വിവാഹശേഷമണ് കുറച്ച് പോസിറ്റീവായത്; വില്ലത്തി വേഷം ചെയ്ത് അര്‍ച്ചനയ്ക്ക് അടി കിട്ടിയതിനെ പറ്റി നടി ശരണ്യ ആനന്ദ്
കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന വില്ലത്തി വേഷം ചെയ്ത് പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ് നടി ശരണ്യ ആനന്ദ്. മുന്‍പ് വേദികയെ അവതരിപ്പിക്കാന്‍ രണ്ട് നടിമാര്‍ വന്നെങ്കിലും അവരേക്കാളും ജനപിന്തുണ ശരണ്യയ്ക്ക് ലഭിച്ചു. ഇപ്പോഴും വില്ലത്തി വേഷത്തില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം മറ്റ് മേഖലകളിലേക്ക് കൂടി ചുവടുറപ്പിക്കാനാണ് ശരണ്യയുടെ ശ്രമം.
സീരയിലില്‍ അഭിനയിക്കുന്നത് കൊണ്ട് സിനിമ കിട്ടില്ലെന്ന പ്രസ്താവനകളോട് ഒന്നും താന്‍ അനുകൂലിക്കുന്നില്ലെന്നാണ് ശരണ്യയിപ്പോള്‍ പറയുന്നത്. തന്റെ കഴിവുകള്‍ മനസിലാക്കി എന്നും കൂടെ നിന്നത് മാതാപിതാക്കളും ഇപ്പോള്‍ ഭര്‍ത്താവ് മനീഷുമാണെന്നാണ് മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ശരണ്യ പറയുന്നത്.

വില്ലത്തി വേഷം ചെയ്യുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തെ കുറിച്ച് നടി..
സീരിയലില്‍ വില്ലത്തി വേഷം ചെയ്തിട്ടും കുടുംബപ്രേക്ഷകര്‍ ഇഷ്ടത്തോടെ കാണുന്ന ഒരാളാണ് ഞാന്‍. സീരിയല്‍ ഏറ്റവും കൂടുതല്‍ കാണുന്നത് കുടുംബപ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ പൊതുവേ നെഗറ്റീവ് ഷെയിഡ് ചെയ്യുന്നവര്‍ പുറത്ത് പോകുമ്പോള്‍ വിപരീതാനുഭവങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ എന്നെ കാണുമ്പോള്‍ അമ്മമാരും ചേച്ചിമാരുമെല്ലാം അടുത്ത് വന്ന് സംസാരിക്കുകയും സെല്‍ഫി എടുക്കുകയുമെല്ലാം ചെയ്യും. കുറച്ചൊക്കെ വിരുദ്ധ പ്രതികരണം കേള്‍ക്കുകയാണെങ്കിലും സന്തോഷമാണ്. അതെന്റെ കഥാപാത്രത്തിന്റെ വിജയമായിട്ടാണ് കണക്കാക്കുന്നത്.

അര്‍ച്ചന സുശീലന് അടി കിട്ടിയതിനെ കുറിച്ച് ശരണ്യ
നടി അര്‍ച്ചന സുശീലനും താനും സുഹൃത്തുക്കളാണ്. മാനസപുത്രി എന്ന സീരിയലില്‍ ഗ്ലോറി എന്ന വില്ലത്തി വേഷം ചെയ്തതിന് ശേഷം ലഭിച്ച പ്രേക്ഷക പ്രതികരണത്തെ പറ്റി അര്‍ച്ചന പറഞ്ഞിട്ടുണ്ട്. ഒരു യാത്രയില്‍ ചിലര്‍ അര്‍ച്ചനയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും അടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഗ്ലോറി എന്ന വില്ലത്തിയെ മറന്നത് വേദിക വന്നത് മുതലാണെന്നും അവള്‍ പറഞ്ഞിരുന്നു. അതും ഞാനേറ്റവും ഇഷ്ടപ്പെടുന്ന കാര്യമാണെന്നാണ് ശരണ്യ പറഞ്ഞു.

കരിയറില്‍ സ്ട്രഗിള്‍ ചെയ്തതിനെ പറ്റി നടിയുടെ വാക്കുകളിങ്ങനെ
കരിയറില്‍ സ്ട്രഗിള്‍ ചെയ്താണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്നാണ് ശരണ്യ പറയുന്നത്. അതുകൊണ്ട് തന്നെ സിനിമ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. പഠനകാലം തൊട്ട് തനിക്ക് അഭിനയ മോഹമുണ്ട്. പക്ഷേ അന്നതെല്ലാം എല്ലാവരോടും പറയുമ്പോള്‍ ചെറിയ കുട്ടിയുടെ പക്വതയില്ലായ്മയാണ് എടുത്തത്. എന്നാല്‍ എന്റെ സ്വപ്നം സിനിമ മാത്രമാണെന്ന് തിരിച്ചറിഞ്ഞ എന്റെ കുടുംബം എന്നെ ചേര്‍ത്ത് പിടിച്ചു.

ഭര്‍ത്താവ് മനീഷിന്റെ പിന്തുണ ലഭിക്കുന്നതിനെ കുറിച്ച്
'അച്ഛന്‍ ആനന്ദും അമ്മ സുജാതയും അനിയത്തി ദിവ്യയുമാണ് തന്റെ കരുത്ത്. എന്റെ കഴിവുകളെ വിശ്വസിച്ച് എന്റെ കൂടെ പൂര്‍ണ പിന്തുണയില്‍ നിന്നവരാണ്. എന്നെ വിവാഹം കഴിച്ചിരിക്കുന്ന ആള്‍ മനീഷ് രാജ് നായര്‍ ആണ്. സിനിമാ ഫീല്‍ഡുമായി ബന്ധപ്പെട്ട ഒരാളാണ് മനീഷേട്ടനെന്ന് ശരണ്യ പറയുന്നു. മാത്രമല്ല മനീഷ് മോഡലിങ് രംഗത്തും സജീവമാണ്.

എം ടിവി സ്‌റ്റൈല്‍ ടൗണ്‍ എന്ന റിയാലിറ്റി ഷോ യുടെ ടൈറ്റില്‍ വിന്നര്‍ ആയിരുന്നു. 2008 ലെ മിസ്റ്റര്‍ ഫൈനലിസ്റ്റുമാണ്. വിവാഹശേഷമാണ് ഞാന്‍ കുറച്ച് കൂടി പോസിറ്റീവായി കൂടുതല്‍ ഫിറ്റായി എന്ന് എല്ലാവരും പറയുന്നത്. എന്റെ കരിയറില്‍ എന്നെ മനസിലാക്കി നല്ല സജഷന്‍സ് തന്ന് എന്റൊപ്പം ഒരു ബാക്ക് പില്ലറായാണ് മനീഷേട്ടന്‍ നില്‍ക്കുന്നത്. മനീഷേട്ടന്റെ നാട് തൃശൂര്‍ ആണെങ്കിലും ജനിച്ചതും വളര്‍ന്നതും നാഗ്പൂരില്‍ ആണെന്നും നടി പറയുന്നു'.


Click it and Unblock the Notifications











