സീരിയലിൽ 2 ഭർത്താവ്, ഇഷ്ടം കൂടുതൽ യഥാര്‍ഥ ഭര്‍ത്താവിനോട്; കുടുംബവിളക്കിലെ പുതിയ താരത്തെ കുറിച്ചും ശരണ്യ ആനന്ദ്
ടിആര്‍പി റേറ്റിങ്ങില്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്ന സീരിയലാണ് കുടുംബവിളക്ക്. വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലും കഥാപാത്രങ്ങളുമൊക്കെയാണ്. സുമിത്രയും വേദികയുമൊക്കെ ചേര്‍ന്ന് രസകരമായ കഥകളാണ് മുന്നോട്ട് കൊണ്ട് പോവുന്നത്. എന്നും നല്ലവളായ സുമിത്രയെ ഉപദ്രവിക്കുന്ന ദുഷ്ടത്തിയാണ് വേദിക. ചിലര്‍ക്ക് വില്ലത്തിയായ വേദികയെ ഇഷ്ടമല്ല. എന്നാല്‍ ആ ഇഷ്ടക്കുറവാണ് വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദിന് ലഭിക്കുന്ന ബഹുമതികളില്‍ ഒന്ന്.
സിനിമകളിലൂടെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് കരിയറിന് തുടക്കം കുറിക്കുന്നത്. കുടുംബവിളക്കിലെ വേദികയായി എത്തിയതോടെയാണ് കേരളത്തില്‍ ശ്രദ്ധേയായി മാറിയത്. ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശരണ്യ ഗുജറാത്തില്‍ നിന്നും അഭിനയ മോഹവുമായി കേരളത്തിലേക്ക് വന്നതായിരുന്നു. പല അഭിമുഖങ്ങളിലും തന്റെ വിശേഷങ്ങള്‍ നടി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിവാഹ ജീവിതത്തിലേക്ക് കൂടി പ്രവേശിച്ച നടി ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ശരണ്യ കുടുംബവിളക്കിനെ കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചുമൊക്കെ പറയാറുണ്ട്. ഭര്‍ത്താവിന്റെ കൂടെ ഇത്തവണ നാഗ്പൂരില്‍ വെച്ചാണ് നടി ന്യൂയര്‍ ആഘോഷിച്ചതൊക്കെ. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യത്തരങ്ങളിലൂടെ കൂടുതല്‍ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

കുടുംബവിളക്കിലെ പുതിയ അനന്യയെ കുറിച്ച് പറയാനാണ് ഒരാള്‍ ശരണ്യയോട് ചോദിച്ചത്. 'ഇതുവരെ എനിക്ക് അവരുടെ കൂടെയുള്ള കോംപിനേഷന്‍ സീന്‍ വന്നിട്ടില്ല. പക്ഷേ അവര്‍ അഭിനയിച്ച എപ്പിസോഡുകള്‍ കണ്ടു. എനിക്ക് വളരെ നല്ലതായിട്ടാണ് തോന്നിയത്.. സീരിയലിലെ ഭര്‍ത്താവ് സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നാണ് ഒരാള്‍ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞ ശരണ്യ അദ്ദേഹം എന്റെ നല്ല സുഹൃത്താണെന്നും ചങ്ങാതിയോട് തോന്നുന്ന ഇഷ്ടമാണ് ഉള്ളതെന്നും നടി സൂചിപ്പിച്ചു.

സീരിയലിലെ ഭര്‍ത്താവിനെയാണോ യഥാര്‍ഥ ജീവിതത്തിലെ ഭര്‍ത്താവിനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ എന്റെ ബുബുവിനെ എന്നാണ് നടി പറഞ്ഞത്. ഭര്‍ത്താവ് മനീഷ് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കുടുംബവിളക്കില്‍ ആദ്യ ഭര്‍ത്താവ് ആയിരുന്ന സമ്പത്തിന്റെ കൂടെ തന്നെ വേദിക പോവുന്നത് ആയിരിക്കും നല്ലത് എന്ന് ആരാധകര്‍ പറഞ്ഞിരുന്നു. അതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് നടി പറയുന്നത്. എന്തായാലും കുടുംബവിളക്ക് സ്ഥിരമായി കാണണമെന്ന് കൂടി നടി സൂചിപ്പിച്ചു.
Recommended Video

ഇതിനകം പതിനാലോളം സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകള്‍ കൂടി വരാനിരിക്കുകയാണ്. മുന്നോട്ടുള്ള ഒരു ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു. ഒന്ന് ബിസിനസ് ചെയ്യുന്നതാണ്. മറ്റൊന്ന് ദേശീയ പുരസ്‌കാരം സ്വന്തമാക്കണം എന്നതാണ് തന്റെ ഭാവി പരിപാടികളില്‍ ഉള്ളതെന്നും ശരണ്യ ആനന്ദ് വ്യക്തമാക്കുന്നു. തന്നോട് വിശേഷങ്ങള്‍ ചോദിച്ച് ഒത്തിരി ചോദ്യങ്ങള്‍ വന്നിരുന്നു. ഒരുപാട് പേര്‍ക്ക് അതിനുള്ള മറുപടി നല്‍കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്കും അതിന് ശ്രമിച്ചിരുന്നതായിട്ട് കൂടി നടി സൂചിപ്പിച്ചു.


Click it and Unblock the Notifications