കുടുംബവിളക്ക് സെറ്റിൽ എത്തിയപ്പോൾ അതായിരുന്നു പേടി, തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി, പ്രേക്ഷകരുടെ പ്രതികരണം...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ ആദ്യസ്ഥാനം നേടി മുന്നോട്ട് പോവുകയാണ്. സിനിമ താരം മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം കെക മേനോൻ,നൂപിൻ, ആനന്ദ്, ആതിര മാധാവ്, ആനന്ദ് നാരായണൻ, ശരണ്യ ആനന്ദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങഴളെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷകസ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.

സീരിയലിന് മാത്രമല്ല ഇതിലെ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകർ ഇവരെ സ്വന്തം കുടുംബത്തിലെ അംഗത്വത്തെ പോലെയാണ് കാണുന്നത്. താരങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിശേഷങ്ങളും മറ്റും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുടുംബവിളക്കിലെ പുതിയ അംഗമാണ് ശ്രീലക്ഷ്മി. അമൃത നായർക്ക് പകരമാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു അമൃത. നടിയെ പോലെ തന്നെ ശീതൾ എന്ന കഥാപാത്രത്തിനും മികച്ച ആരാധകരുണ്ടായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ താരം സീരിയൽ വിടുന്നത്.

പുതിയ ശീതൾ

അമൃതയ്ക്ക് പകരം എത്തിയ ശ്രീലക്ഷ്മിയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് മലയാളി പ്രേക്ഷകർക്ക് പുതുമുഖമല്ല ശ്രീലക്ഷ്മി. ചോക്ലേറ്റ്, കൂടത്തായി , കാർത്തിക ദീപം എന്നീ പരമ്പരകൾക്ക് ശേഷമാണ് നടി കൂടുംബവിളക്കിൽ എത്തുന്നത്. ഇപ്പോഴിത കുടുംബവിളക്കിലെ വിശേഷം പങ്കുവെയ്ക്കുകയാണ് താരം. അമൃതയ്ക്ക് പകരം എത്തിയത് കൊണ്ട് തന്നെ അൽപം ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. കാരണവും നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് . കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യ വെളിപ്പെടുത്തിയിരിക്കുന്നത്.

പേടി

കുടുംബവിളക്കിലേയ്ക്ക് വരുന്നതിന് മുമ്പ് എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ....'' ശരിക്കും ഞാൻ ജോയിൻ ചെയ്യുന്നതിന് മുമ്പ് അമൃതയായിരുന്നു ശീതൾ. അവർ എല്ലാവരുമായി വളരെ അടുപ്പത്തിലാണ്. അതു പോലെ എന്നേയും കാണുമോ എന്നും സ്വീകരിക്കുമോ എന്നും ചിന്തിച്ചിരുന്നു. അതായിരുന്നു എന്റെ പേടിയും. വന്ന് ദിവസം തന്നെ എല്ലാവരേയും ഞാൻ ഒന്ന് നിരീക്ഷിച്ചു. എല്ലാവരും ഭയങ്കര കമ്പനി ആയിരുന്നു. ആദ്യമായിട്ടാണ് കുടുംബവിളക്കിന്റെ സെറ്റിൽ എത്തിയത് എന്ന തോന്നലും തനിക്ക് ഇല്ലായിരുന്നു എന്നും ശ്രീലക്ഷ്മി പറയുന്നു .

മികച്ച പിന്തുണ

കൂടാതെ എല്ലാവരും നല്ലത് പോലെ പിന്തുണക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. സീനിയർ താരങ്ങളാണെന്നുള്ള ഒരു ജാഡയും ആർക്കും ഇല്ല. കോമ്പിനേഷൻ സീനൊക്കെ വരുമ്പോൾ തെറ്റിപ്പോയാലും തന്നെ സഹായിക്കാറുണ്ട്. ജൂനിയർ സീനിയർ വേർതിരിവൊന്നും സെറ്റിൽ ഇല്ലെന്നും ശ്രീലക്ഷ്മി പറയുന്നു. ശരിക്കും ഒരു കുടുംബം പോലെയാണെന്നാണ് സീരിയൽ ലൊക്കേഷനെ കുറിച്ച് നടി പറയുന്നത്. ഷൂട്ട് ഇല്ലാത്ത സമയത്ത് എല്ലാവരേയും മിസ് ചെയ്യറുണ്ടെന്നു പറയുന്നു. പുറത്ത് നിന്ന് ലഭിക്കുന്ന പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും നടി പറയുന്നുണ്ട്. പുതിയ ശീതൾ എന്നാണ് തന്നെ പ്രേക്ഷകർ വിളിക്കുന്നത്. ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും പുറത്ത് പോകുമ്പോൾ തിരിച്ചറിയാറുണ്ടെന്നും താരം വീഡിയോയിൽ പറയുന്നു,

