കുടുംബവിളക്കിലെ പ്രതീഷിന്‌റെയും ശീതളിന്‌റെയും ഫോട്ടോഷൂട്ട് വൈറല്‍, കമന്‌റുകളുമായി ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്. മറ്റു സീരിയലുകളെ പിന്നിലാക്കിയാണ് റേറ്റിംഗിലെല്ലാം കുടുംവിളക്കിന്റെ കുതിപ്പ്. തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായ മീരാ വാസുദേവാണ് കുടുംബ വിളക്കില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന കഥാപാത്രമായി മീര എത്തുന്ന പരമ്പരയില്‍ മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

noobinjohny-amruthanair

വലിയൊരു കുടുംബത്തിന്റെ കെടാവിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് കുടുംബവിളക്കിന്റെ കഥ പറയുന്നത്. അതേസമയം കുടുംബവിളക്കില്‍ പ്രതീഷ് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിന്‍ ജോണിയും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇടുക്കി സ്വദേശിയായ നൂബിന്‍ മോഡലിംഗിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സംഗമം എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്കും എത്തി.

കുടുംബവിളക്കിന് പുറമെ സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലും നൂബിന്‍ അഭിനയിച്ചിരുന്നു. അതേസമയം കുടുംബവിളക്കിലെ സഹതാരം അമൃത നായര്‍ക്കൊപ്പമുളള നൂബിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കുടുംബവിളക്കില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തുന്ന താരമാണ് അമൃത. കുടുംബവിളക്കിന് മുന്‍പ് സ്റ്റാര്‍ മാജിക്ക്, ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു നടി.

കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

നെഗറ്റീവ് റോളിലാണ് കുടുംബവിളക്കില്‍ അമൃത നായര്‍ എത്തുന്നത്. അമൃതയ്‌ക്കൊപ്പമുളള നൂബിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫോട്ടോഷൂട്ട് കണ്ട് എന്തെങ്കിലും പുതിയ ട്വിസ്റ്റുണ്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിബുണിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അമൃതാ നായര്‍ക്കൊപ്പമുളള മൂന്ന് ചിത്രങ്ങളാണ് നൂബിന്‍ ജോണി പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോ കടപ്പാട്: നൂബിന്‍ ജോണി ഇന്‍സ്റ്റഗ്രാം പേജ്‌

Read more about: meera vasudev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X