ഭര്‍ത്താവ് എവിടെയാണെന്നാണ് എല്ലാവരും ചോദിച്ചത്? മനീഷിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യ ആനന്ദിന്റെ മറുപടി

കുടുംബവിളക്ക് സീരിയലിലെ വേദിക. നടി ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. അക്ഷരാര്‍ഥത്തില്‍ കിടിലന്‍ വില്ലത്തിയെന്ന് വിളിക്കാന്‍ പറ്റുന്ന പ്രകടനമാണ് ശരണ്യ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കഥാപാത്രത്തിന്റെ പ്രത്യേകത കൂടി വരുന്നതോടെ ശരണ്യയ്ക്കും ആരാധകരായി.

ഓണ്‍സ്‌ക്രീനിലെ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്ന് നടിയുടെ യൂട്യൂബ് വീഡിയോസ് പറയും. ഏറ്റവും പുതിയതായി ഭര്‍ത്താവ് മനീഷിനെ കൂട്ടാന്‍ പോവുന്ന വീഡിയോയാണ് നടി ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ആരാധകര്‍ ഏറ്റവുമധികം ചോദിച്ച കാര്യം കാണിക്കാന്‍ സാധിച്ചുവെന്ന സന്തോഷവും ശരണ്യ പങ്കുവെച്ചു.

പപ്പയോട് താന്‍ വളരെ എക്സൈറ്റഡാണെന്ന് പറഞ്ഞ് കൊണ്ടാണ് ശരണ്യ വീഡിയോ തുടങ്ങുന്നത്. ഭര്‍ത്താവ് മനീഷിനെ കൂട്ടാന്‍ പോകുന്നതിന്റെ സന്തോ

പപ്പയോട് താന്‍ വളരെ എക്സൈറ്റഡാണെന്ന് പറഞ്ഞ് കൊണ്ടാണ് ശരണ്യ വീഡിയോ തുടങ്ങുന്നത്. ഭര്‍ത്താവ് മനീഷിനെ കൂട്ടാന്‍ പോകുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചിരുന്നു. എന്തൊക്കെ ചെയ്യണം എന്നൊക്കെ ഓര്‍ത്ത് ഞാനിന്നലെ ഉറങ്ങിയത് പോലുമില്ല. കുറച്ചധികം നാളുകള്‍ക്ക് ശേഷമാണ് മനീഷിനെ കാണുന്നത്. ശരിക്കും പറഞ്ഞാല്‍ മനീഷേട്ടന്‍ ഞങ്ങളുടെ വീട്ടിലെ മാവേലിയാണെന്നും ശരണ്യ സൂചിപ്പിച്ചു. കാരണം കഴിഞ്ഞ ഓണത്തിനാണ് മനീഷ് നാട്ടില്‍ അവസാനമായി വന്നത്.

 എന്റെ യൂട്യൂബ് ചാനലില്‍ ഏറ്റവും കൂടുതല്‍ പേരും ചോദിച്ചത് മനീഷേട്ടനെയാണ്

ശരണ്യയെ പോലെ പിതാവും ആകാംഷയിലായിരുന്നു. മരുമോനെ കാണുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ കുടുംബത്തെയും ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ശരണ്യ ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടി. എന്റെ സബ്‌സ്‌ക്രൈബേഴ്‌സ് എല്ലാവരും ഭര്‍ത്താവ് എവിടെയാണ്, എന്ന് വരും എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു. എന്റെ യൂട്യൂബ് ചാനലില്‍ ഏറ്റവും കൂടുതല്‍ പേരും ചോദിച്ചത് മനീഷേട്ടനെയാണ്.

നിങ്ങളുടെ മുന്നില്‍ കൊണ്ട് വന്ന് ഇരുത്തിയേക്കുവാണ്

ഇപ്പോഴിതാ നിങ്ങളുടെ മുന്നില്‍ കൊണ്ട് വന്ന് ഇരുത്തിയേക്കുവാണ്. എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ടാണ് മനീഷും സംസാരിച്ച് തുടങ്ങിയത്. മരുമകന് വേണ്ടി സ്‌പെഷ്യല്‍ ബിരിയാണി ഒരുക്കി കാത്തിരിക്കുകയായിരുന്നു ശരണ്യയുടെ അമ്മ. വീട്ടിലെത്തിയതിന് ശേഷം അനിയത്തിയെയും അമ്മയെയുമൊക്കെ നടി പരിചയപ്പെടുത്തി.

എന്തായാലും ദേവികയുടെ സ്വഭാവം എടുക്കാതിരുന്നാല്‍ മാത്രം മതി

അതേ സമയം 'വേദിക സ്വീറ്റായിരുന്നോ എന്ന ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. രണ്ടാളും അടിപൊളിയാണ്. ഭാര്യയും ഭര്‍ത്താവുമാവുമ്പോള്‍ ഇതുപോലെ തമാശ പറഞ്ഞ് നടക്കുന്നത് കാണാന്‍ തന്നെ രസമാണ്. ശരണ്യയുടെ ചേട്ടന്‍ എന്തായാലും പൊളിയാണ്, അടിപൊളി കുടുംബം, കുടുംബവിളക്കില്‍ കാണുമ്പോള്‍ ഇടിക്കാന്‍ തോന്നും പക്ഷെ ഇത്ര പാവമാണെന്ന് കരുതിയില്ല.

ശരണ്യയുടെ അച്ഛനും അമ്മയുമൊക്കെ അതുപോലെ പാവങ്ങളാണ്. എന്തായാലും ദേവികയുടെ സ്വഭാവം എടുക്കാതിരുന്നാല്‍ മാത്രം മതി' എന്നൊക്കെയാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X