For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കൊടുത്തവനും വാങ്ങിയവനും ഒറ്റകെട്ട്, കൂടാതെ എല്ലാം ക്ഷമിക്കുന്ന നന്മമരവും'; കുടുംബവിളക്ക് ബോറടിപ്പിക്കുന്നു!

  |

  മിനിസ്‌ക്രീൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ ഉദ്യോഗജനകമായ ജീവിതമാണ് പരമ്പര പറയുന്നത്. തന്റെ ഭർത്താവ് സിദ്ധാർത്ഥ് തന്നെ ഉപേക്ഷിച്ചെങ്കിലും സുമിത്ര തന്റെ സഹനശക്തിയോടെ മുന്നോട്ട് സഞ്ചരിക്കുകയായിരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര തന്റെ ബിസിനസ് വളർത്തുന്നതിലും മിടുക്ക് കാണിക്കുന്നു.

  'ഭാര്യയുടെ മുൻകാമുകനോട് ദേഷ്യമില്ല'; രൺബീർ കപൂറിനൊപ്പം സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് രൺവീർ സിങ്!

  പല ഭാഗത്ത് നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങൾ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്. വിയോജിപ്പുകളും അനേകം പ്രശ്‌നങ്ങളുമുണ്ടെങ്കിലും തന്റെ വസ്ത്ര ബിസിനസ് ദുബായിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സുമിത്ര. സുമിത്രയെ ഒഴിവാക്കിയാണ് വേദികയെ സിദ്ധാർഥ് വിവാ​ഹം ചെയ്തത്. വേദികയുടെ യഥാർഥ സ്വഭാവം സിദ്ധാർഥ് തിരിച്ചറിയുന്നത് വിവാഹ ശേഷമാണ്. സുമിത്രയെ തകർക്കുക എന്നത് മാത്രമാണ് വേദികയുടെ ലക്ഷ്യം.

  പ്രേം നസീറിനെ പരസ്യമായി കളിയാക്കിയ സംവിധായകനെ നാട്ടുകാർ‌ തല്ലാൻ ഒടിച്ചു, അവസാനം രക്ഷകനായതും പ്രേം നസീർ!

  വേദികയും സുമിത്രയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ സുമിത്ര എന്ന നന്മ നിറഞ്ഞ കഥാപാത്രത്തോട് മറ്റുചില കഥാപാത്രങ്ങൾക്കും വൈരാഗ്യമുണ്ടാകുന്നുണ്ട്. ചിലതെല്ലാം വേദിക കാരണമാണെങ്കിൽ മറ്റുചിലത് സുമിത്ര മക്കളുടെ പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിച്ചപ്പോൾ വന്നതാണ്. സുമിത്രയെ അപകടഘട്ടങ്ങളിൽ സഹായിക്കാൻ വീട്ടുകാരെ കൂടാതെ സുമിത്രയ്ക്കൊപ്പമുള്ളത് സുഹൃത്തായ രോഹിത്താണ്. ഭാര്യയെ നഷ്ടമായ രോഹിത്തിന് പൂജ എന്നൊരു മകളുമുണ്ട്. തുടക്കത്തിലെല്ലാം നല്ലൊരു സുഹൃത്ത് എന്നുമാത്രമായിരുന്നു രോഹിത്തെങ്കിൽ പിന്നീട് രോഹിത്തിന് സുമിത്രയെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം വരുന്നതായി പരമ്പരയിൽ കാണിക്കുന്നുണ്ട്.

