ചേച്ചിയുടേത് ഒരു അത്ഭുത ഗര്‍ഭമാണ്; സീരിയൽ നടിമാരായ സഹോദരിമാർ ഒന്നിച്ച് ഗർഭിണിയായാൽ, വീഡിയോയുമായി പാര്‍വതി
പാര്‍വതി വിജയും മൃദുല വിജയിയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരസഹോദരിമാരാണ്. ചേച്ചി മൃദുലയ്ക്ക് പിന്നാലെ സീരിയലിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ പാര്‍വതി വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. സീരിയല്‍ ക്യാമറമാനായ അരുണുമായി പ്രണയത്തിലാവുകയും പെട്ടെന്ന് വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് പാര്‍വതി അഭിനയം ഉപേക്ഷിച്ചത്. ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍.
ഇതിനിടെ പാര്‍വതിയുടെ സഹോദരിയും നടിയുമായ മൃദുലയുടെയും വിവാഹം കഴിഞ്ഞു. സീരിയല്‍ നടന്‍ യുവകൃഷ്ണയും മൃദുലയും തമ്മിലുള്ള വിവാഹവും ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അനിയത്തിയ്ക്ക് പിന്നാലെ മൃദുല കൂടി ഗര്‍ഭിണിയായതോടെ നടിമാരുടെ വീട്ടില്‍ സന്തോഷത്തിന്റെ നാളുകളാണ് കടന്ന് പോവുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് പാര്‍വതി. ഒപ്പം ചേച്ചിയുടെ ചില ഗര്‍ഭകാല ബുദ്ധിമുട്ടുകളെ കുറിച്ചും പറയുന്നുണ്ട്.

'ഈ സമയത്ത് എല്ലാ ഭക്ഷണവും കഴിക്കാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ തനിക്ക് മുപ്പത്തിയേഴ് ആഴ്ചയും ആറ് ദിവസവുമായി. ആശുപത്രിയില്‍ പോവാനുള്ള ബാഗ് ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞു. ഡേറ്റ് അടുത്തതിന്റെ ടെന്‍ഷന്‍ തനിക്കുണ്ട്. ഒപ്പം ഭര്‍ത്താവ് അടുത്തില്ലാത്തത് കൊണ്ട് അദ്ദേഹത്തെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. പാര്‍വതിയുടെ ഭര്‍ത്താവും ക്യാമറമാനുമായ അരുണ്‍ സീരിയല്‍ ഷൂട്ടിങ്ങിന് പോയിരിക്കുന്നത് കൊണ്ട് തിരക്കിലാണെന്നാണ് പാര്‍വതി പറയുന്നത്. നിലവില്‍ തിങ്കള്‍ കലമാന്‍ എന്ന സീരിയലാണ് അരുണ്‍ ചെയ്യുന്നത്.

ചേച്ചിയും നടിയുമായ മൃദുലയുമായി വഴക്കൊന്നും കൂടാറില്ല. ചേച്ചി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായി. ചേച്ചി ഇപ്പോള്‍ തന്റെ കൂടെയുണ്ട് എന്ന് പറഞ്ഞ പാര്‍വതി മൃദുലയുടെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ഒരു ഗ്രീന്‍ ആപ്പിള്‍ മുഴുവന്‍ എനിക്ക് കഴിക്കാന്‍ പറ്റില്ല. അതിന് പുളിയാണ് എന്നൊക്കെയാണ് മൃദുല പറയുന്നത്. അതേ സമയം മൂക്കില്‍ പഞ്ഞി വെച്ചത് പോലെയാണ് നടി വീട്ടിലൂടെ നടക്കുന്നത്. ഇതെന്താണ് ഇങ്ങനെ ഇരിക്കുന്നത് എന്ന് പാര്‍വതി ചോദിക്കുന്നുണ്ട്.

ഒപ്പം ഒരു അത്ഭുത ഗര്‍ഭമാണ് ചേച്ചിയുടേത് എന്ന് തമാശരൂപേണ പാര്‍വതി ക്യാപ്ഷന്‍ കൊടുത്തിരിക്കുകയാണ്. മൃദുലയുടെ മൂക്കില്‍ എന്താ എന്ന ചോദ്യത്തിന് കോട്ടന്‍ ആണെന്നാണ് പറഞ്ഞത്. ഭക്ഷണത്തിന്റെ മണം പിടിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. രണ്ട് ഗര്‍ഭിണിമാര്‍ ഒരുമിച്ച് വന്നപ്പോള്‍ അടിപൊളിയാണെന്നാണ് പറയുന്നത്. രണ്ടാളും ഇപ്പോള്‍ സ്വന്തം വീട്ടിലാണ് നി്ല്‍ക്കുന്നത്.
Recommended Video

ഇതിനിടെ പാര്‍വതിയോട് കുടുംബവിളക്കിലേക്ക് തിരിച്ച് വരുമോ എന്നും ചിലര്‍ ചോദിച്ചിരുന്നു. ഇല്ലെന്ന് തന്നെ നടി മറുപടി പറയുകയും ചെയ്തു. കുടുംബവിളക്ക് ലൊക്കേഷനില്‍ വെച്ചാണ് അരുണും പാര്‍വതിയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ലവ് മ്യാരേജ് ആയിരുന്നു തങ്ങളുടേത് എന്നും തന്റെ അഭിപ്രായത്തില്‍ ലവ് മ്യാരേജ് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നുമൊക്കെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാര്‍വതി അരുണ്‍ പറയുന്നു.


Click it and Unblock the Notifications