For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ജോയിന്‍ ചെയ്ത സന്തോഷം പങ്കുവെച്ച് കെ കെ മേനോന്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായി മലയാളത്തില്‍ മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പരമ്പര റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പര കൂടിയാണ്. കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കെകെ മേനോന്‍. ജനപ്രിയ പരമ്പരയുടെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വൈക്കം സ്വദേശിയായ കെകെ മേനോന്‍ സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ 17 വര്‍ഷമായി ബാങ്ക്, ഓട്ടോ മൊബൈല്‍ മേഖലകളിലും നടന്‍ വര്‍ക്ക് ചെയ്തു.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  പിന്നീട് സ്വന്തം ബിസിനസും ചെയ്ത താരമാണ് കെകെ മേനോന്‍. സീരിയലുകള്‍ക്കൊപ്പം തന്നെ മലയാളത്തിലും തമിഴിലുമായി നിരവധി ഷോര്‍ട്ട് ഫിലിം, സിനിമകള്‍ എന്നിവയിലും കുടുംബവിളക്ക് താരം അഭിനയിച്ചു. അതേസമയം കുടുംബവിളക്കിന് പിന്നാലെ മറ്റൊരു പരമ്പരയിലും എത്തുകയാണ് കെ കെ മേനോന്‍.

  തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്‌റെ സന്തോഷം നടന്‍ പങ്കുവെച്ചത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന തമിഴ് പരമ്പര മൗനരാഗം 2വിലാണ് കെ കെ മേനോന്‍ ജോയിന്‍ ചെയ്തത്. മൗനരാഗം 2 ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കെകെ മേനോന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. നടന്‌റെ വാക്കുകളിലേക്ക്‌; 'വണക്കം തമിഴകം, സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു; ഇന്ന് മുതല്‍ ഞാന്‍ മൗനരാഗം 2വിന്‌റെ ഭാഗമാവുന്നു'.

  ഈ നല്ലൊരു അവസരം തന്ന ദൈവത്തിന് നന്ദി. ഒപ്പം ചാനലിനും അണിയറ പ്രവര്‍ത്തകര്‍ക്കും തന്‌റെ സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദി എന്നാണ് കെകെ മേനോന്‍ കുറിച്ചത്. നടന്റെ പോസ്റ്റിന് പിന്നാലെ അഭിനന്ദനങ്ങള്‍ അറിയിച്ച് കുടുംബവിളക്കിലെ സുമിത്ര എത്തിയിരുന്നു. 'അഭിനന്ദനങ്ങള്‍. മൗനരാഗം 2വിന്‌റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു' എന്നാണ് കുടുംബവിളക്കിലെ സഹതാരം മീരാ വാസുദേവ് കുറിച്ചത്.

  മീരയ്ക്ക് പുറമെ മറ്റ് നിരവധി താരങ്ങളും ആരാധകരുമെല്ലാം തന്നെ കെ കെ മേനോന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നു. അതേസമയം വ്യൂഹം, വേലെെക്കാരന്‍, ഇമെയ്ക നൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊളളയടിത്താല്‍, ഉയരെ തുടങ്ങിയ സിനിമകളിലും കെകെ മേനോന്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഞ്ജലി മേനോന്റെ കൂടെ സിനിമയിലും കുടുംബവിളക്ക് താരം എത്തി.

  വെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു

  ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൗനരാഗം 2 വിജയ് ടിവിയില്‍ തുടങ്ങിയത്. അഭിനയത്തിന് പുറമെ ചിപ്പി രഞ്ജിത്ത് തന്നെയാണ് പരമ്പര നിര്‍മ്മിക്കുന്നത്. കൃതിക, രവീണ, ശില്‍പ്പ നായര്‍, രാജീവ് പരമേശ്വര്‍, ഷമിത ശ്രീകുമാര്‍, ഷെറിന്‍ ഫര്‍ഹാന ഉള്‍പ്പെടെയുളള താരങ്ങളും പരമ്പരയില്‍ പ്രധാന റോളില്‍ എത്തുന്നു. മൗനരാഗം 2 സമയത്ത് തന്നെ മലയാളത്തില്‍ സാന്ത്വനത്തിലും ചിപ്പി എത്തുന്നു. ഈ പരമ്പരയും നടിയുടെ നിര്‍മ്മാണത്തിലാണ് ഒരുങ്ങുന്നത്.

  ഷാരൂഖും ആമിറും ശങ്കര്‍ ചിത്രം നിരസിച്ചതിന് കാരണം, തുറന്നുപറഞ്ഞ് സംവിധായകന്‍

  മൗനരാഗം ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബവിളക്കിന് പുറമെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. രണ്ട് സീരിയലുകളും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. തമിഴ് പരമ്പര പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ റീമേക്കായാണ് സാന്ത്വനം എത്തിയത്. ബംഗാളി പരമ്പര ശ്രീമോയിയുടെ റീമേക്കായി കുടുംബവിളക്കും എത്തി.

  Recommended Video

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ചിത്രങ്ങള്‍ കടപ്പാട്: കെ കെ മേനോന്‍ ഇന്‍സ്റ്റഗ്രാം

  Read more about: serial actor
  English summary
  Kudumbavilakku Fame KK Menon Joins With Team Maunaragam 2, Sumithra Wishes Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X