For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ടവള്‍ക്ക് പ്രണയദിനം ആശംസിച്ച് നൂബിന്‍, ചിത്രം വൈറല്‍, ഡോക്ടറെ തേടി ആരാധകര്‍...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നൂബിന്‍ ജോണി. യഥാര്‍ഥ പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്
  കഥാപാത്രത്തിന്റെ പേരായ പ്രതീഷ് എന്നാണ്. കുടുംബവിളക്ക് പരമ്പരയാണ് നടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും നടന് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നൂബിന്‍. തന്റെ സീരിയല്‍ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവ വൈറല്‍ ആവുന്നത്.

  വിവാഹം ഷഫ്‌നയുടെ വീട്ടില്‍ അറിഞ്ഞു, പ്രശ്‌നമായി, ആ 12 ദിവസങ്ങള്‍ മറക്കാനാവില്ലെന്ന് സജിന്‍

  ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കുന്നത് നടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. പ്രണയ ദിനത്തില്‍ പ്രണിനയ്‌ക്കൊപ്പമുള്ള ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പ്രിയപ്പെട്ടവളുടെ മുഖം കാണിച്ചിട്ടില്ല. നൂബിന്റെ പ്രണയദിനാശംസയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.

  പ്രണയത്തിലാണ്, ഒന്നര വര്‍ഷം കൊണ്ട് കല്യാണം ഉണ്ടാവും, വിവാഹത്തെ കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി

  പരസ്പരം കൈ കോര്‍ത്ത് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രണദിനാശംസ നേര്‍ന്നിരിക്കുന്നത്.'happy valentines day you make my heart smile' എന്നാണ് ചിത്രത്തിനോടൊപ്പം താരം കുറിച്ചത്. താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയെ കുറിച്ചും ചോദിക്കുന്നുണ്ട്. മുഖം വ്യക്തമാക്കാനാണ് അധികം പേരു പറയുന്നത്. നൂബിന്റെ പ്രണയിനി ആരാണെന്ന്് അറിയില്ലെങ്കിലും പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരം തന്നെ പല അഭിമുഖത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്്.

  നേരത്തെ സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പ്പെറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയിരുന്നു. ഡോക്ടറാണെന്നും മൂന്നാല് മാസങ്ങള്‍ക്ക് ശേഷം തന്റെ വിവാഹം ഉണ്ടായേക്കുമെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. കോട്ടയംകാരിയാണ് എന്റെ പ്രണയിനി. എന്റെ ആന്റിയുടെ വീടിന് അടുത്താണ് അവര്‍. വെക്കേഷന് പോയപ്പോഴായിരുന്നു അവളെ കണ്ടത്. ഇപ്പോഴത്തെ തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് പുള്ളിക്കരിയാണ്. താന്‍ സിനിമയില്‍ അഭിനയിക്കണമെന്നുള്ളത് അവളുടേയും ആഗ്രഹമാണ്. ഡോക്ടറാണ് തന്റെ പ്രണയിനിയെന്നും അഭിനയം കണ്ട് കൃത്യമായി നിര്‍ദേശങ്ങള്‍ തരാറുണ്ടെന്നും നൂബിന്‍ സ്വാസികയോട് പറഞ്ഞിരുന്നു.

  ഇടുക്കിയിലെ രാജക്കാട് സ്വദേശിയാണ് നൂബിന്‍. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. തന്റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി കുടുംബം കൂടെയുണ്ടെന്ന് നേരത്തെ നല്‍കിയഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. മോഡിലിംഗ് വഴിയാണ് അഭിനയത്തിലേയ്ക്ക് വന്നത്്. സീകേരളം സംപ്രേക്ഷണം ചെയ്ത സ്വാതി നക്ഷത്രം ചോതിയ്ക്ക് ശേഷമാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. ഈ പരമ്പരയിലൂടെ താരമായി മാറുകയായിരുന്നു. സീരിയലും സിനിമയും ഒരുപോലെ ഇഷ്ടമാണ്. അതേസമയം സിനിമയാണ് തന്റെ വലിയ സ്വപ്നമെന്നും താരം പണ്ട് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുടുംബവിളക്കും പ്രതീഷും തന്റെ ജീവിതത്തിലും കരിയറിലും നല്ല മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നും നടന്‍ പറയഞ്ഞിരുന്നു.

  സുമിത്രയെന്ന പാവം വീട്ടമ്മയുടെ ജീവിതകഥ പറയുന്ന കുടുംബവിളക്കില്‍ സുമിത്രയുടെ ഇളയ മകനായാണ് നൂബിന്‍ എത്തുന്നത്. എല്ലാ കാര്യങ്ങള്‍ക്കും അമ്മയെ പിന്തുണയ്ക്കുന്ന, ന്യായത്തിനായി വാദിക്കുന്ന മകനാണ് പ്രതീഷ്. ഇതുപോലൊരു മകനുണ്ടായിരുന്നുവെങ്കില്‍ എന്നായിരുന്നു പരമ്പര കണ്ട് പലരും പ്രതികരിച്ചത്. സീരിയല്‍ പ്രേമികള്‍ക്കെല്ലാം പ്രതീഷിനെ അത്രയേറെ ഇഷ്ടമാണ്.പോസിറ്റീവ് കഥാപാത്രമാണ് നൂബിന്റേത്.

  Recommended Video

  മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍

  2020 ല്‍ ആണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയല്‍ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തില്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ് സീരിയല്‍. മീര വാസുദേവ്, കൃഷ്ണകുമാര്‍ മേനോന്‍,നൂബിന്‍ ജോണി, ആനന്ദ് നാരായണന്‍, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റു താരങ്ങള്‍ . കഎല്ലാവര്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

  English summary
  Kudumbavilakku fame Noobin Johny Shares Pic With Girl Friend, viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X