ശരണ്യ കാരണമാണ് കുടുംബവിളക്കിലെ വേദികയെ വെറുത്തതെന്ന് ആരാധകർ, നടിയുടെ വാക്കുകൾ വൈറലാവുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സീരിയൽ ഇപ്പോൾ. നടി സുമിത്ര വാസുദേവ് ആണ് കുടുംബവിളക്കിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരങ്ങളാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ എന്നിവരാണ് മറ്റു താരങ്ങൾ. ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. സിനിമയിൽ നിന്നാണ് ശരണ്യ മിനിസ്ക്രീനിൽ എത്തുന്നത്. പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സുമിത്രയെ ആളുകൾ ഇഷ്ടപ്പെടുന്ന അത്രയും വേദികയെ പ്രേക്ഷകർ വെറുക്കുന്നുണ്ട് വേദികയെ വെറുപ്പാണെങ്കിലും ശരണ്യയ്ക്ക് കൈനിറയെ ആരാധകരുണ്ട്. നെഗറ്റീവ് വേഷം അതിഗംഭീരമായിട്ടാണ് ശരണ്യ അവതരിപ്പിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

ശരണ്യ ആനന്ദ്

സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ. ഇൻസ്റ്റഗ്രാമിൽ 178 k ഫോളോവേഴ്സുണ്ട്. കുടുംബവിളക്ക് സീരിയൽ വിശേഷങ്ങളും തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശരണ്യയുടെ പോസ്റ്റുകൾ നിമിഷനേരെം കൊണ്ടാണ് വൈറലാവുന്നത്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് താരം കാത്തുസൂക്ഷിക്കുന്നത്. മലയാളി പ്രേക്ഷക നെഞ്ചിലേറ്റുന്ന വില്ലത്തിയാണ് ശരണ്യ.

വേദികയുടെ സ്വഭാവം

ഇപ്പോഴിത വേദികയുടേയും തന്റേയും വിശേഷം പങ്കുവെയ്ക്കുകയാണ് ശരണ്യ ആനന്ദ്. റിയൽ ലൈഫിൽ വേദികയുമായി ചെറിയ സാമ്യമുണ്ടെന്നാണ് ശരണ്യ പറയുന്നത്. ഇൻസ്റ്റഗ്രാം ക്യൂ എ സെക്ഷനിലാണ് താനും വേദികയും തമ്മിലുള്ള ആ സാമ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വേദികയെ പോലെ പ്രാക്ടിക്കലാണ് താൻ എന്നാണ് ശരണ്യ പറയുന്നത്. കൂടാതെ വേദികയായി തന്നെ സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും താരം നന്ദി പറയുന്നുണ്ട്. മറ്റൊരു പരമ്പരയിൽ പോസിറ്റീവ് കഥപാത്രത്തിനായുള്ള അവസരം കിട്ടിയാൽ പോകില്ലെന്നു താരം പറയുന്നുണ്ട്. ഒരു പ്രേക്ഷകന്റെ ചോദ്യത്തിനാണ് നടി ഉത്തരം നൽകിയത്. പക്ഷെ തനിക്ക് പോസിറ്റീവ് വേഷം ചെയ്യാൻ പറ്റുമെന്നും താരം പറയുന്നു.

പ്രിയപ്പെട്ട  സഹതാരം

ആനന്ദ് നാരായണൻ ആണ് കുടുംബവിളക്ക് സീരിയലിലെ പ്രിയപ്പെട്ട സഹതാരമെന്നും ശരണ്യ പറയുന്നുണ്ട്. ആനന്ദുമായുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയത്. സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്. സിദ്ധാർത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കുടുംബവിളക്ക് താരം കൂടിയാണ് ആനന്ദ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം താരം കാത്തു സൂക്ഷിക്കാറുണ്ട്.

Recommended Video

നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam
ഭർത്താവ്

ഭർത്താവിനോടൊപ്പമുള്ള ചിത്രങ്ങളും കുടുംബവിളക്ക് ലൊക്കേഷൻ വീഡിയോയും ശരണ്യ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രമാണിച്ച് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ടാറ്റു അടിക്കാത്തതിനെ കുറിച്ചും ശരണ്യ പറയുന്നുണ്ട്. പേടിച്ചിട്ടാണെന്നാണ് മറുപടി. വേദികയെ ഇഷ്ടമല്ലാത്തത് ശരണ്യയുടെ അഭിനയം സൂപ്പറായത് കൊണ്ടാണെന്നും ആരാധകർ പറയുന്നുണ്ട് . തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലമാണ് പ്രേക്ഷർ വേദികയെ വെറുക്കുന്നതെന്നായിരുന്നു ഇതിന് മറുപടിയായി താരം പറഞ്ഞത്. കൂടാതെ ഇനിയും ഈ പിന്തുണയും സ്നേഹവും വേണമെന്നും ശരണ്യ പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X