For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഉടുപ്പ് വരെ കീറി, ആളുകള്‍ക്കിടയില്‍ കുടുങ്ങിയ തന്നെ രക്ഷപ്പെടുത്തിയത് പോലീസാണെന്ന് നടി ശരണ്യ ആനന്ദ്

  |

  കുടുംബവിളക്ക് സീരിയലിലെ വേദിക എന്നൊരൊറ്റ പേര് മതി നടി ശരണ്യ ആനന്ദിനെ തിരിച്ചറിയാന്‍. രണ്ട് നടിമാര്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പിന്മാറിയതിന് ശേഷമാണ് ശരണ്യ ആ വേഷത്തിലേക്ക് എത്തുന്നത്. അത്രയും നാള്‍ ഉണ്ടായിരുന്നതിനെക്കാളും ജനപ്രീതി വേദികയിലൂടെ ശരണ്യ നേടി എടുത്തിരുന്നു.

  അതിന് മുന്‍പ് നടി അര്‍ച്ചന സുശീലന്റെ ഗ്ലോറി എന്ന കഥാപാത്രമാണ് ഹിറ്റായി നിന്നത്. ഗ്ലോറിയ്ക്ക് ശേഷം മിനിസ്‌ക്രീനില്‍ തിളങ്ങിയ വില്ലത്തി ഞാനായിരുന്നു. അക്കാര്യം പറഞ്ഞ് അര്‍ച്ചന തന്റെ അടുത്ത് വന്ന് സ്‌നേഹം പങ്കുവെച്ചതായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

  Also Read: ഇടുന്ന വേഷത്തിലടക്കം എനിക്ക് ലിമിറ്റേഷന്‍ ഉണ്ടായിരുന്നു; വിവാഹശേഷം അഭിനയിക്കാത്തതിനെ പറ്റി ശ്രീജയ

  മാത്രമല്ല ഒരിക്കല്‍ ആരാധകരുടെ നടുവില്‍ കുടുങ്ങിയതോടെ താന്‍ കരയേണ്ട അവസ്ഥയിലേക്ക് എത്തിയെന്നാണ് ശരണ്യ പറയുന്നത്. അന്ന് പോലീസ് വരെ ഇടപ്പെട്ടിട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് നടി വ്യക്തമാക്കുന്നത്. ഒപ്പം ഭര്‍ത്താവ് മനേഷിനൊപ്പം ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തുന്നതിനെ കുറിച്ചും ശരണ്യ പറഞ്ഞു.

  saranya-anand

  Also Read: സോമന്‍ രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും

  'ശംഖുമുഖം ബീച്ചില്‍ എന്തോ പരിപാടിയുടെ ആവശ്യത്തിനായി ഞാന്‍ പോയതാണ്. എന്നാല്‍ അവസാനം പോലീസ് വരെ ഇടപെടേണ്ടി വന്നിരുന്നു. കാരണം ഫോട്ടോ എടുക്കാന്‍ വേണ്ടി പലരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിച്ചിട്ട് എന്റെ ഫ്രോക്ക് വരെ കീറി പോയി. പ്രായമുള്ളവരും യൂത്തന്മാരും കുട്ടികളുമടക്കം എല്ലാവരും അന്നവിടെ ഫോട്ടോ എടുക്കാന്‍ വന്നു.

  വേദികയോടുള്ള ദേഷ്യത്തോടെയല്ല, ആ കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിനാണ് അവരൊക്കെ വന്നത്. ഫോട്ടോ എടുക്കാന്‍ വന്നെങ്കിലും ചിലര്‍ സുമിത്രയോട് അത്രയൊന്നും ചെയ്യണ്ടാട്ടോ എന്നൊക്കെ പറയും. എങ്കിലും ഒത്തിരി സ്‌നേഹത്തോടെയാണ് അവര്‍ സംസാരിച്ചത്. ശരിക്കും ഞാനവിടെ നിന്ന് കരഞ്ഞ് പോയെന്നാണ്', ശരണ്യ പറയുന്നത്.

