For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം അദ്ദേഹത്തോട് മാത്രം, കുടുംബവിളക്കിലെ നടിമാരെല്ലാം പ്രണയിക്കുന്നത് ഈ നടനെ, രസകരമായ വീഡിയോയുമായി ആതിര

  |

  ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കുടുംബവിളക്ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓരോ ദിവസം കഴിയുംതോറും ത്രില്ലടിപ്പിക്കുന്ന കഥയാണ് പറയുന്നത്. ഏറ്റവുമൊടുവില്‍ പ്രതീഷ്-സഞ്ജന വിവാഹം നടന്നതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നടന്നത്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം അതിന്റെ പിന്നണിയിലും രസകരമായ മൂഹുര്‍ത്തങ്ങളാണ് നടക്കാറുള്ളത്.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  കുടുംബവിളക്കില്‍ അഭിനയിക്കുന്ന താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ വരുന്ന പോസ്റ്റുകള്‍ കണ്ടാല്‍ അത് വ്യക്തമാവും. ഇപ്പോഴിതാ സീരിയലില്‍ അനന്യയെ അവതരിപ്പിക്കുന്ന ആതിര മാധവിന്റെ യൂട്യൂബ് വീഡിയോ വൈറാലവുകയാണ്. സഞ്ജനയായി അഭിനയിക്കുന്ന നടി രേഷ്മയ്‌ക്കൊപ്പം ചില ചോദ്യങ്ങളുമായിട്ടാണ് ആതിര എത്തിയിരിക്കുന്നത്.

  രേഷ്മയുടെ അടുത്ത് പത്ത് ചോദ്യങ്ങളുമായിട്ടാണ് ആതിര എത്തിയത്. ആദ്യം പ്രായമാണ് ചോദിച്ചത്. ഇരുപത് വയസേ ഉള്ളുവെന്നും എന്നാല്‍ സ്‌ക്രീനില്‍ കുറച്ചൂടി പ്രായം തോന്നിപ്പിക്കുമെന്നും ആതിര തന്നെ പറഞ്ഞു. ശരിക്കുള്ള ജീവിതത്തില്‍ പ്രണയും ഉണ്ടായിട്ടുണ്ടോന്നാണ് ആദ്യത്തെ ചോദ്യം. 'ഉണ്ടായിട്ടുണ്ട്. അതില്ലാത്ത ആരാണ് ഉള്ളതെന്ന് രേഷ്മ തിരിച്ച് ചോദിക്കുന്നു. അതിന് പിന്നെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍ അത് പറയാതെ ഇരിക്കുന്നതാണ് നല്ലതെന്ന് രേഷ്മ സൂചിപ്പിച്ചു. സാരമില്ല. ഇരുപത് വയസല്ലേ ആയിട്ടുള്ളു, ഇനിയും ഒരെണ്ണം ഉണ്ടാവാനും അത് പൊട്ടാനും സമയമുണ്ടെന്ന് ആതിര പറഞ്ഞു. താല്‍കാലം ഒരു പ്രണയം വേണ്ടെന്നാണ് രേഷ്മയുടെ തീരുമാനം.

  സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരെയെങ്കിലും പ്രൊപ്പോസ് ചെയ്തിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരുന്നു മറുപടി. എല്ലാം ഇങ്ങോട്ട് വന്ന അഭ്യാര്‍ഥനകളാണ്. പിന്നെ സ്‌കൂളില്‍ പഠിച്ച കൂട്ടുകാരുമായിട്ടെല്ലാം നല്ല സൗഹൃദം ഇപ്പോഴുമുണ്ട്. അത് മാത്രമല്ല ഏഷ്യാനെറ്റിലെ മറ്റ് സീരിയലുകളില്‍ ഉള്ള താരങ്ങളുമായി രേഷ്മയ്ക്ക് കോണ്‍ടാക്ട് ഉണ്ട്. അത് കൈകാര്യം ചെയ്ത് പോവാനും സാധിക്കാറുണ്ട്. കുടുംബവിളക്കിന്റെ സെറ്റില്‍ എല്ലാവരുമായി നല്ല അടുപ്പമാണ്. വേറെ സീരിയല്‍ പറയുകയാണെങ്കില്‍ മൗനരാഗം സീരിയലിലെ കല്യാണ്‍ ആണ് നല്ല സുഹൃത്ത്. കുറേ വര്‍ഷമായി ഞങ്ങള്‍ ഫ്രണ്ട്‌സാണ്.

