Don't Miss!
- News
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Technology
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
മുടിയും ബോഡിയുമൊക്കെ കണ്ടതോടെയാണ് അദ്ദേഹത്തോട് ആകര്‍ഷണം തോന്നിയത്; പ്രണയം പറഞ്ഞ് ശരണ്യ ആനന്ദ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് നടി ശരണ്യ ആനന്ദ്. കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശരണ്യ പ്രേക്ഷക പ്രശംസ നേടുന്നത്. അതിന് മുന്‍പ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ റോള്‍ ജനപ്രീതി നേടി കൊടുത്തു.
ശരണ്യയെ പോലെ നടിയുടെ ഭര്‍ത്താവ് മനേഷും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ഇരുവരും ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്ത് ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതെങ്ങനെയാണെന്നും ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ താരദമ്പതിമാര്‍ പറയുന്നു.

ഭര്‍ത്താവിന്റെ മുടി കണ്ടിട്ടാണ് ഞാന്‍ അദ്ദേഹത്തിലേക്ക് വീണതെന്നാണ് ശരണ്യ പറയുന്നത്. പിന്നെ ജിം ബോഡി ആയിരുന്നു ആകര്‍ഷണം തോന്നിയതെന്നും നടി പറഞ്ഞു. എന്നാല്‍ എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഞാന്‍ ഈ ലുക്ക് മാറ്റുമായിരുന്നുവെന്നാണ് മനേഷ് പറയുന്നത്.
ഞങ്ങളുടെ കല്യാണത്തിന്റെ സമയത്തും ഈ ലുക്കായിരുന്നു. അന്ന് ഒത്തിരി പേര്‍ക്ക് ഇതിഷ്ടപ്പെട്ടു. ഇതിനിടയില്‍ രണ്ട് പ്രാവിശ്യം ലുക്ക് മാറ്റിയപ്പോള്‍ എല്ലാവരും പറയുന്നത് ഇങ്ങനെ തന്നെ ചെയ്യാനാണെന്ന് മനേഷ് സൂചിപ്പിച്ചു.

മുടി മാറിയാല്‍ അദ്ദേഹമാണെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് ശരണ്യയും കൂട്ടിച്ചേര്‍ത്തു. മോഡലിങ്ങ് രംഗത്തും മിസ്റ്റര്‍ ഇന്ത്യ ആയിട്ടുമൊക്കെ തിളങ്ങിയിട്ടുള്ള ആളാണ് മനേഷ്. അതൊക്കെയാണ് തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്ന് ശരണ്യ പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് മിസ് ഇന്ത്യയാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിലേക്ക് പോയിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥയിലേക്ക് ഞാന്‍ എത്തുമായിരുന്നില്ല.

ഞങ്ങളുടെ പൊതുസുഹൃത്ത് വഴിയാണ് ആദ്യം ഞങ്ങള്‍ പരിചയപ്പെട്ടതെന്നാണ് മനേഷ് പറയുന്നത്. ഹിന്ദിയിലാണ് സംസാരിച്ചത്. മലയാളിയാണെന്ന് പോലും മനസിലാവാത്തത് പോലെയാണ് അന്ന് ശരണ്യ സംസാരിച്ചത്. അതെങ്ങനെയാണെന്ന് ചോദിച്ചപ്പോഴാണ് ഗുജറാത്തിലാണ് ജനിച്ച് വളര്‍ന്നതെന്ന് പറഞ്ഞത്.
അങ്ങനെ സംസാരിച്ച് സംസാരിച്ച് അടുപ്പമായി. ആ സമയത്ത് തന്റെ വീട്ടില്‍ കല്യാണം നോക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ശരണ്യയോട് കാര്യം അവതരിപ്പിച്ചു. പരിചയപ്പെട്ട് വിവാഹം കഴിച്ചതാണെങ്കിലും ശരിക്കും അറേഞ്ച്ഡ് വിവാഹമായിരുന്നു ഞങ്ങളുടേതെന്ന് താരങ്ങള്‍ സൂചിപ്പിച്ചു.

വേദിക എന്ന സീരിയല്‍ കഥാപാത്രം ചെയ്യാന്‍ മനേഷ് കൂടി പറഞ്ഞിരുന്നു. ആ സമയത്ത് സിനിമയില്‍ ഫോക്കസ് ചെയ്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അതുകൊണ്ട് സീരിയലില്‍ നിന്നും വരുന്ന അവസരങ്ങളൊക്കെ വേണ്ടെന്ന് വെച്ചു. ആ സമയത്തിനകം പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചു. കൊവിഡൊക്കെ വന്നതോട് കൂടി സിനിമകളൊന്നുമില്ലാതെയായി. അങ്ങനെയാണ് സീരിയലില്‍ അഭിനയിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

വേദിക എന്ന കഥാപാത്രം റീപ്ലേസ് ചെയ്ത് വരുന്നതാണ്. ഞാന്‍ ഈ സീരിയല്‍ കണ്ടിരുന്നില്ല. എന്നാല്‍ മനേഷിന്റെ വീട്ടുകാര്‍ കാണുമായിരുന്നു. ഈ സീരിയലിന് വീട്ടില്‍ എല്ലാവരും ആരാധകരാണെന്നും ഏത് കഥാപാത്രം ആണെന്ന ചോദ്യത്തിന് വേദിക ആണെന്ന് പറഞ്ഞു. എങ്കില്‍ നീ തീര്‍ച്ചയായും പോകണമെന്നും എന്റെ ഫിസിക്കല്‍ ലുക്കും ആറ്റിറ്റിയൂഡും അതിന് ചേരുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്.

എന്റെ വീട്ടുകാരും ഇതുപോലെ പറഞ്ഞു. നടി അനുശ്രീ എന്റെ സുഹൃത്താണ്. അവളോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ കാണുന്ന സീരിയലാണ്, പോയി അഭിനയിക്കാന്‍ സൂചിപ്പിച്ചു. അങ്ങനെയാണ് താന്‍ കുടുംബവിളക്കിന്റെ ഭാഗമായതെന്ന് ശരണ്യ വ്യക്തമാക്കുന്നു.
-
'നാനിയുടെ അത്ഭുതപ്പെടുത്തുന്ന അതിഗംഭീര പ്രകടനം'; ദസ്റയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ!
-
അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല്‍ തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന്‍ നോക്കണ്ട: ഉണ്ണി മുകുന്ദന്
-
'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും