twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബവിളക്കിലെ വേദിക എന്ന വില്ലത്തിയായതിന് ശേഷം വന്ന മാറ്റം; പ്രേക്ഷകരുടെ അഭിപ്രായത്തെ കുറിച്ച് ശരണ്യ ആനന്ദ്

    |

    പ്രേക്ഷകപ്രീതി നേടി കുടുംബവിളക്ക് സീരിയല്‍ വലിയ വിജയമായി കൊണ്ടിരിക്കുകയാണ്. സുമിത്ര എന്ന വീട്ടമ്മയെ പിന്നിലാക്കാനുള്ള വേദികയുടെ ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ വേദികയായി അഭിനയിച്ചിരുന്ന നടി മാറിയതോടെയാണ് ശരണ്യ ആനന്ദ് പരമ്പരയിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശരണ്യയുടെ വേദികയെ ഏവരും സ്വീകരിച്ചു.

    ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്

    ലോക്ഡൗണില്‍ സംഭവിച്ച ഈ മാറ്റത്തെ കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശരണ്യ മനസ് തുറക്കുകയാണ്. ബോളിവുഡില്‍ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിനെ കുറിച്ചും വേദികയായതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചുമൊക്കെ ശരണ്യ പറയുന്നു.

      വേദികയെന്ന വില്ലത്തിയായതിനെ കുറിച്ച് ശരണ്യ ആനന്ദ്

    ലോക്ഡൗണ്‍ കാലം സമ്മാനിച്ച ഭാഗ്യമാണ് വേദിക എന്ന കുടുംബവിളക്കിലെ കഥാപാത്രം. ലോക്ഡൗണ്‍ വന്നതോടെ സിനിമകളെല്ലാം നിര്‍ത്തിവെച്ച് വീട്ടിലിരിക്കുമ്പോഴാണ് ഏഷ്യാനെറ്റില്‍ നിന്ന് വിളി വരുന്നത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഏറെ കാലമായി ഞാന്‍ ആഗ്രഹിച്ചിരുന്ന ഒന്നായി തോന്നി. ചെറിയ നെഗറ്റീവ് ടച്ചും നല്ല തന്റേടവും ഒത്തിണങ്ങിയ വേദിക എനിക്ക് ഓക്കെയാണെന്ന് തോന്നിയപ്പോള്‍ സമ്മതം മൂളുകയായിരുന്നു. ഞാന്‍ വരുന്നതിന് മുന്‍പേ മറ്റൊരാളായിരുന്നു വേദികയെ അവതരിപ്പിച്ചത്.

     വേദികയെന്ന വില്ലത്തിയായതിനെ കുറിച്ച് ശരണ്യ ആനന്ദ്

    പകരക്കാരിയായി എന്നെ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതുപോലെ ഇതിന്റെ റിസള്‍ട്ട് അനുസരിച്ചാകാം പിന്നീടുള്ള എന്റെ സിനിമ കരിയര്‍ പോലും തീരുമാനിക്കപ്പെടുന്നത്. കാരണം പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ്. എന്റേതായ സ്റ്റൈലില്‍ ഞാന്‍ വേദികയെ അവതരിപ്പിച്ചു. ആദ്യ എപ്പിസോഡുകളില്‍ തന്നെ മികച്ച സ്വീകരണമാണ് മലയാളി പ്രേക്ഷകര്‍ തന്നത്. എന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണത്തിലടക്കം വലിയ കുതിച്ചുചാട്ടം ഈ കഥാപാത്രമുണ്ടാക്കി. എല്ലാ പ്രായത്തിലുമുള്ള മലയാളികളിലേക്ക് കുടുംബവിളക്കിലൂടെ കടന്ന് ചെല്ലാന്‍ സാധിച്ചു.

     വേദികയെന്ന വില്ലത്തിയായതിനെ കുറിച്ച് ശരണ്യ ആനന്ദ്

    അതുപോലെ സിനിമയിലെ പല പ്രമുഖ സംവിധായകരും വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോള്‍ കുടുംബവിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഞാനാണ്. എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്നു. കരിയറില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു കുടുംബവിളക്കെന്ന് ഇപ്പോള്‍ തോന്നുന്നു. സിനിമയില്‍ എനിക്ക് മികച്ചൊരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ മിനിസ്‌ക്രീന്‍ ബ്രേക്ക് കിട്ടി. അത് സിനിമയില്‍ പുതിയ വഴികള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

     വേദികയെന്ന വില്ലത്തിയായതിനെ കുറിച്ച് ശരണ്യ ആനന്ദ്

    രാജ്കുമാര്‍ ഹിരാനിയുടെ സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. എന്റെ സ്വപ്‌ന സിനിമയാണത്. ആമിര്‍ ഖാനും അനുഷ്‌കയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഷൂട്ടിങ്ങ് ആരംഭിക്കും. വിനയന്‍ സാറിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും ജോഷി സാറിന്റെ സിനിമയിലും അഭിനയിക്കാന്‍ അവസരം വന്നിരുന്നു. സീരിയലിന്റെയും വിവാഹ തിരക്കുകളും കാരണം അതില്‍ അഭിനയിക്കാന്‍ ആയില്ല. ഇമോഷന്‍സ് നല്ല രീതിയില്‍ കാണിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വരട്ടേ എന്നാണ് ആഗ്രഹം.

    Recommended Video

    മകന് പിറന്നാളാശംസിച്ച് ലാലേട്ടന്‍ പങ്കുവെച്ച ചിത്രം | FilmiBeat Malayalam
     വേദികയെന്ന വില്ലത്തിയായതിനെ കുറിച്ച് ശരണ്യ ആനന്ദ്

    പ്ലസ് ടു കാലഘട്ടം മുതലെ സിനിമാമോഹം മൊട്ടിട്ടത്. നയന്‍താര, അമല പോള്‍, എന്നിവരുടെ കഥകളെല്ലാം പ്രചോദനമായി. ആ സമയത്ത് ഞാന്‍ മോഡലിങ് തുടങ്ങിയിരുന്നു. ബിരുദപഠനം ബാംഗ്ലൂരിലായിരുന്നു. അവിടെ വെച്ചാണ് ആദ്യമായി ഓഡിഷന അപേക്ഷിക്കുന്നത്. ഞാന്‍ വീട്ടില്‍ സംഭവം അവതരിപ്പിച്ചു. നിനക്ക് വട്ടാണോ എന്ന് അച്ഛന്‍ ചോദിച്ചു. പക്ഷേ എന്റെ ആഗ്രഹം ആത്മാര്‍ഥമാണെന്ന് മനസിലായതോടെ അവരെന്നെ പിന്തുണച്ചു.

    Read more about: serial actress നടി
    English summary
    Kudumbavilakku Fame Saranya Anand Opens Up About Her Serial And Upcoming Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X