വേദികയെ പോലീസിൽ എടുത്തോ, കുടുംബവിളക്കിൽ ഗംഭീര സംഭവങ്ങൾ, സൂചനയുമായി ശരണ്യ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയൽ ശ്രീമേയിയുടെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.
ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ സുമിത്രയായിട്ടാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മീരയ്ക്ക് മാത്രമല്ല കുടുംബവിളക്കിലെ എല്ലാ താരങ്ങൾക്കും മികച്ച ആരാധകരാണുള്ളത്.

കൃഷ്ണകുമാർ മേനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, ദേവി മേനോൻ, എഫ് ജെ തരകൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കഥാപാത്രം നോക്കാതെ എല്ലാവർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇവരേയും കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കുടുംബവിളക്കിൽ വില്ലത്തി കഥാപാത്രമായ വേദികയെ ആണ് ശരണ്യ അവതരിപ്പിക്കുന്നത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ശരണ്യയുടെ അഭിനയ മികവാണ് വേദികയെ ഇത്രയും വെറുക്കാൻ കാരണമെന്നാണ് ആരാധകർ പറയുന്നത്.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് വേദിക. സോഷ്യൽ മീഡിയയിൽ കൈനിറയെ താരത്തിന് ആരാധകരുണ്ട്. ശരണ്യ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആവുന്നത്. തന്റെ കഥാപാത്രമായ വേദികയെ സ്വയം ട്രോളിയും ശരണ്യ ആനന്ദ് രംഗത്ത് എത്താറുണ്ട്. ഇപ്പോഴിത ലൊക്കേഷൻ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വേദികയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന്റെ വീഡിയോയാണിത്. വേദികയോട് കലിപ്പാണെങ്കിലും പോലീസും ശരണ്യയും നല്ല കൂട്ടാണ്. പോലീസ് ജീപ്പില താരങ്ങളുടെ രസകരമായ സംഭവങ്ങളും ശരണ്യ പങ്കുവെച്ചിട്ടുണ്ട്. ഇനി കുടുംബവിളക്കിൽ വരാൻ പോകുന്നത് ഗംഭീരമായ എപ്പിസോഡുകളാണെന്നാണ് ഇത് നൽകുന്ന സൂചന.

500 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ് കുടുംബവിളക്ക്. തുടക്കത്തിൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെ മാത്യകയായി കാണുന്നവരും പ്രേക്ഷകരുടെ ഇടയിലുണ്ട്. എന്നാൽ ഇടയ്ക്ക കുടുംബവിളക്കിന് ചെറുതായി ഒന്ന് കാലിടറിയിരുന്നു. സുമിത്രയും വേദികയും തമ്മിലുളള പ്രശ്നങ്ങൾക്ക് മാത്രം കൂടുതൽ പ്രധാന്യം കൊടുത്തതോടെയാണ് റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പോയത്. തൊട്ട് പിന്നിലുണ്ടായിരുന്ന സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷം സീരിയൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
Recommended Video

ശ്രീനിലയത്തിന്റെ ആധാരം പണയം വെച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളായിരുന്നു നടന്നത്. വേദികയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. സരസ്വതി അമ്മയായിരുന്നു വേദികയ്ക്ക് ആധാരം ശ്രീനിലയിൽ നിന്ന് എടുത്ത് കൊടുത്തത്. വേദികയെ പൊക്കിയതോടെ സരസ്വതിയമ്മയും ആകെ പ്രതിസന്ധിയിലായിട്ടുണ്ട്. പ്രശ്നങ്ങൾ ഒഴിഞ്ഞതോടെ സുമിത്രയുടെ ദുബായി യാത്രക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശ്രീനിലയത്തിൽ വീണ്ടും സന്തോഷവും സമാധാനവും എത്തുമ്പോൾ തകർക്കാനായി മറു ചേരിയിൽ വേദികയും ഡോക്ടർ ഇന്ദ്രജയും കൈ കോർക്കുകയാണ്.


Click it and Unblock the Notifications