  'ഡാന്‍സിങ് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും താരങ്ങള്‍ സംസാരിച്ചിരുന്നു. ശരണ്യയ്ക്ക് രണ്ട് അവസരം ഉണ്ടായിരുന്നു. കഴിവുള്ള ഏതെങ്കിലും കൊറിയോഗ്രാഫറെ തിരഞ്ഞെടുക്കാം. അതല്ലെങ്കില്‍ ഭര്‍ത്താവിനെ കൊണ്ട് വരാം. അവള്‍ എന്നെ കൊണ്ട് വരാനാണ് തീരുമാനിച്ചത്. അത് വലിയ സന്തോഷമുള്ള കാര്യമാണെന്ന്', മനേഷ് പറയുന്നു.

   saranya-anand

  'സത്യത്തില്‍ മനേഷ് ഏട്ടനാണ് ഇപ്പോള്‍ അവിടുത്തെ സ്റ്റാര്‍. ഈ കരിയറൊക്കെ വിട്ട് ബിസിനസിലേക്ക് തിരിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നിട്ടും ദ്ദേഹം ഡാന്‍സ് കളിക്കാന്‍ തയ്യാറായി. ബിസിനസിനിടയില്‍ രണ്ടോ മൂന്നോ ദിവസത്തെ പരിശീലനത്തിന് വേണ്ടിയാവും അദ്ദേഹം എത്തുക.

  ആ സമയം കൊണ്ട് പഠിച്ച് തീര്‍ത്തിട്ട് കളിക്കും. ശരിക്കും ഞങ്ങളുടെ ആദ്യത്തെ പെര്‍ഫോമന്‍സിന് ഗോള്‍ഡന്‍ സ്റ്റാര്‍സ് അവാര്‍ഡ് കിട്ടിയിരുന്നതായിട്ടും ശരണ്യ പറയുന്നു. എന്തായാലും ആ വേദിയില്‍ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് മനേഷേട്ടന്റേതെന്ന്', നടി കൂട്ടിച്ചേര്‍ത്തു.

   saranya-anand

  'പരസ്പരം വഴക്കുണ്ടാക്കിയാല്‍ ആദ്യം ക്ഷമ പറയുന്നത് മനേഷാണ്. എപ്പോഴും അങ്ങനെയാണ്. വഴക്ക് കൂടി കഴിഞ്ഞാല്‍ എന്റെ അമ്മോ, നിന്റെ കാല് ഞാന്‍ പിടിക്കണോ? എന്നായിരിക്കും മനേഷേട്ടന്‍ ചോദിക്കുന്നത്. അത് പറയുമ്പോള്‍ തന്നെ പകുതി ഞാന്‍ തണുക്കും. പിന്നെ സോറി പറഞ്ഞ് അദ്ദേഹം തന്നെ വരുമെന്ന്' ശരണ്യ പറയുന്നു.

  അതേ സമയം തന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കും ചേട്ടനും ചേച്ചിയ്ക്കുമൊക്കെ ശരണ്യയോട് വലിയ ഇഷ്ടമാണ്. എന്തെങ്കിലും വഴക്കായി കഴിഞ്ഞാല്‍ അപ്പോള്‍ അവള്‍ ചേട്ടനെ വിളിച്ച് പറയും. പിന്നെ ഇവിടുത്തെ അച്ഛനും അമ്മയും, തുടങ്ങി എല്ലാവരുടെയും പേര് പറഞ്ഞ് ഇവള്‍ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യും. ഇതോടെ കൂടുതല്‍ പ്രശ്‌നത്തിന് ഞാന്‍ ഞാന്‍ നില്‍ക്കാറില്ല.

  എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ഒന്നും പറയത്തില്ല. കാരണം അവര്‍ കൂടുതല്‍ സപ്പോര്‍്ട്ട് നല്‍കുന്നത് മനേഷേട്ടനായിരിക്കും. അതുകൊണ്ടാണ് പുള്ളിയുടെ വീട്ടുകാരെ പിടിക്കുന്നത്. പുള്ളിയുടെ വീട്ടിലേക്ക് പറഞ്ഞിട്ട് ഞാനാകെ സീനാക്കുമെന്ന് ശരണ്യ പറയുന്നു.

  English summary
  Kudumbavilakku Fame Saranya Anand And Husband Manesh Rajan About Their Fans Support. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X