  സിനിമയോ സീരിയലോ ഈ രണ്ട് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരാളെ പ്രണയിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ എടുക്കുമെന്ന് ചോദിച്ചാല്‍ ടൊവിനോ എന്നാണ് രേഷ്മയുടെ ഉത്തരം. എല്ലാവരും ടൊവിനോയെ ആണ് പറയുന്നതെന്ന് സൂചിപ്പിച്ച ആതിര ഇനി ടൊവിനോയുടെ പേര് പറഞ്ഞാല്‍ അമൃതയുമായി അടി ഉണ്ടാവുമെന്ന് കൂടി പറഞ്ഞു. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ഞാന്‍ ടൊവിനോയെ ഇഷ്ടപ്പെടുന്ന ആളാണെന്നായിരുന്നു ആതിരയുടെ ഉത്തരം. ഇതിനിടെ കുടുംബവിളക്കിലെ സരസ്വതിയമ്മയായി അഭിനയിക്കുന്ന നടി ദേവി മേനോനെ കൂടി ആതിര പരിചയപ്പെടുത്തിയിരുന്നു.

  ആദ്യം എന്നെ ഉപദ്രവിച്ചു. ഇപ്പോള്‍ സഞ്ജനെ ഉപദ്രവിക്കുന്ന അച്ഛമ്മ ഇതാണെന്ന് പറഞ്ഞാണ് വന്നത്. അയ്യോ അത് അഭിനയിക്കുമ്പോഴല്ലേ മോളേ എന്നാണ് നടി പറഞ്ഞത്. സീരിയലില്‍ കാണുന്നത് പോലെയല്ല. വളരെ പാവമാണെന്ന് ആതിര പറയുന്നു. ഒപ്പം രേഷ്മയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്നും ചോദിച്ചിരുന്നു. 'അടുത്ത് എങ്ങാനും മോള് അച്ഛമ്മയ്ക്ക് ഒരു കൊച്ചു മോനെയോ മോളെയോ തരുമോ എന്നായിരുന്നു സരസ്വതിയമ്മയുടെ ചോദ്യം' അതിനും കൂടി ഒന്ന് ദേഷ്യപ്പെടാലോന്ന് തമാശരൂപേണ നടി പറയുന്നു. സെറ്റില്‍ ഏറ്റവും ഇഷ്ടമുള്ള ആള്‍ ആതിര ആണെന്ന് കൂടി പറയുന്നു.

  ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പ്രണയിക്കാമോ? പ്രേക്ഷകർ പോലും കാണാത്ത പ്രണയനിമിഷത്തെ കുറിച്ച് പേളിയും ശ്രീനിയും

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  അയ്യോ അച്ഛമ്മ സീരിയലിലെ കഥാപാത്രം കൊള്ളില്ലെങ്കിലും റിയല്‍ ലൈഫില്‍ ഭയങ്കര പാവം ആണല്ലോ. സീരിയലിലെ കഥാപാത്രം നെഗറ്റീവ് ആണെങ്കിലും റിയല്‍ ലൈഫില്‍ ഇത്രയും പാവമാണെന്നു കരുതിയില്ല. മറ്റ് ആരെക്കാളും സ്‌നേഹവും എളിമയുള്ള നടിയാണ് സരസ്വതിയമ്മയെ അവതരിപ്പിക്കുന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആതിരയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.

  വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ ബാലയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്; ചിത്രീകരണത്തിനിടെയാണ് അപകടം

  Read more about: serial
  English summary
  Kudumbavilakku Fame Reshma Nandu Opens Up About Her Age And Real Life Break-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X