Don't Miss!
- News
'നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റ് അത്.. അവർ നിയമത്തിന് കീഴടങ്ങില്ല'; പ്രകാശ് ബാരെ
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
കരച്ചില് പിടിച്ച് വെക്കേണ്ടതില്ല, ഉറക്കെ കരഞ്ഞോളാന്‍ ഡോക്ടര്‍ പറഞ്ഞു; പ്രസവസമയത്തെ അനുഭവങ്ങള്‍ പറഞ്ഞ് പാർവതി
മാസങ്ങള്‍ക്ക് മുന്‍പാണ് സീരിയല്‍ നടി പാര്‍വതി അരുണ്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. സീരിയല്‍ ക്യാമറമാനായ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ പാര്‍വതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധേയമാവാറുണ്ട്. ഇപ്പോഴിതാ പ്രസവ സമയത്തെ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങള്‍. പാര്‍വതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് മകള്‍ക്ക് ജന്മം കൊടുക്കുന്നതിന് മുന്‍പ് അനുഭവിച്ച വേദനകളെ കുറിച്ച് ഇരുവരും സംസാരിച്ചത്.
'പ്രസവ വേദന അനുഭവിച്ചത് ഞാനാണെങ്കിലും അത് കണ്ടോണ്ട് നിന്നത് ഏട്ടനും അമ്മയും ചേച്ചിയുമൊക്കെ ആണ്. ഏട്ടനും ഇതേ കുറിച്ച് കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്നും ഇന്ട്രോയില് പാര്‍വതി പറയുന്നു. പറഞ്ഞ ഡേറ്റിനും മുന്‍പ് ഞങ്ങള്‍ അഡ്മിറ്റായത്. തലേ ദിവസം കുഞ്ഞിന് അനക്കമില്ലാത്തത് പോലെ തോന്നി. അങ്ങനെ തോന്നിയാല്‍ വരണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോയത്. കൈയ്യില്‍ കിട്ടിയതെല്ലാം വാരിയെടുത്ത് പോയത്. ആശുപത്രിയില്‍ എത്തിയ ഉടനെ ലേബര്‍ റൂമിലേക്ക് പോയെന്ന്' പാർവതി പറയുന്നു.

കുഞ്ഞിന് കുഴപ്പമില്ലെന്നും മറ്റുമൊക്കെ പരിശോധനയില്‍ മനസിലായി. അങ്ങനെ അവിടെ അഡ്മിറ്റായി. റൂമൊന്നും കിട്ടാത്തത് കൊണ്ട് ലേബര്‍ റൂമിലായിരുന്നു. ഒന്നിനും തയ്യാറല്ലാത്തത് കൊണ്ട് അഡ്മിറ്റാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിഷമം വരികയും ഞാന്‍ കരയുകയും ചെയ്തുവെന്ന് പാര്‍വതി പറയുന്നു. കുഞ്ഞിനെ കാണുന്നതിന്റെ സന്തോഷമുണ്ട്. അന്ന് ഏട്ടന് വീട്ടിലേക്ക് പോയി. ചേച്ചി ഗര്‍ഭിണിയായത് കൊണ്ട് ഞങ്ങളെ രണ്ട് പേരെയും അമ്മയ്ക്ക് നോക്കണമായിരുന്നു. അതുകൊണ്ട് അമ്മയ്ക്കും ചേച്ചിയെയും ഏട്ടനെയുമൊക്കെ എന്റെ കൂടെ നില്ക്കാന് സമ്മതിച്ചു.

പിന്നെ ഡോക്ടര്‍ പറയുന്നത് പോലെ ഓരോന്ന് ചെയ്ത് തുടങ്ങി. തുടക്കത്തില്‍ സഹിക്കാന്‍ പറ്റുന്ന വേദന ആയിരുന്നു. ഇതിനിടെ ബ്ലീഡിങ് വന്നു. ആ സമയത്ത് ശരിക്കും പേടിച്ച് പോയെങ്കിലും കുഴപ്പമൊന്നും ഇല്ലായിരുന്നു. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു. പക്ഷേ വേദന വരുന്നില്ല. അങ്ങനെ വാട്ടര്‍ ബ്രേക്ക് ചെയ്തു. എന്നിട്ടും വേദനയില്ല. ഒടുവില്‍ വേദന വരാനുള്ള ട്രിപ്പ് ഇട്ടു. അതോടെ ശക്തമായ വേദനയായി. അടുത്ത് ഉണ്ടായിരുന്ന എല്ലാവരെയും ഇറുക്കി വലിച്ച് പിടിച്ചതായി പാര്‍വതി പറയുന്നു.

എന്നെ കൊണ്ട് സഹിക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയിരുന്നു. പിന്നെ സ്റ്റിച്ച് ഇടുന്നതെന്ന് എങ്ങനെയാണ് എന്നൊക്കെ ഓര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു. ആ വേദനയൊന്നും പ്രസവ വേദനയ്ക്ക് മുന്നിലൊന്നുമല്ല. രണ്ടര ദിവസത്തോളം വേദന സഹിക്കേണ്ടി വന്നിരുന്നു. ഇതിനിടെ എപ്പിഡ്യൂറല്‍ എടുക്കില്ലെന്ന് വിചാരിച്ചെങ്കിലും അതും എടുക്കേണ്ടി വന്നു. ഒത്തിരി വേദനകളൊക്കെ സഹിച്ചെങ്കിലും ലേബര്‍ റൂമിലേക്ക് സന്തോഷത്തോടെയാണ് ഞാന്‍ പോയത്. ഇനി കുഞ്ഞിനെ കാണാമല്ലോ എന്നാണ് അന്നേരം ഓര്‍ത്തത്. ഒരു ടൂറിന് പോവുന്നത് പോലെയാണ് അവള് ലേബര്‍ റൂമിലേക്ക് പോയതെന്ന് അരുണും പറയുന്നു. മോളെ കണ്ടപ്പോള്‍ ആദ്യം കരച്ചിലാണ് വന്നത്. നേരത്തെ കരയാത്ത ആള് ഇപ്പോഴാണോ കരയുന്നതെന്ന് ഡോക്ടറും ചോദിച്ചു.
താരപുത്രന്റെ വിവാഹാഘോഷത്തിനിടെ ആ സര്‍പ്രൈസ് പറഞ്ഞ് നീതു കപൂര്‍, റിഷിയുടെ കൂടെയുള്ള ഫോട്ടോയുമായി നടി
Recommended Video

കുഞ്ഞിനെ കൈയ്യില്‍ വാങ്ങിയപ്പോള്‍ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. നമ്മുടെ കൈയ്യിലൊരു പാവയൊക്കെ ഇരിക്കുന്ന പോലെയായിരുന്നു. നല്ല കരച്ചിലായിരുന്നു വാവ. പുറത്തെടുത്ത സമയം മുതലേ കരച്ചിലായിരുന്നു. ആരേയും അധികം ബുദ്ധിമുട്ടിക്കരുത് എന്നുണ്ടായിരുന്നു. ഞാന്‍ നന്നായി സഹകരിച്ചു എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും പാര്‍വതി പറയുന്നു.