For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി, സങ്കടമുണ്ടെന്ന് ശരണ്യ ആനന്ദ്, കുടുംബവിളക്കിൽ ട്വിസ്റ്റ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടി മീരാ വാസുദേവ് ആണ് സുമിത്രായി എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മീരയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശരണ്യ ആനന്ദ്. താരത്തിന്റേയും ആദ്യത്തെ പരമ്പരയാണിത്. നെഗറ്റീവ് വേഷമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്.

  saranya anand

  സീരിയിൽ വില്ലത്തിയാണെങ്കിലും റിയൽ ലൈഫിൽ വേദികയുടെ വിപരീതമാണ് ശരണ്യ.

  സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ ആനന്ദ്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടി കാത്തു സൂക്ഷിക്കുന്നത്. സീരിയൽ വിശേഷങ്ങളും തന്റെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. വേദികയായി മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. നടിയെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കുടുംബവിളക്കിൽ നിന്നുളള ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ശരണ്യയുടെ സ്റ്റോറി സുമിത്ര ഫാൻസിന് സന്തോഷം നൽകുന്നതാണ്. നോ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

  ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ അഞ്ജലി, താൻ അല്ല, ഗോപികയുടെ വാക്കുകൾ വൈറൽ

  ജയിലിൽ കിടക്കുന്ന വേദികയുടെ ചിത്രമാണ് ശരണ്യ പങ്കുവെച്ചിരിക്കുന്നത്. എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സുമിത്രയെ കളളക്കേസിൽ കുടുക്കിയ വേദിക എത്രയും പെട്ടെന്ന് ജയിലിൽ പോകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ആ രംഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ശരണ്യയുടെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണെങ്കിലും സുമിത്ര ജയിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. സീരിയലിൽ ശത്രുക്കളാണെങ്കിലും റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ് മീരയും ശരണ്യയും. ഇരുവരും ഒന്നിച്ചുള്ള ഓഫ് സ്ക്രീൻ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. സീരിയലിൽ മാത്രമേ ശത്രുതയുള്ളുവെന്നു റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണെന്നും മീരവെളിപ്പെടുത്തിയിട്ടുണ്ട്. താരങ്ങളുടെ ഓഫ് സ്ക്രീൻ വീഡിയോയും ചിത്രങ്ങളും വൈറലാണ്. സഹതാരങ്ങളുമായി അടുത്ത സൗഹൃദമാണ് ശരണ്യയ്ക്കുള്ളത്.എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത് അവിടെ എത്തി, പുതിയ സന്തോഷം പങ്കുവെച്ച് ആര്യ

  Mohanlal to sing a song for Shane nigam movie

  സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.വേദികയുടെ ചതിയിൽ അകപ്പെട്ട് സുമിത്ര പോലീസിന്റെ പിടിയിലായിരിക്കുകയാണ്. സുമിത്രയുടെ കമ്പനിയിലെ ജോലിക്കാരിയെ കൂട്ട്പിടിച്ചാണ് ഇക്കുറി വേദിക ചതിയൊരിക്കിയത്. വേദികയുടെ പ്ലാനിൽ കൃത്യമായി സുമിത്ര കുടുങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കുറി എല്ലാ തെളിവും സുമിത്രയ്ക്ക് എതിരാണ്. പോലീസ് സ്റ്റേഷനിൽ സുമിത്രയെ കാണാൻ സിദ്ധാർത്ഥ് എത്തുകയാണ്.എന്നാൽ സിദ്ധുവിന് മുൻപ് തന്നെ വേദിക സുമിത്രയെ കാണാൻ എത്തിയിരുന്നു. സുമിത്രയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആസ്വദിക്കാൻ വേണ്ടിയാണ് വേദിക എത്തിയത്.സുമിത്രയെ കണ്ടതിന് ശേഷം വേദിക പോലീസ് സ്റ്റേഷിനിൽ നിന്ന് പുറത്തേയ്ക്ക് വരുമ്പോഴാണ് സിദ്ധു സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ ഇത് സിദ്ധാർത്ഥിന് അത്ര രസിച്ചിട്ടില്ല വളരെ വൈകാതെ തന്നെ വൈദികയുടെ കള്ളത്തരം വെളിച്ചത്താവും. അതിനുള്ള സൂചനയാണ് ശരണ്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും നൽകന്നത്.

  ശരണ്യയ്ക്കും സുമിത്രയ്ക്കുമൊപ്പം പ്രേക്ഷകരുടെ പ്രയ താരങ്ങളായ കൃഷ്ണകുമാർ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മാതാവ്, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ, ഷാജു എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിലും മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

  Read more about: serial
  English summary
  Kudumbavilakku Fame Saranya Anand Shares New Twist Of Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X