കുടുംബവിളക്കിലെ വേദികയ്ക്ക് ഇഷ്ടം ഈ നടിയെ ആണ്, വെളിപ്പെടുത്തി നടി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്കാണ് കുടുംബവിളക്ക് സംപ്രേക്ഷണം ചെയ്യുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവാണ് സുമിത്രയായി എത്തുന്നത്.

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ശരണ്യ ആനന്ദ്. പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ ആനന്ദ് അവതരിപ്പിക്കുന്നത്. വില്ലത്തി കഥാപാത്രമാണിത്. വേദികയായിട്ടുള്ള ശരണ്യയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച പ്രകടനമാണ് നടി കാഴ്ചവെയ്ക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ ആനന്ദ്. കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ശരണ്യ ആന്ദിന്റെ ക്യു/എ സെക്ഷനാണ്. തന്റെ ഇഷ്ടപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
Recommended Video
തെന്നിന്ത്യൻ സിനിമയുടെ ലേഡിസൂപ്പർ സ്റ്റാർ നയൻതാരയാണ് ശരണ്യയുടെ പ്രിയപ്പെട്ട നടി. ആരാധകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. കൂടാതെ തന്റെ ഭർത്തവും വീട്ടുകാരും നൽകുന്ന പിന്തുണയെ കുറിച്ചും ശരണ്യ പറഞ്ഞു. സംഭവബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോകുകയാണ്. വേദികയും സിദ്ധാർഥും തമ്മിലുളള വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications