ട്യൂഷൻ സെന്ററിൽ വെച്ച് കണ്ടു, ഇഷ്ടമാണെന്ന് പറഞ്ഞത് ഞാൻ, ജോസുമായുള്ള പ്രണയകഥ പറഞ്ഞ് ശ്രീലക്ഷ്മി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ് . കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പടുന്ന സീരിയലാണിത്. സുമത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണിത്. സീരിയൽ പോലെ തന്നെ അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മികച്ച സ്വീകാര്യതയാണ് കഥാപാത്രങ്ങൾക്ക് ലഭിക്കുന്നത്.
കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. സീ കേരളം, സൂര്യ ടിവി തുടങ്ങിയ ചാനലുകളിൽ ശ്രീലക്ഷ്മി ഇതിന് മുൻപ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കുടുംബവിളക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അമൃത നായർ അവതരിപ്പിച്ച ശീതൾ എന്ന കഥാപാത്രത്തിന് പകരമാണ് നടി എത്തുന്നത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. ശീതളായി ശ്രീലക്ഷ്മിയെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീലക്ഷ്മിയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നടി ഉടനെ വിവാഹിതയാവാൻ പോകുന്നുവെന്നും കുടുംബവിളക്കിൽ നിന്ന് മാറുന്നുവെന്നും വാർത്ത പ്രചരിച്ചിരുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്‌റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു . ഇതിന് ശേഷമാണ് വ്യാജ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിത പ്രചരിക്കുന്ന വ്യാജ വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ശ്രീലക്ഷ്മി. നടി അനു ജോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വ്യാജ വാർത്തകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ തന്റെ പ്രണയ കഥയും വെളിപ്പെടുത്തുന്നുണ്ട്.

കല്യാണം ആകുമ്പോൾ എല്ലാവരേയും അറിയിക്കുമെന്നാണ് വ്യാജ വാർത്തകളെ കുറിച്ച് ശ്രീലക്ഷ്മി പറയുന്നത്. രണ്ട് പേരും ഒന്ന് സെറ്റിലായതിന് ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂവെന്നു നടി പറയുന്നു. വാർത്ത വൈറൽ ആയതിന് ശേഷമുളള ജോസിന്റെ പ്രതികരണത്തെ കുറച്ചും ശ്രീലക്ഷ്മി പറയുന്നുണ്ട്. അഭിനയരംഗത്തുള്ള ആളല്ല. പെട്ടെന്ന് ഒരു ദിവസം കൊണ്ട് വൈറലാവുകയായിരുന്നു. ഞാനും വൈറൽ ആയോ എന്നായിരുന്നു റിയാക്ഷൻ. സ്വപ്നം വല്ലതും കാണുകയാണോ എന്ന് വരെ ഞങ്ങൾ വിചാരിച്ചുവെന്നും ശ്രീലക്ഷ്മി പറയുന്നു.

പ്രണയകഥയും ശ്രീലക്ഷ്മി വെളിപ്പെടുത്തുന്നുണ്ട്. പ്ലസ് വൺ പ്ലസ് ടുവിൽ വെച്ചായിരുന്നു പരിചയപ്പെട്ടത്. ട്യൂഷൻ ക്ലാസിൽ വെച്ചായിരുന്നു ആദ്യമായി കാണുന്നത്. ആ സമയത്തായിരുന്നു ഫേസ്ബുക്ക് തുടങ്ങുന്നത്. ചാറ്റിംഗിലൂടെ ആദ്യം സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീട് പ്രണയത്തിലായെന്നും ശ്രീലക്ഷ്മി പറഞ്ഞു. താൻ തന്നെയാണ് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതെന്നും അനുവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആളുടെ പ്രതികരണത്തെ കുറിച്ചും അനു ചോദിച്ചിരുന്നു. വളരെ രസകരമായ രീതിയിൽ ആയിരുന്നു ശ്രീലക്ഷ്മി മറുപടി നൽകിയത്.

പ്രണയം വീട്ടിൽ അറിയാമെന്നും കുടുംബത്തിൽ നിന്ന് എതിർപ്പ് ഇല്ലെന്നും പറയുന്നുണ്ട്. ഞങ്ങൾ തമ്മിൽ കഴിഞ്ഞ ആറുവർഷമായി പ്രണയത്തിലാണ്. കുടുംബത്തിന്റെ സമ്മതത്തോടെയാണ് ഞങ്ങളുടെ ബന്ധം മുൻപോട്ട് പോകുന്നതെന്നും താരം പറഞ്ഞു. മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പാൾ ഇത്തിരി വേദന തോന്നിയെന്നും ശ്രീലക്ഷ്മി പറയുന്നു.
Recommended Video

ജോസിന്റെ പിന്തുണയെ കുറിച്ച് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ''വിവാഹത്തിനുശേഷവും ഞാൻ ആഭിനയത്തിൽ ഉണ്ടാകുമെന്ന് ശ്രീലക്ഷ്മി സമയം മലയ. കാരണം ജോസ് എല്ലാ കാര്യങ്ങൾക്കും എന്റെ ഒപ്പം നിൽക്കുന്ന ആളാണ്.ജോസ് ലൊയോളയിലാണ് പഠിച്ചത്. ഞാൻ ഗവണ്മെന്റ് സ്‌കൂളിലും. . അന്നുതൊട്ട് ഇതുവരെയും എന്റെ കൂടെത്തന്നെയുണ്ട് ജോസ്. മംഗ്ളൂരിൽ പാര മെഡിക്കൽ കോഴ്സ് ചെയ്യുകയാണെന്നും അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications