മിനിബാര്‍, സ്വിമിങ് പൂള്‍! ആരെയും അമ്പരിപ്പിക്കുന്ന സൗകര്യങ്ങളുമായി നുബിന്റെയും ബിന്നിയുടെയും വീട്
കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നൂബിന്‍ ജോണി. കഴിഞ്ഞ വര്‍ഷം നടന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഡോക്ടറായ ബിന്നിയായിരുന്നു നൂബിന്റെ ജീവിതപങ്കാളിയായിട്ടെത്തിയത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്.
വിവാഹം കഴിഞ്ഞ ഉടനെ ബിന്നിയും അഭിനയരംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റിലെ തന്നെ ഗീതാഗോവിന്ദം എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഇപ്പോഴിതാ താരങ്ങള്‍ താമസിക്കുന്ന വീട്ടിലെ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന്റെ ഹോം ടൂര്‍ ഗെ്‌മെന്റില്‍ ഇത്തവണ ബിന്നിയുടെയും നുബിന്റെയും വീടാണ് കാണിച്ചിരുന്നത്.

ബിന്നിയുടെ ഒരു ആന്റിയുടെ വീടാണെന്നും അവര്‍ വിദേശത്ത് ആയത് കൊണ്ട് ഞങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നുമാണ് താരങ്ങള്‍ പറയുന്നത്. അവര്‍ കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. നാട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ വേണ്ടി എടുത്തുവച്ച വീടാണിത്. സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും, ഒക്കെയുള്ള ഒരു ലക്ഷ്വറി കണ്ടംപറെറി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്.
ചങ്ങനാശ്ശേരിയിലാണ് ഈ വീടുള്ളത്. തങ്ങള്‍ ഷൂട്ടിങ്ങിന് വേണ്ടി പോയിട്ട് തിരികെ നാട്ടിലെത്തുമ്പോള്‍ മാത്രമാണ് ഇവിടെ നില്‍ക്കുന്നതെന്നാണ് ബിന്നി പറയുന്നത്. വീടിനകത്ത് കാണുന്ന ചെടികളൊന്നും ഒര്‍ജിനല്‍ അല്ല. അങ്ങനെയാണെങ്കില്‍ അതിനൊക്കെ ആരാണ് വെള്ളമൊഴിക്കുക എന്നാണ് ബിന്നി ചോദിക്കുന്നത്. കണ്ടാല്‍ ഒര്‍ജിനലാണെന്ന് തോന്നുന്ന പ്ലാന്റുകള്‍ വാങ്ങി വെക്കുകയായിരുന്നു.
ലൈഫ് വളരെ കോംപ്ലിക്കേറ്റഡ് ആണെന്ന് കാണിക്കാന്‍ ചില സാധനങ്ങള്‍ കൂടി ഇവിടെയുണ്ടെന്ന് ബിന്നി തമാശരൂപേണ പറയുന്നു.
തനിക്ക് കോണ്ടസ കാര്‍ വാങ്ങി തരാമെന്ന് പറഞ്ഞ് നുബിന്‍ പറ്റിച്ചുവെന്നും പകരം ഇരുപതിനായിരം രൂപയുടെ ടോയ് കാര്‍ വാങ്ങി തന്നെന്നും ബിന്നി ഇടയ്ക്ക് പറഞ്ഞു. അത്തരത്തില്‍ വീടിനകത്ത് ആന്റിയുടെ മകന്റെ കാറിനെ കുറിച്ചായിരുന്നു താരങ്ങള്‍ സംസാരിച്ചത്. വീട് മൊത്തം സിസിടിവി യുടെ കണ്‍ട്രോളില്‍ ആണ്. എല്ലാ ഏരിയയും കാണാന്‍ സാധിക്കും.

ഈ വീട്ടിലെ ഏറ്റവും പ്രത്യേകതയുള്ളൊരു സ്ഥലം കൂടി താരങ്ങള്‍ കാണിച്ചിരുന്നു. റിലാക്‌സ് എന്ന് എഴുതി വെച്ചിരിക്കുന്ന ഏരിയയില്‍ സ്വിമിങ് പൂളും ചെറിയൊരു ബാര്‍ കൗണ്ടറും ഉണ്ടെന്നതാണ് ശ്രദ്ധേയം. വീട്ടിലുള്ളവര്‍ക്ക് അത്യാവശ്യം മദ്യപിക്കാനും ശേഷം സ്വിമിങ് പൂളില്‍ ഇറങ്ങി കുളിക്കാനുമൊക്കെയുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇതാണെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് നുബിനും ബിന്നിയും. മമ്മൂട്ടി നായകനായിട്ടെത്തിയ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ബിന്നി സിനിമയില്‍ ആദ്യം അഭിനയിക്കുന്നത്. ചിത്രത്തില്‍ നായികയുടെ ബാല്യകാലം അവതരിപ്പിച്ചത് നടിയായിരുന്നു. പിന്നീട് നുബിനുമായിട്ടുള്ള പ്രണയകഥ പുറത്ത് വന്നതോടെയാണ് ബിന്നിയും നടിയാണെന്ന കാര്യം പുറംലോകം അറിയുന്നത്.
ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നുബിനും ബിന്നിയും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അഭിനയത്തില്‍ സജീവമാവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഗീതാഗോവിന്ദം എന്ന സീരിയലിലെ നായിക വേഷത്തിലേക്ക് ബിന്നി എത്തുന്നത്. നുബിന്‍ കുടുംബവിളക്കിലാണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications