സിദ്ധുവിനോടൊപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. സിനിമാതാരം മീര വാസുദേവാണ് പരമ്പരയിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ അതിജീവിനത്തിന്റെ കഥയാണ് കുടുംബവിളക്ക്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പര കൂടിയാണ്.

മീരയ്ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ ,അതിര മാധവ്,അമൃത നായർ, നോബിൻ ജോണി, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ താരങ്ങൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. സുമിത്രയെ പോലെ തന്നെ വില്ലത്തി വേദികയ്ക്കും കൈ നിറയെ ആരാധകരുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് വേദിക. ബിഗ് സ്ക്രീനിൽ നിന്നാണ് ശരണ്യ മിനിസ്ക്രീനിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 ലെ ചുടലയക്ഷിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡാൻസ് റീൽസ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരണ്യ ആനന്ദിന്റെ ഡാൻസ് വീഡിയോണ്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് ശരണ്യ. തന്റെ ഓഫ് സ്ക്രീൻ ഭർത്താവിനും അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ മകനുമൊപ്പമുള്ള നൃത്തമാണ് പങ്കുവെച്ചിരിക്കുന്നത്. സീരിയലിൽ നടൻ കൃഷ്ണകുമാർ മേനോൻ ആണ് ഭർത്താവ് സിദ്ധാർഥായി എത്തുന്നത്. നൂപിൻ ജോണിയാണ് മകനായ പ്രതീഷിനെ അവതരിപ്പിക്കുന്നത്. നൂപിനും സിദ്ധാർഥിനുമൊപ്പമുള്ള ഡാൻസ് റീൽസ് വൈറലായിട്ടുണ്ട്.

പ്രിയപ്പെട്ട വില്ലത്തി

ഇൻസ്റ്റഗ്രാമിൽ സജീവമാണ് ശരണ്യ ആനന്ദ്. ജീവിതത്തിലെ സന്തോഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുമുണ്ട്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ശരണ്യയ്ക്കുള്ളത്. അതിനാൽ തന്നെ വില്ലത്തിയായ വേദികയ്ക്ക് കൈ നിറയെ ആരാധകരാണ്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നടി അമേയയ്ക്ക് പകരമാണ് ശരണ്യ കുടുംബ വിളക്കിൽ എത്തുന്നത്.

ട്വിസ്റ്റ്

സംഭവ ബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോകുകയാണ്. സുമിത്രയെ തകർക്കാൻ വേണ്ടി പ്ലാൻ ചെയ്യുന്നതെല്ലാം വേദികയ്ക്ക് തിരിച്ചടിയാവുകയാണ്. സിദ്ധുവിന്റെ അപ്രതീക്ഷിത മാറ്റവും പ്രതിസന്ധയിലാക്കിയിട്ടുണ്ട്. വേദികയിൽ നിന്ന് അകലുന്ന സിദ്ധു സുമിത്രയിലേയ്ക്ക് അടുക്കുകയാണ്. സിദ്ധുവിന്റെ മാറ്റം വേദികയെ മാത്രമല്ല സുമിത്രയേയും കുടുംബത്തേയും ഞെട്ടിച്ചിട്ടുണ്ട്. കുടുംബവിളക്കിൽ ഇനി എന്ത് സംഭവിക്കുമെന്ന് അറിയാനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ് പരമ്പര ഇപ്പോഴുള്ളത്.

സിദ്ധുവിനെ  പുകഴ്ത്തി  ആരാധകർ

സിദ്ധുവിന്റെ മാറ്റം പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. മികച്ച കമന്റുകളാണ് പ്രെമോ വീഡിയോകൾക്ക് ലഭിക്കുന്നത്. സിദ്ധു സിദ്ധു ഇപ്പൊ നന്നായി വരുവാണല്ലോ,സിദ്ധു,സിദ്ധു അങ്കിൾ പൊളിച്ചു... സിദ്ധുവിന്റെ ഈ മാറ്റം പൊളിച്ചു, വേദികയുടെ തളർച്ചയും, സുമിത്രയുടെ ഉയർചെയ്യും കാണാൻ ആണ് ഇവിടെ ഭൂരി ഭാഗം പേർക്കും താല്പര്യം,എന്തായാലും ഇപ്പൊ സിദ്ധു അങ്കിളിനെ കാണുമ്പോൾ ഒരു ബഹുമാനം ഒക്കെ തോന്നുന്നുണ്ട്,പൊളിച്ചു സിദ്ധു.... ഈ സീരിയൽ ഇപ്പൊ പകുതിയിലേറെയും പോസിറ്റീവ് ആണ്,ഓരോ ദിവസം കൂടുതോറും സിദ്ധു അങ്കിൾ നന്നായിക്കൊണ്ടിരിക്കണല്ലോ. എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

ഡാൻസ് വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X