For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് ഉൾക്കാെള്ളാൻ പറ്റുന്ന കുടുംബം വേണമെന്നായിരുന്നു, നാളെ ഒരു സ്വര ചേർച്ചക്കുറവ് ഉണ്ടാവരുത്; ശരണ്യ ആനന്ദ്

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് നടി ശരണ്യ ആനന്ദ്. കുടുംബ വിളക്ക് എന്ന സീരിയലിലെ നെ​ഗറ്റീവ് വേഷത്തിലൂടെയാണ് ശരണ്യ പ്രശസ്ത ആവുന്നത്. സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. വേദിക എന്ന കഥാപാത്രത്തെ ആണ് ശരണ്യ കുടുംബ വിളക്കിൽ ചെയ്യുന്നത്.

  ഉത്തരേന്ത്യൻ പശ്ചാത്തലമുള്ള മലയാളി മനേഷ് ആണ് ശരണ്യയുടെ ഭർത്താവ്. ഇപ്പോഴിതാ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് രണ്ട് പേരും. മൈൽസ് സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

  Also Read: 'പതിനാറ് മാസം കൊണ്ട് വന്ന മാറ്റം... കുറച്ചത് അറുപത് കിലോ....'; ഉറ്റ സുഹൃത്തിനെ കുറിച്ച് രഞ്ജിനിയുടെ കുറിപ്പ്!

  'ഞങ്ങൾക്ക് ഒരു കോമൺ ഫ്രണ്ട് ഉണ്ടായിരുന്നു. കല്യാണമാലോചിക്കുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ സുഹൃത്തുണ്ട് ഞാൻ സംസാരിക്കാം എന്ന് അവർ പറഞ്ഞു. ഞാൻ ശരണ്യയോട് സംസാരിച്ചു. എന്റെ മലയാളം ഫ്ലുവന്റ് അല്ലാത്തതിനാൽ ശരണ്യ ഹിന്ദിയിൽ സംസാരിച്ചു. വ്യക്തമായ ഹിന്ദിയിൽ സംസാരിച്ചു. അതെനിക്ക് ഇഷ്ടമായി'

  'എത്ര നന്നായി ഹിന്ദി പറയുന്നു, എവിടെ നിന്ന് പഠിച്ചെന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു അവളും ജനിച്ചതും വളർന്നതും ​ഗുജറാത്തിൽ ആണെന്ന്. രണ്ട് മൂന്ന് ആഴ്ച സംസാരിച്ച് ഞാൻ അപ്രോച്ച് ചെയ്തു. എനിക്ക് ഭയങ്കരമായി ഇഷ്ടമായി. നീ ഓക്കെ ആണെങ്കിൽ കുടുംബത്തോട് സംസാരിക്കാം എന്ന് പറഞ്ഞു. എന്റെയും കല്യാണം നോക്കുന്നുണ്ടെന്ന് ശരണ്യ പറഞ്ഞു. അങ്ങനെ കുടുംബമായി കല്യാണം ആലോചിച്ചു,' മനേഷ് പറഞ്ഞു.

  Also Read: ജൂനിയർ നയൻതാര ആയിരുന്നെന്ന് മുക്ത; 32 ആയല്ലേ ഉള്ളൂ, ചെറുപ്പമാണെന്ന് റിമി; മുക്തയുടെ പിറന്നാളാഘോഷം

  'എന്നെ വിളിക്കുന്നത് സ്കെെ എന്നാണ്. ഞാൻ മനേഷിനെ വിളിക്കുന്നത് ബുബൂ എന്നും. ബുബൂ പാവമാണെന്ന് എല്ലാവരും പറയും. പക്ഷെ എന്നെ കണ്ടാൽ ആദ്യം ആളുകൾ പറയുന്നത് ഞാൻ മുറ്റ് ആണെന്നാണ്. വേദികയുടെ സ്വഭാവമാെക്കെ കാണിക്കുന്നുണ്ടാവും പാവം പയ്യൻ എന്നാണ്. പക്ഷെ എന്നോട് സംസാരിച്ച് കഴിഞ്ഞാൽ നേരെ തിരിയും. അയ്യോ കുഞ്ഞിത്ര പാവം ആയിരുന്നോ എന്ന് ചോദിക്കും,' ശരണ്യ പറയുന്നു.

  'അറേഞ്ച് മാര്യേജ് ആയിരുന്നു. ഞങ്ങൾ ആദ്യം സംസാരിച്ച് കൊണ്ടിരുന്ന സമയത്ത് ക്ലിക്ക് ആയ സംഭവം എന്തെന്നാൽ ഒന്ന് ഞങ്ങൾ ഹിന്ദി സംസാരിക്കുമായിരുന്നു. രണ്ടാമത്തേത് ഞാൻ ഫാമിലിക്ക് ആദ്യ പരി​ഗണന നൽകുന്ന ആളാണ്. അതേ ഇമോഷനാണ് ഇദ്ദേഹത്തിനും. മൂന്നാമതായി ഇഷ്ടപെട്ടത് സ്റ്റെെൽ ആണ് ഞങ്ങളുടെ പ്രൊഫഷൻ'

  'ചില സമയത്ത് എനിക്ക് മോഡേൺ ഡ്രസുകൾ ഇടേണ്ടി വരാറുണ്ട്. അത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു കുടുംബം വേണമെന്നും ഉണ്ടായിരുന്നു. നാളെ ഒരു സ്വരച്ചേർച്ച വരാതിരിക്കരുത്. അതിൽ 100 ൽ 101 മാർക്ക് ഇദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കും. നാലാമതായി എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്യുമായിരുന്നു. ലുക്കിൽ വെച്ച് നോക്കിയാൽ മനീഷേട്ടന്റെ ഈ മുടിയും,' ശരണ്യ തമാശയോടെ പറഞ്ഞു.

  ശരണ്യ വീട്ടിലെ മൂത്ത ആളാണ്. കല്യാണത്തിന് മുമ്പ് വീട്ടിലെ ഉത്തരവാദിത്വങ്ങൾ എല്ലാം ശരണ്യ ആയിരുന്നു നോക്കിയത്. കല്യാണ ശേഷം ഞാനും വന്നപ്പോൾ കുറച്ച് ഫ്രീ ആയതെന്ന് മനേഷ് വ്യക്തമാക്കി. സീരിയലിൽ വില്ലത്തി വേഷം ചെയ്യാൻ എനിക്ക് ടെൻഷൻ ആയിരുന്നു. കാരണം നായിക ആയി കുറേ അവസരങ്ങൾ‌ വരുന്നുണ്ടായിരുന്നു.

  അപ്പോൾ ഞാൻ വിചാരിച്ചു എന്തിനാണ് വില്ലൻ ചെയ്യുന്നതെന്ന്. പക്ഷെ ഞാൻ ലൈഫിൽ എടുത്ത ബെസ്റ്റ് പ്രൊഫഷണൽ തീരുമാനമാണ് ദേവിക എന്ന കഥാപാത്രം ചെയ്തതെന്ന് ശരണ്യ വ്യക്തമാക്കി.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Fame Saranya Anand Open Up About Her Family Life; Reveals What She Liked In Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X