For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മി പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു; വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് സര്‍പ്രൈസുമായി ഭാര്യ

  |

  കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടനടന്‍ നൂബിന്‍ ജോണി വിവാഹിതനായിട്ട് ഒരു മാസമായേതയുള്ളു. വിവാഹശേഷം ഭാര്യയുടെ കൂടെ ഓണം ആഘോഷിച്ചതടക്കമുള്ള വിവരങ്ങള്‍ നടന്‍ തന്നെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം നൂബിന്റെ ജന്മദിനമായിരുന്നു.

  വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പിറന്നാളാഘോഷമായതിനാല്‍ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് ഗംഭീര സര്‍പ്രൈസാണ് നൂബിനൊരുക്കിയത്. എല്ലാവരും ചേര്‍ന്ന് താന്‍ പോലുമറിയാതെ വലിയൊരു സമ്മാനം ഒരുക്കിയതാണ് നൂബിനെ ഞെട്ടിച്ച് കളഞ്ഞത്. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്ന് അറിയാതെ പകച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് പുതിയ വീഡിയോ നൂബിന്‍ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നൂബിന്‍ ജോണിയും ഡോ. ബിന്നിയും വിവാഹിതാരവുന്നത്. പ്രണയസാഫല്യം നേടിയെടുത്തതിനെ കുറിച്ച് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ജീവിതത്തിലേക്ക് വരുന്ന ഓരോ സന്തോഷവും ആഘോഷമാക്കി മാറ്റാനാണ് താരദമ്പതിമാര്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് നൂബിന്റെ ജന്മദിനമെത്തിയത്. പ്രണയത്തിലായതിന് ശേഷമുള്ള ഏഴ് വര്‍ഷത്തെ പിറന്നാളിനും കൂട്ടുകാരിലൂടെയാണ് താന്‍ സമ്മാനം കൊടുത്തിരുന്നതെന്ന് ബിന്നി പറയുന്നു. തിരിച്ച് നൂബിനും അങ്ങനെയായിരുന്നു.

  Also Read: അനുഷ്‌ക വീണ്ടും വിവാഹിതയാവുന്നു; ഇത്തവണയും പ്രഭാസല്ല വരന്‍, തെലുങ്കാനയിലെ ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ട്

  വീട്ടുകാര്‍ അറിയാതെയാണ് അന്നൊക്കെ സമ്മാനം കൊടുത്തിരുന്നത്. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ വലിയൊരു സമ്മാനം കൊടുക്കണമല്ലോന്ന് ബിന്നി പറയുന്നു. എന്നാല്‍ അങ്ങനെ കാര്യമായ സമ്മാനമൊന്നും ഉണ്ടാവില്ല. കാരണം ഞങ്ങളൊരുമിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസം.

  പുറത്ത് പോവണമെന്ന് ഇവള്‍ പറഞ്ഞപ്പോഴൊന്നും കൊണ്ട് പോകാന്‍ പറ്റിയില്ലെന്ന് നൂബിന്‍ പറയുന്നു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കൂട്ടുകാരെയും വീട്ടുകാരെയുമൊക്കെ ഉള്‍പ്പെടുത്തി ഒരു പിറന്നാള്‍ ആഘോഷം നടത്തുന്നതെന്നാണ് നൂബിന്‍ പറയുന്നത്.

  Also Read: ഇതിന് പൈസ തരണ്ട, ആരും നിരാശരാകരുത്; തന്റെ ഫിറ്റ്‌നെസ് യാത്രയില്‍ വിദേശത്ത് നിന്നുള്ളവരുണ്ടെന്ന് റോൺസൻ

  എന്തായാലും വീട്ടില്‍ സ്വന്തമായി ഭക്ഷണമൊക്കെ ഉണ്ടാക്കി, എല്ലാവരും ചേര്‍ന്ന് കേക്കൊക്കെ മുറിച്ചിട്ടാണ് നൂബിന്റെ ജന്മദിനം ആഘോഷിച്ചത്. ഇതിനിടയില്‍ ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്നപ്പോള്‍ ജനിച്ച മകനെ കുറിച്ച് നൂബിന്റെ മമ്മി സംസാരിച്ചു. മമ്മിയുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും രണ്ട് ആണ്‍മക്കള്‍ വീതമാണ് ജനിച്ചത്.

  അതുകൊണ്ട് എനിക്ക് പകരം ഒരു പെണ്‍കുട്ടിയാവണമെന്ന് അവര്‍ ആഗ്രഹിച്ചതായി നൂബിന്‍ പറഞ്ഞു. ചെറിയ പ്രായത്തില്‍ എനിക്ക് അമ്പത് രൂപ തന്ന് പെണ്‍കുട്ടിയുടെ വേഷത്തില്‍ ഫോട്ടോ എടുപ്പിച്ചിരുന്നു. അത് എല്ലാവരെയും കാണിച്ചതോടെ ഞാന്‍ തന്നെ കീറി കളഞ്ഞതായി നടന്‍ പറയുന്നു.

  Also Read: അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി നിർബന്ധം പിടിച്ചു, പിന്നെയത് സംഭവിച്ചെന്ന് സോണിയ

  ഇടയ്ക്ക് മമ്മി ഒരു പെണ്‍കൊച്ചിനെ ദത്തെടുക്കാനും തീരുമാനിച്ചു. ഇതറിഞ്ഞ് ചേട്ടന്‍ ദേഷ്യത്തിന് അവിടെയുള്ള ഒരു മരം വെട്ടി കളഞ്ഞു. ഞങ്ങള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഇപ്പോള്‍ മരുമക്കളിലൂടെ രണ്ട് പെണ്‍കുട്ടികളെ കിട്ടിയെന്നും നൂബിന്റെ മമ്മി പറയുന്നു. ഇതിനിടെ കോണ്ടസ കാറാണ് ബിന്നി നൂബിന് സമ്മാനമായി കൊടുത്തത്. ഭര്‍ത്താവ് ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന വാഹനമാണിതെന്നും അതുകൊണ്ടാണ് ഇത് തന്നെ വാങ്ങിയതെന്നും ബിന്നി പറയുന്നു.

  Read more about: Noobin Johny
  English summary
  Kudumbavilakku Fame Noobin Johny's Wife Dr. Binny Give Surprise Gift On His First Birthday After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X