നെഗറ്റീവ് കമന്റ്

കൂടാതെ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും നടി പറയുന്നുണ്ട്. വന്നതിന് പിന്നാലെ തന്നെ താന്റ കോസ്റ്റ്യൂമിനെ കുറിച്ച് കേട്ട വിമർശനത്തെ കുറിച്ചാണ് താരം പറഞ്ഞത്. വൈഡ് നെക്കുള്ള ഒരു ഡ്രസ് ആയിരുന്നു ധരിച്ചത്. ഈ വസ്ത്രത്തിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഈ ഡ്രസൊന്നും ഞാൻ കൊണ്ടു വന്നതല്ല, സീരിയലിൽ നിന്ന് തരുന്നതാണ്. പിന്നെ ആ വേഷത്തിന് അത്രയ്ക്ക് കുഴപ്പം ഉള്ളതായി തോന്നിയില്ലെന്നും ശ്രീലക്ഷ്മി പറയുന്നു.

വിമർശനവും കുറ്റപ്പെടുത്തലും

ഒരുപാട് കഷ്ടപ്പെട്ടാണ് ശ്രീലക്ഷ്മി ഇന്നും കാണുന്ന നിലയ്ക്ക് എത്തിയത്. ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടിട്ടുണ്ടെന്നും നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടക്കകാരി എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ് നടി പറയുന്നത്. ''ക്യാമറയോ, അപ്പിയറൻസോ എന്തെന്നു പോലും അറിയാത്ത ഒരു സമയത്താണ് ഞാൻ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുൻപിൽ ഇതെങ്ങനെ ചെയ്യും എന്നോർത്തുള്ള ടെൻഷൻ വേറെയും. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. ഒരു ഷോർട്ട് ഫിലിമോ, ആൽബമോ ഒന്നും ചെയ്യാതെ തന്നെയാണ് ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നത്.

കുടുംബവിളക്കിൽ െത്തിയത്

കുടുംബവിളക്കിൽ എത്തിയതിനെ കുറിച്ചും താരം നേരത്തെ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജോസ് പേരൂർക്കട വഴിയാണ് കുടുംബവിളക്കിലെ ശീതളായുള്ള ക്ഷണം കിട്ടുന്നത്. വ്യക്തമായി പറഞ്ഞാൽ ജോസേട്ടനും ആദ്ദേഹത്തിന്റെ സഹോദരൻ ജോയ് പേരൂർക്കടയുംകൂടിയാണ് ശീതളായി എന്നെ എത്തിച്ചത്. ശീതളായി മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അതൊരാൾ ചെയ്തുവച്ച കഥാപാത്രമാണല്ലോ, അതുകൊണ്ടുതന്നെ ആ സ്റ്റൈൽ പിടിക്കാൻ വേണ്ടി പ്രാക്ടീസ് ഒക്കെയുണ്ട്. സഹതാരങ്ങൾ മാക്സിമം പിന്തുണയ്ക്കുന്നുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു.

Recommended Video

നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ
പിന്തുണ

കുടുംബവിളക്ക് ടീമിനെ കുറിച്ചും അന്ന് പറഞ്ഞിരുന്നു.''നല്ലൊരു ക്രൂ മെമ്പേഴ്സിനെയാണ് കിട്ടിയിരിക്കുന്നത്. എല്ലാവരിൽ നിന്നും ഒരുപാട് പിന്തുണയാണ് ലഭിക്കുന്നത്. അത്രയും ഹാപ്പിയാണ് ഞാൻ. പഴയ ശീതളിന് കിട്ടിയ എല്ലാ പരിഗണനയും എനിക്കും കിട്ടുന്നുണ്ട്. പുതിയ കുട്ടിയാണ് എന്ന രീതിയിൽ എന്നെ ആരും അവിടെ മാറ്റി നിർത്താറില്ല. എന്നെ അവർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പഴയ ആള് പോയിട്ട് വന്ന ആളാണ് എന്ന് എനിക്ക് തോന്നാൻ അവർ സമ്മതിക്കില്ല എന്ന് പറയുന്നതാകും ശരി. അത്രയും കെയർ ആണ് അവർ എനിക്ക് തരുന്നത്. അവരുടെ കൂടെ ഉണ്ടായിരുന്ന ശീതൾ അതുതന്നെയാണ് താൻ അവിടെയെന്നുംടട താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയുൽ നിന്ന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. നാനൂറാം എപ്പിസോഡ് ദിവസമാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അന്ന് മുതൽ അവർ എന്നെ സ്വീകരിച്ചു എന്ന് പറയണം. ആദ്യമായിട്ടാണ് ആ ഒരു റീച്ച് എനിക്ക് കിട്ടുന്നത്. അത് ഇനിയും തരണമെന്നാണ് പ്രേക്ഷകരോട് നടി പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X