കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനാവുന്നു, മൂന്നാല് മാസത്തിനുള്ളിൽ വിവാഹമുണ്ട്; വധു ഡോക്ടറാണെന്ന് നുബിൻ

കുടുംബവിളക്ക് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് നുബിന്‍ ജോണി. ഇടുക്കിയില്‍ നിന്ന് വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത താരത്തിന്റെ വിവാഹത്തെ കുറിച്ച് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കുടുംബവിളക്കിലെ തന്നെ സഹനടി അമൃത നായരുമായി നുബിന്‍ ഇഷ്ടത്തിലാണെന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സത്യം അങ്ങനെയല്ലെന്നും താന്‍ പ്രണയത്തിലാണ്, പെണ്‍കുട്ടി മറ്റൊരാള്‍ ആണെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

കോട്ടയം സ്വദേശ്വിനിയായ ഒരു ഡോക്ടറാണ് തന്റെ കാമുകി എന്നാണ് താരമിപ്പോള്‍ പറയുന്നത്. സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നുബിന്‍. സത്യ എന്ന പെണ്‍കുട്ടിയായി അഭിനയിച്ച നടി നീനുവും നുബിനൊപ്പം എത്തിയിരുന്നു. ആറ് മാസത്തിനുള്ളില്‍ തന്റെ വിവാഹമുണ്ടാവും എന്നാണ് അവതാരകയുടെ ചോദ്യത്തിന് നുബിന്‍ മറുപടിയായി പറഞ്ഞിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ ലുക്കുണ്ടെന്ന കമൻ്റുകൾ

എന്നെ കണ്ടാല്‍ ഷൈന്‍ ടോം ചാക്കോയെ പോലെയുണ്ടെന്ന് കുറേ പേര്‍ പറഞ്ഞിട്ടുണ്ട്. ലൊക്കേഷനില്‍ വന്നപ്പോഴും അങ്ങനെ പറയുന്നവരുണ്ട്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സൂര്യയിലാണ് ഞാന്‍ ആദ്യമായിട്ടൊരു വര്‍ക്ക് ചെയ്യുന്നത്. ബോബന്‍ ചേട്ടന്റെ അനിയനായി ഒരാളെ വേണം. എന്റെ ഭാഗ്യത്തിന് അവിടെ ആരും ഉണ്ടായിരുന്നില്ല. അവര്‍ക്ക് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് എന്നെ എടുക്കേണ്ടി വന്നു. ഉച്ച കഴിഞ്ഞപ്പോഴെക്കും വേറൊരുത്തന്‍ വന്നു. അവന്‍ ആണെങ്കില്‍ ഒടുക്കത്തെ അഭിനയവും.

വിവാഹം ഉടനെ ഉണ്ടാവുമെന്ന് നുബിൻ

ഞാന്‍ ആണെങ്കില്‍ റോബര്‍ട്ട് നില്‍ക്കുന്നത് പോലെ ഒരു അനക്കവുമില്ലാതെ നില്‍ക്കും. ഒറ്റയടിക്ക് നിര്‍ത്താതെ ഡയലോഗ് പറഞ്ഞ് തീര്‍ക്കും. ഡയലോഗ് കാണുമ്പോള്‍ നെഞ്ചിലൊരു വിങ്ങലായിരുന്നു. പിന്നെ അവര്‍ പഠിപ്പിച്ച് എല്ലാം ശരിയായി. ഇപ്പോള്‍ ഡയലോഗ് ഇല്ലെങ്കില്‍ ആണ് വിഷമം. അത്രയും നേരം സ്‌ക്രീനില്‍ ഉണ്ടാവുമല്ലോ എന്നും നുബിന്‍ പറയുന്നു. അതേ സമയം നാല് വര്‍ഷത്തെ പ്രണയം എവിടെ വരെ എത്തി എന്ന് ചോദിച്ച സ്വാസികയുടെ ചോദ്യത്തിന് വിവാഹം വൈകാതെ ഉണ്ടാവുമെന്നാണ് താരം വ്യക്തമാക്കുന്നത്.

നാല് വർഷത്തെ പ്രണയത്തെ കുറിച്ച്

'എന്റെ പ്രണയം ഏകദേശം മൂന്നാല് മാസങ്ങള്‍ക്ക് ശേഷം വിവാഹമായേക്കും. കോട്ടയത്താണ് പെണ്‍കുട്ടിയുടെ വീട്. ആന്റിയുടെ വീടിന്റെ അടുത്താണ് അവളുടെയും വീട്. വെക്കേഷന് പോയപ്പോള്‍ കണ്ടുമുട്ടിയതാണ്. പുള്ളിക്കാരിയാണ് ഇപ്പോള്‍ എനിക്ക് ഏറ്റവും വലിയ സപ്പോര്‍ട്ട് തരുന്നത്. ഒരു സിനിമ ചെയ്യണമെന്നൊക്കെയുള്ളത് എന്നെക്കാളും അവളുടെ ആഗ്രഹമാണ്. അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നെല്ലാം എപ്പോഴും പറയും. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് തന്നെ പ്രണയിച്ച് തുടങ്ങിയവരാണ് ഞങ്ങള്‍. എംബിബിഎസ് കഴിഞ്ഞ് നില്‍ക്കുന്ന പുള്ളിക്കാരി ഒരു ഡോക്ടറാണ്.

Recommended Video

അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ
എൽഎൽബി പഠിക്കാൻ പോയതിനെ കുറിച്ച് താരം

താന്‍ എല്‍എല്‍ബി പഠിക്കാന്‍ പോയ കഥയും നുബിന്‍ പങ്കുവെച്ചിരുന്നു. പഠിക്കാന്‍ പോയതേ ഉള്ളു. പഠനം കഴിഞ്ഞിട്ടില്ല. ഡിസ്റ്റന്‍സ് ആയിട്ടാണ് പഠിച്ചത്. പരീക്ഷ വരുമ്പോള്‍ സീരിയലിന്റെ ഷൂട്ടിങ്ങുമൊക്കെ ആയി മുടങ്ങി പോവും. മുന്നോട്ട് പഠിച്ച് തീര്‍ക്കണമെന്നാണ് ആഗ്രഹം. ശരിക്കും ഞങ്ങള്‍ മൂന്നാല് കൂട്ടുകാര്‍ ചേര്‍ന്ന് ഒരു രസത്തിന് പഠിക്കാന്‍ ുേപായതാണ്. ബാംഗ്ലൂര്‍ പോയി അടിച്ച് പൊളിച്ച് നടക്കാമെന്ന് കരുതി പോയതാണ്. കൂടെ ഒരു എല്‍എല്‍ബി കിട്ടുമോന്ന് നോക്കാമെന്നും വിചാരിച്ചു. ഇനി എന്തായാലും അത് എഴുതി എടുക്കണമെന്ന് തന്നെയാണ് നുബിന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X