For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യരാത്രിയ്ക്ക് വേണ്ടി വാങ്ങിയ മുല്ലപ്പൂ വരെ വേസ്റ്റായി; ഉറങ്ങിപ്പോയ നൂബിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ബിന്നി

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് നൂബിന്‍ ജോണി. കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമാണ് നൂബിന്‍ വിവാഹിതനാവുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ വിവാഹത്തിന്റെ ഫോട്ടോസും വീഡിയോസുമൊക്കെ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് താരദമ്പതിമാര്‍.

  വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഡോക്ടറായ ബിന്നിയെ നൂബിന്‍ വിവാഹം കഴിക്കുന്നത്. പക്ഷേ ആദ്യരാത്രി എല്ലാവരും പറയുന്നത് പോലെ ഞങ്ങള്‍ക്ക് അത്ര സംഭവമൊന്നും ആയിരുന്നില്ലെന്നാണ് പുതിയ വീഡിയോയിലൂടെ താരം പറയുന്നത്. ആദ്യ രാത്രിയിൽ ഭാര്യ ബിന്നി എടുത്ത വീഡിയോ ഇൻസ്റ്റാഗ്രാം പേജിലൂടെ നൂബിൻ ഷെയർ ചെയ്യുകയായിരുന്നു. രസകരമായ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

  ബിന്നിയും നൂബിനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാവുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹ ചടങ്ങിന്റെ വീഡിയോ നൂബിന്റെ യൂട്യൂബ് ചാനലിലൂടെ ഇരുവരും ചേര്‍ന്ന് പുറത്ത് വിട്ടിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഞങ്ങള്‍ വിവാഹിതരായെന്നും വീട്ടുകാരില്‍ നിന്നൊക്കെ പല എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും ഒന്നിച്ച് ജീവിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്.

  Also Read: അന്ന് മുന്‍ഭര്‍ത്താവ് രോഹിത്തിനൊപ്പമാണ് താമസം; ബഡായി ബംഗ്ലാവിലേക്ക് അദ്ദേഹം ഉന്തിത്തള്ളി വിട്ടതാണെന്ന് ആര്യ

  ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു റീലുമായി എത്തിയിരിക്കുകയാണ് നൂബിന്‍. 'യാഥാര്‍ഥ്യം പ്രതീക്ഷകളെ നിറവേറ്റാതെ ഇരിക്കുമ്പോള്‍. മിസ്റ്റര്‍ മണവാളന്റെ ആദ്യരാത്രി സീന്‍' എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഉറങ്ങി കിടക്കുന്ന നൂബിനെ വന്ന് ഭാര്യ വിളിക്കുകയാണ്. 'മണിയറയൊക്കെ ഉണ്ടാക്കി വെച്ചിട്ട് ഉറങ്ങുകയാണോ' എന്നാണ് ബിന്നി ചോദിക്കുന്നത്.

  Also Read: പത്തൊമ്പതാം നൂറ്റാണ്ട് പരാജയമെന്ന് റിവ്യൂ; ഇതിന് പിന്നില്‍ നിര്‍മാതാക്കളല്ല, വ്യാജനെ കണ്ടെത്തണമെന്ന് വിനയന്‍

  അതേ എന്ന രീതിയില്‍ നടന്‍ മൂളുക മാത്രം ചെയ്തു. ഇതിനെ പറ്റി ഒന്നും പറയാനില്ല, നോ കമന്റ്‌സ്, വെറുതേ മുല്ലപ്പൂവൊക്കെ വേസ്റ്റ് ആയെന്നും വീഡിയോയുടെ പുറകില്‍ ബിന്നി പറയുന്നു. ഫസ്റ്റ് നൈറ്റ് സീന്‍ എന്നാണ് നൂബിന്‍ ഈ വിഡോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നതും. ഈ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. കിടത്തി അപമാനിക്കുകയാണല്ലോ ചെയ്തിരിക്കുന്നതെന്നും നൂബിന്‍ നാണം കെടുത്തുമല്ലോ എന്നുമൊക്കെ ചിലര്‍ പറയുന്നു.

  Also Read: ഞങ്ങളുടെ വഴക്ക് കണ്ടാല്‍ ഇപ്പോള്‍ എല്ലാം തീരുമെന്ന് കരുതും; ഭാര്യയുടെ ഡയലോഗ് സിനിമയിലുണ്ടന്ന് സിദ്ധാര്‍ഥ് ഭരതൻ

  എന്തായാലും സന്തോഷത്തോടെ നല്ലൊരു ഭാവി ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ ത്രില്ലിലാണ് നൂബിനും ഭാര്യ ബിന്നിയും. ഡോക്ടറായ ബിന്നിയുമായി ഏഴ് വര്‍ഷം മുന്‍പാണ് നൂബിന്‍ ഇഷ്ടത്തിലാവുന്നത്. ഒരേ നാട്ടുകാര്‍ കൂടിയായത് കൊണ്ട് തുടക്കത്തില്‍ വിവാഹത്തിന് ചില എതിര്‍പ്പുകളുണ്ടായിരുന്നു. അതെല്ലാം പറഞ്ഞ് ഒത്ത് തീര്‍പ്പാക്കിയതിന് ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരവിവാഹം നടത്തിയിരിക്കുന്നത്.

  നൂബിന്‍ അഭിനയവും ബിന്നി ഡോക്ടറുമാണെങ്കിലും ഇരുവരും യൂട്യൂബ് ചാനലില്‍ കൂടി സജീവമാവാനാണ് ഉദ്ദേശിക്കുന്നത്. വൈകാതെ ചില സര്‍പ്രൈസ് വീഡിയോസ് പുറത്ത് വിടുമെന്നുള്ളതും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും നവതാരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് പ്രിയപ്പെട്ടവര്‍.

  English summary
  Kudumbavilakku Fame Noobin Johny Shares His First Night Video With Wife Dr Josephine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X