വിവാഹ ശേഷവും സീരിയലിൽ തുടരുന്നതിന്റെ കാരണം ഇതാണ്, കുടുംബവിളക്കിലെ വേദിക പറയുന്നു

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിക്കുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിക്കുന്നത്. നടി അമേയയ്ക്ക് പകരക്കാരിയായിട്ടാണ് കുടുംബവിളക്കിൽ ശരണ്യ ആനന്ദ് എത്തിയത്.

saranaya anand

സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുളളത്. സീരിയൽ വിശേഷത്തിനോടൊപ്പം കുടുംബ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ക്യു എ സെക്ഷനാണ്. കുടുംബത്തിനോടൊപ്പമാണ് ശരണ്യ ഇപ്പോൾ ഉള്ളത്.

മറ്റൊരു വേദിക

കുടുംബവിളക്ക് പരമ്പരയിൽ വേദികയായി എത്തിയ സമയത്തായിരുന്നു നടി വിവാഹിതയാകുന്നത്. കല്യാണത്തിന് ശേഷവും ശരണ്യ സീരിയലിൽ തുടർന്നിരുന്നു. ഇപ്പോഴിത വിവാഹ ശേഷം സീരിയൽ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് ശേഷവും സീരിയലിൽ നിന്ന് പോകാതിരുന്നത് ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും വേറെ വേദികയെ സങ്കൽപ്പിക്കാൻ പറ്റില്ലെന്നുമായിരുന്നു ആരാധികയുടെ വാക്കുകൾ.

 സീരിയലിൽ  തുടരുന്നത്

ഇതിന് മറുപടിയായിട്ടാണ് ഇപ്പോഴും പരമ്പരയിൽ തുടരുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. നിങ്ങളെ പോലെയുള്ള എന്റെ ആരാധകരും ഭർത്താവും ആണ് എന്റെ പ്രചോദനം. എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും തുടർന്നും ഉണ്ടാകണം; ശരണ്യ കുറിച്ചു.

സൗന്ദര്യത്തിന്റെ രഹസ്യം

കൂടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചും ലോക്ക് ഡൗൺ വിശേഷങ്ങളുമൊക്കെ ക്യുഎ സെക്ഷനിൽ നടി പങ്കുവെച്ചിട്ടുണ്ട്. ഇഷ്ട ഭഷണമായ ചിക്കൻ വിഭവം ഉണ്ടാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് നടി ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. കൂടാതെ നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ചേച്ചി എന്താണ് ഇത്രയും സുന്ദരിയായത് എന്നായിരുന്നു ചോദ്യം. അമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ശരണ്യയുടെ മറുപടി നൽകിയത്. ശരിക്കും അഹങ്കാരിയാണോ എന്നും പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്. പാവം ആണ് എന്നാണ് നടിയുടെ മറുപടി. ഒപ്പം യോഗ ചെയ്യുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
മികച്ച അഭിപ്രായം

അധികം പേരും ശരണ്യയുടെ വേദിക എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. സീരിയലിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണെന്നും അഭിനയം ഗംഭീരമാണെന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ വിവാഹത്തെ കുറിച്ചും ഭർത്താവിന കുറിച്ചുമുള്ള ചോദ്യങ്ങൾക്കെല്ലാം ശരണ്യ ഉത്തരം നൽകിയിട്ടുണ്ട്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു നടിയുടേത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X