കുടുംബവിളക്കിലെ ശീതള്‍ വിവാഹിതയാവുന്നു; 6 വര്‍ഷമായിട്ടുള്ള പ്രണയം ഇന്റര്‍കാസ്റ്റ് വിവാഹത്തിലേക്കെന്ന് നടി
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷക പ്രശംസ നേടിയ സീരിയലാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ ഓരോ താരങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍. അമൃത നായര്‍ പിന്മാറിയതിന് ശേഷമാണ് ശീതളായി ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തുന്നത്. വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന കാര്യം പുറംലോകത്തോട് പറയുകയാണ് ശ്രീലക്ഷ്മി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത്. വിവാഹം കഴിയുന്നതോട് കൂടി ശീതളില്‍ നിന്ന് പിന്മാറുമോ എന്ന ചോദ്യവുമായിട്ടാണ് കുടുംബവിളക്ക് ആരാധകര്‍ എത്തുന്നത്. വിശദമായി വായിക്കാം...

''ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്. ഇന്റര്‍കാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു എന്നാണ് ശ്രീലക്ഷ്മി വ്യക്തമാക്കുന്നത്. സീരിയലില്‍ നിന്നൊരാളുമായി വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തില്‍ പ്രചരിച്ച ഗോസിപ്പുകള്‍ക്കും നടി മറുപടി നല്‍കി.

ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയില്‍ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ നിരന്തരമായി വന്നിരുന്നു. ജോസ് ഇന്‍ഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല. അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ് എന്നും നടി പറയുന്നു.

എന്ത് കാര്യമാണെങ്കിലും അച്ഛനോടും അമ്മയോടും പറയാറുള്ള ആളാണ് താന്‍. അങ്ങനെ ജോസുമായി പ്രണയത്തിലായ തുടക്കത്തില്‍ തന്നെ ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നു. എന്റെ വീട്ടില്‍ നിന്നോ ജോസിന്റെ വീട്ടില്‍ നിന്നോ യാതൊരു എതിര്‍പ്പും വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതേ സമയം ശ്രീലക്ഷ്മി ഉടനെ വിവാഹിതയായി പോവുമോ എന്ന ആരാധകരുടെ സംശയത്തിനും നടി വ്യക്തത വരുത്തി. വിവാഹം ഉടനെ നടത്താന്‍ നമ്മള്‍ തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷവും താന്‍ അഭിനയിക്കാന്‍ ഉണ്ടാവുമെന്നും നടി ഉറപ്പ് പറയുന്നു. കാരണം എല്ലാ കാര്യങ്ങള്‍ക്കും എന്റെ ഒപ്പം നില്‍ക്കുന്ന ആളാണ് പ്രതിശ്രുത വരനെന്നും നടി വ്യക്തമാക്കുന്നു.
Recommended Video

ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ നിന്നും കണ്ടാണ് ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാവുന്നത്. അന്ന് തൊട്ടിങ്ങോട്ട് എന്റെ എല്ലാ കാര്യത്തിനും അദ്ദേഹം കൂടെ തന്നെയുണ്ട്. നിലവില്‍ ജോസ് പഠിച്ച് കൊണ്ടിരിക്കുകയാണ്. മംഗ്ലൂരില്‍ പാര മെഡിക്കല്‍ കോഴ്‌സ് ചെയ്യുകയാണ് അവനെന്നും ശ്രീലക്ഷ്മി പറഞ്ഞു''. കുടുംബവിളക്കില്‍ ആദ്യം ശീതള്‍ ആയി അഭിനയിച്ച നടി ലൊക്കേഷനില്‍ നിന്നും ക്യാമറമാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ച് കഴിയുകയാണ്. രണ്ടാമതും ഒരു ശീതള്‍ വന്നെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് ആ നടിയും പിന്മാറി. നിലവില്‍ ശീതളായി മിന്നുന്ന പ്രകടനമാണ് ശ്രീലക്ഷ്മി കാഴ്ച വെക്കുന്നത്.


Click it and Unblock the Notifications