്പിച്ച കാര്യത്തെ കുറിച്ച് നടൻ

പിന്നെ ആ കഥാപാത്രത്തിന്റെ ഒരു കാര്യത്തില്‍ മാത്രമാണ് ഇഷ്ടം ഇല്ലാത്തത്. ഭാര്യ കന്നംതിരിവുകാരിയാണ്. എന്നിരുന്നാലും ഭര്‍ത്താവിന് കുറച്ചെങ്കിലും സ്‌നേഹം കാണുമല്ലോ, കുഞ്ഞുങ്ങളുടെ അമ്മയാണല്ലോ. ഭാര്യയോട് എപ്പോഴെങ്കിലും സ്‌നേഹം കാണിക്കാന്‍ ഉള്ള അവസരം ഉണ്ടാകുമോ എന്ന് സംവിധായകനോട് വരെ ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒരിക്കലും അതിന് സാധിക്കുകയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അതുപോലെ കുന്നായ്മയുമായി നടക്കുന്ന വേറൊരു സ്ത്രീ ഉണ്ടാവില്ല. ശിവദാസ മേനോനുമായി തന്റെ ജീവിതത്തിന് കാര്യമായ സാമ്യത ഇല്ല. കുറച്ച് ഹിപ്പോക്രസി ഉണ്ടാകുമല്ലോ എന്നും താരം ചോദിക്കുന്നു.

ഭാര്യ മാണി സി കാപ്പൻറെ അടുത്ത ബന്ധുവാണ്

ശിവദാസ മേനോനെ പോലെ അത്ര താത്വികനായ ഒരു മനുഷ്യനല്ല ഞാന്‍ ജീവിതത്തില്‍. ഒരു പച്ച മനുഷ്യന്‍ ചെയ്യുന്ന എല്ലാ തെറ്റുകളും ഞാന്‍ ചെയ്യാറുണ്ട്. ഒളിച്ചും അല്ലാതെയും തെറ്റുകള്‍ ചെയ്യാറുണ്ട്. പക്ഷേ എന്നിരുന്നാലും കൂടുതല്‍ നന്നായിട്ട് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ഭാര്യയും രണ്ടുമക്കളുമാണ് തനിക്കുള്ളത്. രണ്ടുമക്കളും വിദേശത്താണ്. താനും ഒരു പ്രവാസി ആയിരുന്നു. ഇരുപത്തി ഒന്നാമത്തെ വയസില്‍ ഖത്തറില്‍ പോയതാണ്. 1975 ലായിരുന്നു വിവാഹം. തികച്ചും അറേഞ്ച്ഡ് വിവാഹം ആയിരുന്നു. അന്ന് പ്രേമിക്കാന്‍ ഒന്നും ധൈര്യമില്ലായിരുന്നു. ഭാര്യയുടെ പേര് ലൗലി തരകന്‍ കാപ്പന്‍ എന്നാണ്. മാണി സി കാപ്പന്റെ കസിനാണ് ഭാര്യയെന്നും താരം പറയുന്നു.

Recommended Video

ഒളിക്യാമറ വച്ചല്ല ദൃശ്യങ്ങൾ പകർത്തിയത്; ഷമ്മി തിലകൻ | FilmiBeat Malayalam
സീരിയലിലെ ഭാര്യയുടെ മുഖത്തടിച്ച് താരം

സീരിയലില്‍ തരകന്റെ ഭാര്യയായി അഭിനയിക്കുന്ന നടി ദേവി മേനോനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒരു ചോദ്യത്തിന് ഉത്തരം തെറ്റിച്ച് പറഞ്ഞതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് കൂടിയിരുന്നു. സീരിയലില്‍ കാണുന്നത് പോലെയുള്ള വഴക്ക് ആണെങ്കിലും ഒടുവില്‍ ശിവദാസ മേനോന്‍ സരസ്വതിയമ്മയെ അടിക്കുകയാണ്. മലയാളികള്‍ ഒത്തിരി കാത്തിരുന്നൊരു നിമിഷമാണ് ഇതെന്നായിരുന്നു അടിയ്ക്ക് ശേഷമുള്ള എംജിയുടെ കമന്റ്. വേദനിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദേവിയുടെ മറുപടി. എന്നാല്‍ മുഖത്ത് മൈക്ക് ഇരുന്നത് കൊണ്ടാണ്, അല്ലെങ്കില്‍ ശരിക്കും അടിക്കാമായിരുന്നു എന്ന് തരകന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X