  യൗവനകാലത്ത് ഇരുവർക്കിടയിലും പ്രണയത്തിന്റെ ചെറിയൊരു തുടക്കം മുള പൊട്ടിയിരുന്നെങ്കിലും പിന്നീടത് ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ മറന്ന് പോകുകയായിരുന്നു. കുടുംബക്കാർക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സുമിത്രയോട് അധികം ഇടപഴകാൻ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ എങ്ങനേയും സുമിത്രയോടൊത്ത് ചിലവഴിക്കാൻ സമയവും അവസരവും കണ്ടെത്തണമെന്ന് രോഹിത്ത് ആഗ്രഹിക്കുന്നു. രോഹിത്തിന് പരിചിതരായ മുംബൈയിലെ വസ്ത്ര വ്യാപാരികളുമായി കൂടിയാലോചിച്ച് സുമിത്രയുടെ വ്യാപാരം ദുബൈയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും രോഹിത്ത് ആയിരുന്നു. ശേഷം ഇരുവരും ദുബായിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് കഥയിലെ പുതിയ ട്വിസ്റ്റ് സംഭവിച്ചത്. വേദിക പണം കടംവാങ്ങിയ മഹേന്ദ്രന്റെ ആളുകൾ സിദ്ധാർഥിന്റെ ഭാര്യ സുമിത്രയാണെന്ന് തെറ്റിദ്ധരിച്ച് സുമിത്രയെ തട്ടികൊണ്ടുപോയി തടവിലാക്കി.

  അതിന് നേതൃത്വം നൽകിയ ​അനൂപ് തന്നെയാണ് സുമിത്രയുടെ കഥകേട്ട് അലിവ് തോന്നി സുമിത്രയെ മോചിപ്പിച്ച് വീട്ടിൽ വിടുന്നത്. പുതിയതായി പുറത്തിറങ്ങിയ പ്രമോയിൽ വേദിക, സുമിത്ര രക്ഷപ്പെട്ട വിവരം മഹേന്ദ്രനെ അറിയിക്കുന്നതും മഹേന്ദ്രൻ അതേ കുറിച്ച് അന്വേഷിച്ച് ഇറങ്ങുന്നതുമെല്ലാമാണ് കാണിക്കുന്നത്. അതേസമയം കുടുംബവിളക്കിന്റെ ഇപ്പോഴത്തെ കഥാ​ഗതിയിൽ പ്രേക്ഷകർ തൃപ്തരല്ല. ഒരു ലോജിക്കുമില്ലാതെയാണ് കുടുംബവിളക്കിന്റെ കഥ പറയുന്നത് എന്നാണ് ആരാധകരിൽ ഏറെയും അഭിപ്രായപ്പെടുന്നത്. 'പണ്ട് കുടുംബവിളക്കിലെ കഥകൾക്ക് ഒരു ലോജിക് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഈ സീരിയലിന്റെ മെയിൻ സ്റ്റോറിക്ക് പകരം വേദികയുടെ കൊറേ വില്ലത്തരം മാത്രം ആണ് കാണിക്കുന്നത്.

  Recommended Video

  മമ്മൂക്ക സെറ്റിൽ ഫുൾ Chill ആണ് , സുദേവ് നായർ പറയുന്നു | FIlmiBeat Malayalam

  ദയവ് ചെയ്ത് കുടുംബവിളക്കിലെ നെഗറ്റിവിറ്റി കുറച്ച് മനുഷ്യർക്ക് കാണാൻ പറ്റുന്ന രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകുക, നന്മ മരത്തിനെ കണ്ട് മടുത്തു. ആകെ കാണാറുള്ള സീരിയലുകളിൽ ഒന്നായിരുന്നു. ഇപ്പോൾ കുടുംബവിളക്ക് കാണുബോൾ തന്നെ ദേഷ്യം തോന്നുന്നു അത്രക്ക് ബോർ സീരിയൽ ആയി കുടുബവിളക്ക് ഇത്രക്ക് ബോർ ആകുമെന്ന് പ്രതീക്ഷിച്ചില്ല‌' തുടങ്ങിയ കമന്റുകളാണ് വരുന്നത്. വരും ദിവസങ്ങളിൽ എപ്പിസോഡുകൾ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

  Read more about: Kudumbavilakku
  English summary
  Kudumbavilakku: Illogical Story, Netizens Again Reacted After Sumithra Reaches Sreenilayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X