Don't Miss!
- News
കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി; ലക്ഷ്യം കോണ്‍ഗ്രസ് തന്നെ..?
- Sports
IND vs NZ: ബാബര്‍ മാത്രമല്ല, ഇനി ഗില്ലും ഗ്രേറ്റ്! ട്രോട്ടിന്റെ റെക്കോര്‍ഡും തകര്‍ന്നു, അറിയാം
- Finance
2 രൂപ മുതൽ 28 രൂപ വരെ; ഈ ആഴ്ച ഡിവിഡന്റ് നൽകുന്ന 5 ഓഹരികൾ; കൈവശമുണ്ടോ?
- Automobiles
ലക്ഷ്വറി കാര്‍ വേണ്ട, വിവാഹത്തിന് അച്ഛന്റെ മാരുതി 800 മതിയെന്ന് വരന്; അനുകരണീയമെന്ന് നെറ്റിസണ്‍സ്
- Technology
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- Lifestyle
പപ്പായ തൈര് മാസ്കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
- Travel
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞു; കരണം നോക്കി കൊടുത്തു, അയാളത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി ശരണ്യ ആനന്ദ്
മിനിസ്ക്രീന്‍ വില്ലത്തിമാരില്‍ ഇപ്പോള്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കു സീരിയലിലെ സുമിത്രയ്ക്ക് പണി കൊടുക്കുന്ന വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറിയിരുന്നു.
ഇപ്പോഴിതാ തന്റെ സീരിയലിലെ കഥാപാത്രത്തെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി. ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലെ മുഖ്യ അതിഥി ആയിട്ടാണ് ശരണ്യ വന്നത്. മഞ്ജുവാര്യരുടെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ ചോദ്യങ്ങളാണ് നടിയോട് ചോദിക്കുന്നത്. ഇതിനിടയില്‍ എംജിയുടെ ചോദ്യങ്ങള്‍ക്ക് രസകരമായ വെളിപ്പെടുത്തലാണ് ശരണ്യ നടത്തിയത്.

'ഇതിനകം പതിനാല് സിനിമകള്‍ ശരണ്യ ചെയ്തിട്ടുണ്ട്. സീരിയല്‍ ഒറ്റയെണ്ണം മാത്രമേ ചെയ്തിട്ടുള്ളു. അത് കുടുംബവിളക്ക് ആണെന്നാണ് നടി പറയുന്നത്. തെലുങ്ക് സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് സിനിമാ ഭ്രാന്ത് തന്നെയായിരുന്നു. മലയാളത്തിലും തമിഴിലുമൊക്കെ അതിന് വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ രാശി തെളിഞ്ഞത് തെലുങ്കിലാണ്. വരുണ്‍ സന്ദേശിനൊപ്പമാണ് താന്‍ തെലുങ്കില്‍ അഭിനയിച്ചത്. അത് കണ്ടിട്ടാണ് 1971 ബിയോണ്ട് ദ ബോര്‍ഡര്‍ഡസ്, എന്ന സിനിമയില്‍ ലാലേട്ടന്റെ കൂടെ കോംബിനേഷന്‍ സീന്‍ ചെയ്തു. ചങ്ക്സ്, ആകാശ മിഠായി, മാമാങ്കം, ആകാശ ഗംഗ 2, തുടങ്ങിയ സിനിമകളിലാണ് താന്‍ അഭിനയിച്ചത്.

താന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണ്. അച്ഛന് മലയാളിയാണ്. പത്തനംതിട്ടയിലാണ് വീട്. അമ്മ സുജാത ആലപ്പുഴക്കാരിയാണ്. ഇവര്‍ രണ്ട് പേരും കല്യാണം കഴിച്ച് സെറ്റിലായത് ഗുജറാത്തിലാണ്. അമ്മ അവിടെ ഒരു ഹോസ്പിറ്റലിലും അച്ഛന് ബിസിനസും ചെയ്തിരുന്നു. അങ്ങനെയാണ് താന്‍ അവിടെ ജനിച്ചതെന്നും നടി പറയുന്നു. തെലുങ്ക് സിനിമയില്‍ നിന്നും മോശ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നും പൊതുവേ എന്താണ് അഭിപ്രായം എന്നും ശ്രീകുമാര്‍ ചോദിച്ചിരുന്നു.

ഇങ്ങനെത്തെ പ്രശ്നങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഉണ്ട്. ഏതൊരു ഫീല്‍ഡിലും ഉണ്ട്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാലും എനിക്ക് ഏത് വഴിയിലൂടെ പോവണമെന്നും വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സ്വന്തം തീരുമാനം ആണെന്നും ശരണ്യ പറയുന്നു. അതേ സമയം എന്നോട് ഇതുവരെ ആരും അങ്ങനെ പെരുമാറിയിട്ടില്ല. എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നാണ് ശരണ്യ വ്യക്തമാക്കുന്നത്. ജിമ്മിലൊക്കെ താന്‍ പോവാറുണ്ട്. എന്റെ അടുത്തൊക്കെ വന്നാല്‍ ശരിക്കും പണി കിട്ടും. ആര്‍ക്കെങ്കിലും അടി കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ശരണ്യയുടെ മറുപടി. ഇങ്ങനെ മോശമായി പെരുമാറിയതിന് ഞാന്‍ അടിച്ചിട്ടില്ല. പക്ഷേ സ്കൂളില്‍ പഠിക്കുമ്പോള്‍ നടന്നൊരു കഥയാണ് ശരണ്യ പറഞ്ഞത്.
Recommended Video

പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്ന് പോവുകയായിരുന്നു ഞാന്‍. അന്ന് രണ്ട് പയ്യന്മാര് ബൈക്കില്‍ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. വീണ്ടും അവര്‍ തിരിച്ച് വന്നപ്പോള്‍ ഞാന്‍ പോവാന്‍ പറഞ്ഞു. എന്നാല്‍ അച്ഛനെയും അമ്മയെയും അവര്‍ തെറി വിളിച്ചു. അവരെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഞാന്‍ വിട്ട് കൊടുക്കില്ല. കൂടുതല്‍ വര്‍ത്തമാനം പറയാന്‍ നില്‍ക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യുമോന്ന് ചോദിച്ചായി അവര്‍. അന്നേരം ഒരെണ്ണം ഞാനങ്ങ് കൊടുത്തു. നല്ല അടി ആയിരുന്നു. അവന് അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ശരണ്യ പറയുന്നു.
പ്രസവത്തിന് പിന്നാലെ വീണ്ടും ആശുപത്രിയില്‍; ഒരു സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലാണെന്ന് സൗഭാഗ്യ