വിവാഹ ദിവസം സംഭവിച്ചതൊക്കെ ഓര്‍ത്തെടുത്ത് നടി ശരണ്യ ആനന്ദ്; കുടുംബ വിളക്കിലെ വേദികയുടെ വിവാഹവിശേഷങ്ങള്‍

കുടുംബവിളക്ക് സീരിയലിലെ വേദികയായി വന്ന് പ്രേക്ഷക പ്രശംസ നേടി നിറഞ്ഞ് നില്‍ക്കുകയാണ് നടി ശരണ്യ ആനന്ദ്. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായികുന്നു ശരണ്യയുടെ വിവാഹം. ഇപ്പോഴിതാ വിവാഹ ദിവസം താനെന്തൊക്കയാണ് ചെയ്തതെന്ന് പറയുകയാണ് നടി. ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞ് എത്തിയതായിരുന്നു നടി.

'ഒരുപാട് ദൂരെയുള്ള ഫാന്റസി ലോകത്ത് നിന്നും എത്തിയത് പോലെയാണ് ലോക്ഡൗണിലെ വിവാഹദിവസം തോന്നിയത്. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരായി. അന്നത്തെ ദിവസം ഞാന്‍ മന്ദഗതിയിലായിരുന്നു. രാവിലെ മുതല്‍ ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിട്ട് കൊണ്ടേ ഇരുന്നു. വായുവിന് എന്തെങ്കിലും മണമുണ്ടോന്ന് ഞാന്‍ നോക്കി കൊണ്ടേ ഇരുന്നു.

 saranya-anand-maneesh

എന്ത് പാട്ടാണ് അവിടെ പാടി കൊണ്ടിരിക്കുന്നത്. ആളുകള്‍ എന്തൊക്കെയാണ് സംസാരിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി തന്നെ ഞാന്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചിരുന്നു. എന്റെ വിവാഹദിവസമുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ ഉള്‍കൊള്ളാന്‍ ഞാന്‍ ആഗ്രഹിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തിന്റെ ഗെയിറ്റില്‍ വളരെ സമാധാനത്തോടെ ഇരുന്നു.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും

എല്ലാം എങ്ങനെയായിരിക്കും നടക്കുക എന്ന് ഞാന്‍ അത്ഭുതപ്പെട്ട് കൊണ്ടേ ഇരുന്നു. ഞങ്ങള്‍ വളരെയധികം ആവേശത്തിലും കുറച്ച് പരിഭ്രമത്തിലുമായിരുന്നു. പക്ഷേ ദൈവ സാഹയത്താല്‍ വിവാഹം മനോഹരമായി തന്നെ നടന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള നന്ദി പങ്കുവെക്കുകയാണ്.

എന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഡ്രൈവര്‍, കാറ്ററിംഗുകാര്‍, ഷെഫ്‌സ്, ഫോട്ടോഗ്രാഫേഴ്‌സ്, മാനേജര്‍മാര്‍, ക്ലീന്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ എല്ലാവരോടും എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുകയാണ്. ഞങ്ങളുടെ ഭാവി മനോഹരമായി തീരാന്‍ ഇനിയും ഞങ്ങളെ അനുഗ്രഹിക്കണമെന്നേ നിങ്ങളെല്ലാവരോടും പറയാനുള്ളു. എന്ന് ശരണ്യ ആനന്ദ്... എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ നടി സൂചിപ്പിച്ചിരിക്കുന്നത്.

ശരണ്യയുടെ കുറിപ്പ് വായിക്കാം

Read more about: serial actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X