പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വൻ വിജയമായ ഷോ പിന്നീട് മറ്റുള്ള ഭാഷകളിലും ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങളാണ് ബിഗ് ബോസ് ഷോയുടെ അവതാരകരായി എത്തുന്നത്. ഹിന്ദിയിൽ നടൻ സൽമാൻഖാനാണ് ഷോ അവതരിപ്പിക്കുന്നത്. തമിഴിൽ കമൽ ഹാസനുമാണ് ഷോയുടെ അവതാരകനായി എത്തുന്നത്. മലയാളത്തിൽ സൂപ്പർ താരം മോഹൻലാലാണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മലയാളത്തിലും മികച്ച പ്രേക്ഷകർ ഷോയ്ക്കുണ്ട്.

ലോക്ക് ഡൗണിന് ശേഷം ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സീസൺ 2 പൂർത്തിയാക്കുവാൻ സാധിച്ചിരുന്നില്ല. ആദ്യ സീസണുകളെ പോലെ തന്നെ മോഹൻലാൽ തന്നെയാണ് മൂന്നാം ഭാഗവും അവതരിപ്പിക്കുന്നത്. ഫെബ്രുവരി പകുതിയോട് കൂടി ബിഗ് ബോസ് സീസൺ 3 തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. അതേ സമയം മത്സരാർഥികൾ ആരൊക്കെയാണെന്ന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയ പേജുകളിലൂടെ മത്സരാർഥികളുടെ സാധ്യത ലിസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള ഒരു ലിസ്റ്റ് വൈറലാവുകാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്.

ബിഗ് ബോസ് സീസൺ 3

ബിഗ് ബോസ് സീസൺ 3 പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ മത്സരാർഥികളെ കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാകുകയായിരുന്നു. നടൻ ഗോവിന്ദ് പദ്മസൂര്യ, രശ്മി നായര്‍, കനി കുസൃതി, ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത്, നടിമാരായ അര്‍ച്ചന കവി,അനാര്‍ക്കലി മരക്കാര്‍, ബോബി ചെമ്മണ്ണൂര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളായിരുന്നു പുറത്തു വന്നത്. എന്നാൽ ബോബി ചെമ്മണ്ണൂർ, നടി അനാർക്കലി മരയ്ക്കാർ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുക്കുന്നില്ല എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇവരെ കൂടാതെ മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും 16 അംഗ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത പുതിയൊരു പട്ടിക സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഷോ ആരംഭിച്ചാൽ മാത്രമേ മത്സരാർഥികളുടെ കാര്യത്തിൽ കൃത്യമായ വ്യക്തത വരുകയുള്ളൂ.

സീരിയൽ താരങ്ങൾ

ഇപ്പോൾ പുറത്തുവന്ന ഫാൻസ് ലിസ്റ്റിൽ സീരിയൽ താരങ്ങളുടെ പേരുകളാണ് പ്രചരിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട നൂബിൻ ജോണി, മൗനരാഗം സീരിയൽ താരം ഐശ്വര്യ റാംസായ്, സിനിമ സീരിയൽ താരം ധന്യ മേരി വർഗീസ്, രാജീവ് പരമേശ്വരൻ തുടങ്ങിയ വരുടെ പേരുകളാണ്. ഇവരെല്ലാം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയിലെ താരങ്ങളാണ് . റേറ്റിങ്ങിൽ മികച്ച സ്ഥാനങ്ങളിൽ നിൽക്കുന്ന സീരിയലുകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നത്.

സിനിമാ താരങ്ങളും

ഇവരെ കൂടാതെ റൂമർ ലിസ്റ്റിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചില താരങ്ങളുടെ പേരുകളും ഇടം പിടിച്ചിട്ടുണ്ട്. നടൻ ബിനീഷ് ബാസ്റ്റീൻ,നന്ദിനി നായർ,ശ്രീജിത്ത് വിജയ്, അനുമോൾ ആർഎസ്,അനിൽ ആർ മേനോൻ, ജിലു ജോസഫ് , അനന്യ, ജയകൃഷ്ണൻ, അസീസ് നെടുമങ്ങാട്, ശാന്തിവിള ദിനേശ്, ഭാഗ്യലക്ഷ്മി, ആർജെ മുരുകൻ എന്നിവരുടെ പേരും പ്രചരിക്കുന്നുണ്ട്. ഇതിലെ ചില താരങ്ങളുടെ പേര് ഇതിന് മുൻപ് പുറത്തു വന്ന ലിസ്റ്റുകളിലും ഇടം പിടിച്ചിരുന്നു.എന്നാൽ ഷോ ആരംഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം ലഭിക്കുകയുള്ളൂ.പ്രേക്ഷകർ ഷോയ്ക്കായി ആകാംക്ഷോടെ കാത്തിരിക്കുകയാണ്.

ഷോ ആരംഭിക്കുന്നത്

ഷോയുടെ അവസാനത്തോട് അടുത്തപ്പോഴായിരുന്നു ബിഗ് ബോസ് സീസൺ 2 നിർത്തിവെച്ചത്. മിനിസ്ക്രീൻ ബിഗ് സ്ക്രീനിലെ ഹാസ്യതാരങ്ങളായിരുന്നു സീസൺ 2 ലെ ഭൂരിഭാഗം മത്സരാര്‍ഥികളും. ഷേ അതിൻറെ വാശിയേറിയ ഘട്ടത്തിലേയ്ക്ക് അടുത്തപ്പോഴായിരുന്നു കൊവിഡ് പ്രതിന്ധിയെ തുടർന്ന് സീസൺ 2 നിർത്തിവെച്ചത് ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നതോടെ മറ്റ് ഭാഷകളിലും ബിഗ് ബോസിന്റെ പുതിയ സീസണുകൾ ആരംഭിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് ആദ്യം ആരംഭിച്ചത്. ഫെബരുവരി അവസാനത്തോടെയായിരിക്കും സീസൺ 3 ആരംഭിക്കുക.

Recommended Video

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3

mohanlal biggboss

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X