For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയെ കുറിച്ച് മോശമായി പറഞ്ഞാൽ ക്ഷമിക്കില്ല, സുമിത്രയ്ക്ക് വേണ്ടി ഇന്ദ്രജയോട് കയർത്ത് അനിരുദ്ധ്...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. 2020 ൽ ആണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. എന്നാൽ തുടക്കത്തിൽ ഇത്രയധികം പ്രേക്ഷക സ്വീകാര്യത സീരിയലിന് ലഭിച്ചിരുന്നില്ല. എന്നാൽ കഥാഗതി മാറിയപ്പോൾ പരമ്പരയ്ക്ക് കാഴ്ചക്കാരുടെ എണ്ണവും വർധിക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ് സീരിയൽ.

  kudumbavilakku,

  സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ-, ഷാജു,ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ എത്തുന്നത്. മീരയെ പോലെ മികച്ച പ്രതികരണമാണ് ഇവരുടെ കഥാപാത്രങ്ങൾക്കും ലഭിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെയാണ് താരങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. നിലവിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ.

  'ചുരുളി' കണ്ട അനുഭവം പങ്കുവെച്ച് സീനത്ത്, ഒന്ന് രണ്ടു വാക്കുകൾ അൽപം കടന്നുപോയി, സിനിമ സൂപ്പർ...

  കുടുംബപശ്ചാത്തലത്തിലാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സുമിത്ര എന്ന പാവം വീട്ടമ്മയുടെ അതിജീവനമാണ് സീരിയലിന്റെ പ്രമേയം. കുടുംബത്തിന് വേണ്ടി ജീവിച്ച സുമിത്രയ്ക്ക് വീട്ടുകാരിൽ നിന്ന് ലഭിച്ചത് അവഗണ മത്രമായിരുന്നു. എന്നാൽ ആരോടും ഇതിനെ കുറിച്ച് പരാതി പറഞ്ഞിരുന്നില്ല ഇവർ. ഭർത്താവ് ഉപേക്ഷിച്ചതോടെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് വരുകയായിരുന്നു സുമിത്ര. സുഹൃത്ത് രോഹിത്തിന്റേയും ഭത്യപിതാവിന്റേയും സഹായത്തോടെ സ്വന്തമായി ബിസിനസ് തുടങ്ങിയ സുമിത്രയെ തേടി സൗഭാഗ്യങ്ങൾ എത്തുകയായിരുന്നു.

  വിക്കി- കത്രീന വിവാഹത്തിന് സൽമാൻ ഖാനെ ക്ഷണിക്കും, എന്നാൽ കുടുംബത്തെ പൂർണ്ണമായി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

  എന്നാൽ സുമിത്രയുമായുള്ള വിവാഹമോചനത്തിന് ശേഷം സിദ്ധാർത്ഥിന് കഷ്ടകാലം ആരംഭിക്കുകയായിരുന്നു. സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്നേഹനിധിയായ ഭാര്യയെ ഉപേക്ഷിക്കുന്നത്. എന്നാൽ വേദികയുമായുള്ള വിവാഹത്തോട സുമിത്രയുടെ വില മനസ്സിലാക്കുകയായിരുന്നു. ഇപ്പോൾ വേദികയുമായി അകന്ന് ജീവിക്കുകയാണ് സിദ്ധു. തനി സ്വഭാവം മനസിലാക്കിയതോടെയാണ് വേദികയെ സിദ്ധാർത്ഥ് ഉപേക്ഷിക്കുന്നത്. എന്നാൽ ഇനി ഒരിക്കലും സുമിത്രയിലേയ്ക്ക് മടങ്ങി പോകാൻ സിദ്ധുവിന് കഴിയില്ല.

  സിദ്ധാർത്ഥ് തന്റെ തെറ്റ് മസ്സിലാക്കിയതോടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൃഷ്ണ കുമാർ മേനോന് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. സിദ്ധുവിന്റെ തിരിച്ചറിവിൽ പ്രേക്ഷകർ അതിയായ സന്തോഷമുണ്ട്. ഇനി മകൻ അനിരുദ്ധ് കൂടി അമ്മയെ മനസ്സിലാക്കിയാൽ മതിയെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

  ഭാവനയെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര, ഒരുപാട് സ്നേഹം... താരത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  ഇപ്പോഴിത ആദ്യമായി അമ്മയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുകയാണ് അനിരുദ്ധ്. ഡോക്ടർ ഇന്ദ്രജയോടാണ് അനിരുദ്ധ് അമ്മയ്ക്ക വേണ്ടി കയർത്ത് സംസാരിച്ചത്. രോഹിത്തുമായി അവിഹിതബന്ധമാണെന്ന് ഡോക്ടർ ഇന്ദ്രജ പറഞ്ഞപ്പോഴാണ് അമ്മയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത്. ''അമ്മയുമായി തനിക്ക് അഭിപ്രായവ്യത്യാസവും പ്രശ്നങ്ങളും ഉണ്ടെങ്കിലും അത്തരത്തിലുള്ള ഒരു സ്ത്രീയല്ല തന്റെ അമ്മ എന്നാണ് അനിരുദ്ധ് പറയുന്നത്. അമ്മയ്ക്ക് വേണ്ടിയുള്ള അനിരുദ്ധിന്റെ വാക്കുകൾ ഇന്ദ്രജയെ ഞെട്ടിച്ചുവെങ്കിലും ഇത് പ്രേക്ഷകർക്ക് ഏറെ സന്തോഷമായിട്ടുണ്ട് വേഗം അനിരുദ്ധ് അമ്മയെ മനസ്സിലാക്കി സുമിത്രയുമായി അടുക്കണമെന്നാണ് കുടുംബവിളക്ക് ആരാധകരുടെ ആഗ്രഹം. നടൻ ആനന്ദ് നാരായണനാണ് അനിരുദ്ധായി എത്തുന്നത്. താരത്തിന് നിരവധി ആരാധകരുണ്ട്.

  English summary
  Kudumbavilakku: Indraja New Allegations Against Sumithra And Rohit Irked Anirudh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X